Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സാമ്പത്തിക രംഗത്തെ മോദീ ഭരണം തകർത്തു തരിപ്പണമാക്കി! നാലര വർഷം കൊണ്ട് സർക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി 82 ലക്ഷം കോടി രൂപയിലെത്തി; ആഭ്യന്തര - വിദേശ കടങ്ങളും ഉയർന്നു; സർക്കാരിന്റെ തന്നെ സാമ്പത്തിക റിപ്പോർട്ട് പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് വരാനിരിക്കുന്ന വലിയ പ്രതിസന്ധി തന്നെ; റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ കണ്ണുവെച്ചു പിടിച്ചു വാങ്ങുന്നതും ഗത്യന്തരമില്ലാത്ത അവസ്ഥയിൽ; അച്ചട്ടാകുന്നത് മന്മോഹൻ സിംഗിന്റെ വാക്കുകൾ

ഇന്ത്യൻ സാമ്പത്തിക രംഗത്തെ മോദീ ഭരണം തകർത്തു തരിപ്പണമാക്കി! നാലര വർഷം കൊണ്ട് സർക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി 82 ലക്ഷം കോടി രൂപയിലെത്തി; ആഭ്യന്തര - വിദേശ കടങ്ങളും ഉയർന്നു; സർക്കാരിന്റെ തന്നെ സാമ്പത്തിക റിപ്പോർട്ട് പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് വരാനിരിക്കുന്ന വലിയ പ്രതിസന്ധി തന്നെ; റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ കണ്ണുവെച്ചു പിടിച്ചു വാങ്ങുന്നതും ഗത്യന്തരമില്ലാത്ത അവസ്ഥയിൽ; അച്ചട്ടാകുന്നത് മന്മോഹൻ സിംഗിന്റെ വാക്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡോ. മന്മോഹൻ സിങ് എന്ന ലോകം ആരാധിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഇന്ത്യാ രാജ്യം അതിവേഗം സാമ്പത്തിക വളർച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കയായിരുന്നു. എന്നാൽ, ഭരണം മാറി മോദി ഭരണം എത്തിയപ്പോൾ കഥ മാറി. സാമ്പത്തിക വികസനം പിന്നോട്ടു പോയതു കൂടാതെ നോട്ടു നിരോധനം കൊണ്ട് മാത്രം നിരവധി ചെറുകിട വ്യവസായങ്ങളെ തന്നെ ഇല്ലാതാക്കി. തൊഴിൽ ഇല്ലായ്മ പെരുകി. രണ്ട് കോടി തൊഴിൽ സൃഷ്ടിക്കുമെന്ന് പറഞ്ഞതും വെറും വാക്കായി. ചുരുക്കത്തിൽ സാമ്പത്തിക രംഗത്ത് അടിമുടി പരാജയമായി മാറി ബിജെപി സർക്കാർ.

ഇപ്പോൾ വരാനിരിക്കുന്ന തലമുറയ്ക്ക് മേൽ കൂടി വലിയ കടബാധ്യതയാണ് മോദിയുടെ ധൂർത്തടി വരുത്തി വെച്ചിരിക്കുന്നത്. മോദി സർക്കാറിന്റെ റിപ്പോർട്ടു തന്നെ വിരൽചൂണ്ടുന്നത് സർക്കാറിന്റെ സാമ്പത്തിക ഇടപാടുകൾ രാജ്യത്തെ പിന്നോട്ടടിച്ചു എന്നാണ്. മോദി സർക്കാർ ഭരിച്ച നാലര വർഷം കൊണ്ട് സർക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി 82 ലക്ഷം കോടി രൂപയായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സർക്കാരിന്റെ തൽസ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ എട്ടാമത്തെ എഡിഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. 2018 സെപ്റ്റംബർ വരെ കേന്ദ്ര സർക്കാരിന് 82,03,253 കോടി രൂപയാണ് ബാധ്യതയുള്ളത്. 2014 ജൂണിലെ കണക്കുപ്രകാരം 54,90,763 കോടി രൂപയായിരുന്നു ബാധ്യത. 2010-2011 സാമ്പത്തിക വർഷം മുതലാണ് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ട് ധനമന്ത്രാലയം പുറത്തിറക്കാൻ തുടങ്ങിയത്.

ദേശീയ മാധ്യമങ്ങൾ അടക്കം ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് തയ്യാരാക്കിയിട്ടുണ്ട്. വെള്ളിയാഴ്‌ച്ചയാണ് സാമ്പത്തിക റിപ്പോർട്ടിന്റെ എട്ടാം എഢിഷൻ പുറത്തിറങ്ങിയത്. നേരത്തെ ഉണ്ടായിരുന്ന കടത്തിന്റെ പകുതി മോദി ഭരണത്തിൽ കൂടുകയാണ് ചെയ്തതെന്ന് ഇതിൽ വ്യക്തമാക്കുന്നത്. കള്ളപ്പണം തടയാൻ കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങൾ നടത്തിയെന്ന് സർക്കാർ അവകാശപ്പെടുന്നതിനിടെയാണിത് കടം കൂടിയതെന്നാണ് അറിയുന്നത്.

ആഭ്യന്തര കടവും വർധിച്ചിരിക്കുകയാണെന്നാണ പുറത്തുവന്ന റിപ്പോർട്ടുകൾ. 68 ലക്ഷം കോടി രൂപയാണ് ആഭ്യന്തര കടം. വിപണി വായ്പകളുടെ കാര്യത്തിലും വർധനവുണ്ടായി. മോദി സർക്കാർ വന്ന ശേഷം 52 ലക്ഷം കോടിയുടെ വിപണി വായ്പയാണ് എടുത്തത്. എല്ലാ തരത്തിലുമുള്ള സർക്കാർ കടങ്ങൾ സ്റ്റാറ്റസ് പേപ്പറിൽ വിശദീകരിക്കുന്നു. രേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ശേഷം സാമ്പത്തിക രംഗത്ത് ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പാക്കിയിരുന്നു. കള്ളപ്പണം തിരിച്ചുപിടിക്കാനും അനധികൃത ഇടപാടുകൾ ഇല്ലാതാക്കാനും നോട്ട് നിരോധനം നടപ്പാക്കി. ഡിജിറ്റൽ രംഗം പ്രോൽസാഹിപ്പിക്കുകയും ചെയ്തു. പക്ഷേ, രാജ്യത്തിന്റെ കടം കുറയ്ക്കാൻ ഇവയ്ക്കൊന്നും സാധിച്ചില്ല.

നികുതി പിരിവ് കൃത്യമാക്കുക എന്ന ലക്ഷ്യത്തോടെയും പദ്ധതികൾ ആവിഷ്‌കരിച്ചു. ജിഎസ് ടി അടക്കം നടപ്പിലാക്കി. എന്നാൽ, പദ്ധതികൾ പലവിധം പ്രഖ്യാപിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക രംഗം കൂടുതൽ കടത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് സർക്കാർ കണക്കുകളിൽ തന്നെ വ്യക്തമാകുന്നത്. നിലവിൽ സർക്കാർ പദ്ധതികൾക്ക് അടക്കം മുടക്കാൻ പണമില്ലാത്ത അവസ്ഥയിലാണ് കേന്ദ്രം. ഈ സാഹചര്യത്തിലാണ് റി
സർവ് ബാങ്കിൽ നിന്നും കരുതൽ ധനം പിടിച്ചുവാങ്ങാനും ജെയ്റ്റ്‌ലിയും കൂട്ടരും തയ്യാറായത്. നോട്ടു നിരോധനം അടക്കം സർക്കാറിന്റെ സാമ്പത്തിക നട്ടെല്ല് ഒടിക്കുമെന്ന കാര്യം ഡോ. മന്മോഹൻ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ അച്ചട്ടായി വരുന്നത്.

ആർബിഐ കരുതൽ ധനശേഖരത്തിൽ നിന്ന് മൂന്ന് ലക്ഷം കോടി രൂപ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിച്ചിരിക്കെ, കേന്ദ്രത്തിന് ഇടക്കാല ലാഭ വിഹിതം നൽകാൻ ആർ.ബി.െഎ. ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 30,000 മുതൽ 40,000 കോടി രൂപ വരെ കേന്ദ്രസർക്കാരിന് ഇടക്കാല ലാഭവിഹിതമായി ആർ.ബി.ഐ. കൈമാറും. ഈ മാർച്ചിനു മുമ്പു തന്നെ ഈ തുക കൈമാറുമെന്നാണ് സൂചന. അന്തിമ തീരുമാനം ഫെബ്രുവരി ഒന്നിലെ ബജറ്റ് അവതരണ വേളയിൽ റിസർവ് ബാങ്ക് കൈക്കൊള്ളും.

ധനക്കമ്മി ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ആർ.ബി.ഐയുടെ ലാഭവിഹിതം കേന്ദ്രത്തിന് സഹായകമാകും. മെയ്‌ മാസം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ മുൻ നിർത്തി ക്ഷേമപദ്ധതികൾക്ക് അധിക പണം കണ്ടെത്താൻ സർക്കാർ ആർ.ബി.ഐയ്ക്കു മേൽ സമ്മർദം ചെലുത്തിയിരുന്നു. ആർ.ബി.ഐയുടെ കരുതൽ ധനം ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കണമെന്നും ജനക്ഷേമ പദ്ധതികൾക്കായി നൽകണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. റിസർവ് ബാങ്ക് ഗവർണറായിരുന്ന ഊർജിത് പട്ടേലിന്റെ രാജിയിലാണ് നടപടി കലാശിച്ചത്. തുടർന്ന് മുൻ ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ ആർ.ബി.ഐ. ഗവർണറായി സർക്കാർ നിയമിച്ചു. സർക്കാരും ആർ.ബി.ഐയും ആർ.ബി.ഐയുടെ കരുതൽ ധനം വിനിയോഗിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP