Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തോട് നാണംകെട്ട തോൽവി വഴങ്ങിയതിന് പിന്നാലെ പിച്ചിനെ പഴിച്ച് പാർഥിവ് പട്ടേൽ; ബാറ്റ്‌സ്മാന്മാരുടെ ശവപറമ്പായ വിക്കറ്റിന് നിലവാരമില്ലായിരുന്നുവെന്ന് ഗുജറാത്ത് നായകൻ; മാച്ച് റഫറിക്ക് പരാതി നൽകുമെന്നും സന്ദർശകർ

കേരളത്തോട് നാണംകെട്ട തോൽവി വഴങ്ങിയതിന് പിന്നാലെ പിച്ചിനെ പഴിച്ച് പാർഥിവ് പട്ടേൽ; ബാറ്റ്‌സ്മാന്മാരുടെ ശവപറമ്പായ വിക്കറ്റിന് നിലവാരമില്ലായിരുന്നുവെന്ന് ഗുജറാത്ത് നായകൻ; മാച്ച് റഫറിക്ക് പരാതി നൽകുമെന്നും സന്ദർശകർ

സ്പോർട്സ് ഡെസ്‌ക്‌

വയനാട്: ശക്തരായ ഗുജറാത്തിനെ 113 റൺസിന് തകർത്താണ്‌കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമി ഫൈനലിൽ പ്രവേശിച്ചത്. മുൻ ചാമ്പ്യന്മാരെ തകർത്ത കേരളം ഇത്തവണ ഏവരേയും ഞെട്ടിച്ച് കിരീടം ചൂടം എന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. ഇന് രണ്ട് ജയങ്ങൾ മാത്രം മതി വാട്‌മോറിന്റെ കുട്ടികൾക്ക് അതിലേക്ക് വേണ്ടത്. എന്നാൽ ഇന്ന് കേരളത്തിനോട് നാണം കെട്ട തോൽവി ഏറ്റ് വാങ്ങിയതിന് പിന്നാലെ പിച്ചിനെ പഴിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്

രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിനെതിരായ തോൽവിക്കു പിന്നാലെ പിച്ചിനെ വിമർശിച്ച് ഗുജറാത്ത് ക്യാപ്റ്റൻ പാർഥിവ് പട്ടേൽ രംഗത്ത് വന്നത്. മത്സരം നടന്ന പിച്ച് രഞ്ജി ട്രോഫി ക്യാർട്ടർ ഫൈനലിന് യോജിച്ചതല്ലെന്ന് പാർഥിവ് പറഞ്ഞു. പിച്ചിന്റെ സ്വഭാവം എല്ലാവരും കണ്ടതാണ് ഇക്കാര്യത്തിൽ മാച്ച് റഫറിക്ക് പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഗുജറാത്ത് ക്യാപ്റ്റൻ വ്യക്തമാക്കി. പേസർമാർക്ക് പിന്തുണ നൽകിയ പിച്ചിൽ ബാറ്റിങ് ദുഷ്‌കരമായിരുന്നു.

ആദ്യ ദിനം മുതൽ തന്നെ പേസ് ബൗളർമാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരിയിൽ ബേസിൽ തമ്പി രണ്ടാം ഇന്നിങ്സിൽ അഞ്ചും സന്ദീപ് വാര്യർ നാലും വിക്കറ്റ് വീഴ്‌ത്തി. ഇരുവരും ചേർന്ന് ആദ്യ ഇന്നിങ്‌സിൽ നേടിയത് 7 വിക്കറ്റുകളാണ്. മത്സരത്തിൽ മൊത്തം പതിനാറ് വിക്കറ്റുകളും. രണ്ടാം ഇന്നിങ്സിൽ ഗുജറാത്തിനെ വെറും 81 റൺസിന് പുറത്താക്കിയാണ് കേരളം വിജയം ആഘോഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP