Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകരാഷ്ട്രങ്ങൾക്കിടയിലും അറബ് ലോകത്തും ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തർ തുടരുന്നു; 118 രാജ്യങ്ങിൽ നിന്നും ഒന്നാം സ്ഥാനം നേടി രാജ്യം

ലോകരാഷ്ട്രങ്ങൾക്കിടയിലും അറബ് ലോകത്തും ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തർ തുടരുന്നു; 118 രാജ്യങ്ങിൽ നിന്നും ഒന്നാം സ്ഥാനം നേടി രാജ്യം

ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതരാജ്യം ഖത്തർ എന്ന് സർവെ റിപോർട്ട്. 'നുംബിയോ' ഏജൻസി പുറത്തുവിട്ട ക്രൈം സൂചിക 2019ലാണ് ഖത്തറിനെ ലോകരാഷ്ട്രങ്ങൾക്കിടയിലും അറബ് ലോകത്തും ഏറ്റവും സുരക്ഷിതമായ രാജ്യമായി അടയാളപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി അറബ് മേഖലയിലെ ഏറ്റവും സുരക്ഷിത രാജ്യം ഖത്തറാണ്. 2017 ലും ഖത്തർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വർഷങ്ങളായി ഖത്തർ നേടിയെടുത്ത സമഗ്ര പുരോഗതിയുടെ ഫലമാണ് ഈ നേട്ടത്തിലൂടെ ലഭിച്ചതെന്നു വിലയിരുത്തപ്പെടുന്നു.

118 രാജ്യങ്ങളിൽ നിന്നാണ് ഖത്തറിനെ സുരക്ഷിതമായ രാജ്യമായി തെരെഞ്ഞെടുക്കപ്പെട്ടത്. കുറ്റകൃത്യ സൂചികയിൽ ഏറ്റവും കുറവ് കാണിക്കുന്ന 13.26 സ്‌കോർ നേടിയാണ് ഖത്തർ മുന്നിലെത്തിയിരിക്കുന്നത്.ജീവിതച്ചെലവ്, ആരോഗ്യ പരിരക്ഷ, ഗതാഗതം, കുറ്റകൃത്യം, മലിനീകരണം തുടങ്ങിയവ ഉൾപ്പെടെയുള്ള ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഏജൻസി പഠന റിപ്പോർട്ടുകൾ പുറത്തുവിടാറുള്ളത്. ലോകത്തിൽ തന്നെ ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന പ്രമുഖ ഏജൻസിയാണ് നുംബിയോ. 2009ലാണ് നുംബിയോ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് സർവേ റിപ്പോർട്ടുകൾ തയ്യാറാക്കാൻ തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP