Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയും കാമുകനും ചേർന്ന് ജവാനെ കൊലപ്പെടുത്താൻ ശ്രമം; കൃത്യം നടത്താൻ ശ്രമിച്ചത് ലൈംഗിക ഉത്തേജനത്തിനുള്ള ഓയിന്മെന്റിൽ വിഷം കലർത്തി; വിഷം കലർത്തിയ ഓയിന്മെന്റ് ഉപയോഗിച്ച ജവാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭാര്യയും കാമുകനും ചേർന്ന് ജവാനെ കൊലപ്പെടുത്താൻ ശ്രമം; കൃത്യം നടത്താൻ ശ്രമിച്ചത് ലൈംഗിക ഉത്തേജനത്തിനുള്ള ഓയിന്മെന്റിൽ വിഷം കലർത്തി; വിഷം കലർത്തിയ ഓയിന്മെന്റ് ഉപയോഗിച്ച ജവാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദ് നഗർ: ലൈംഗിക ഉത്തേജക ഓയിന്മെന്റിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയുമായി ജവാൻ. ഇന്ത്യൻ ആർമി ജവാനാണ് ഭാര്യയ്ക്കും കാമുകനും എതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലാണ് സംഭവം. ഭാര്യയ്ക്കും കാമുകനും എതിരെ അഹമ്മദ് നഗറിലെ നഗർ താലുക്ക പൊലീസ് സ്റ്റേഷനിൽ ജവാൻ പരാതി നൽകി. അവധിക്ക് വീട്ടിൽ പോയി തിരിച്ചുവന്നപ്പോൾ സ്വകാര്യ ഭാഗത്ത് ഉപയോഗിക്കാനാണെന്ന് പറഞ്ഞ് ഭാര്യ ഓയിന്മെന്റ് തന്നെ ഏൽപ്പിച്ചതായി ജവാൻ പറയുന്നു. ലൈംഗിക ഉത്തേജനത്തിലുള്ള ഓയിന്മെന്റാണെന്നാണ് ഭാര്യ പറഞ്ഞതെന്നും ജവാൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഓയിന്മെന്റ് ഉപയോഗിച്ചശേഷം കഠിനമായ വേദന അനുഭവപ്പെട്ട ജവാൻ ഉടൻ തന്നെ അടുത്തുള്ള ഡോക്ടറെ പോയി കണ്ടു. ഓയിന്മെന്റിൽ വിഷം കലർന്നിട്ടുണ്ടെന്നും ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് ഡോക്ടർ പറഞ്ഞതായും ജവാൻ പരാതിയിൽ പറയുന്നു. ഓയിന്മെന്റ് പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആരോപണ വിധേയരായവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നഗർ താലൂക്ക എസ്ഐ രാജേന്ദ്ര പവാർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP