Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പത്തിക സംവരണം വരുന്നത് 40,000 കോളജുകളിലും 900 സർവകലാശാലകളിലും; ഐഐടി, ഐഐഎം, എൻഐടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിധിയിൽ; കോളജുകളിൽ 25 ശതമാനംവരെ സീറ്റ് വർധനവ് ഉണ്ടാവും; പത്തുശതമാനം സാമ്പത്തിക സംവരണം നിലവിലുണ്ടെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രോസ്പെക്ടസിൽ എഴുതിച്ചേർക്കണം; സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന സുപ്രീം കോടതി വിധി എങ്ങനെ മറികടക്കുമെന്ന കാര്യത്തിൽ ആശങ്ക ബാക്കി

സാമ്പത്തിക സംവരണം വരുന്നത് 40,000 കോളജുകളിലും 900 സർവകലാശാലകളിലും; ഐഐടി, ഐഐഎം, എൻഐടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിധിയിൽ; കോളജുകളിൽ 25 ശതമാനംവരെ സീറ്റ് വർധനവ് ഉണ്ടാവും; പത്തുശതമാനം സാമ്പത്തിക സംവരണം നിലവിലുണ്ടെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രോസ്പെക്ടസിൽ എഴുതിച്ചേർക്കണം; സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന സുപ്രീം കോടതി വിധി എങ്ങനെ മറികടക്കുമെന്ന കാര്യത്തിൽ ആശങ്ക ബാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ഒടുവിൽ സാമ്പത്തിക സംവരണം യാഥാർഥ്യമാവുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കുള്ള പത്തുശതമാനം സാമ്പത്തിക സംവരണം അടുത്ത അധ്യയ വർഷം മുതൽ നടപ്പാവും. അധിക സീറ്റുകൾ അനുവദിച്ചശേഷമായിരിക്കും സംവരണം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റ് കൂട്ടും. സാമ്പത്തിക സംവരണം സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ യുജിസിയും എഐസിടിയും ഉത്തരവ് പുറത്തിറക്കും.

സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ചചെയ്യാൻ കേന്ദ്രമാനവശേഷി വികസന മന്ത്രാലയം, യുജിസി, എഐഎസ്ടിഎ എന്നിവയുടെ പ്രതിനിധികളുടെ യോഗം ചൊവ്വാഴ്ച വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിലാണ് തീരുമാനമെടുത്തത്. നാൽപ്പതിനായിരം കോളജുകളിലും 900 സർവകലാശാലകളിലുമായിരിക്കും സാമ്പത്തിക സംവരണം നടപ്പാക്കുകയെന്ന് മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിന് വെറും മൂന്നുമാസം ശേഷിക്കെയാണ് സാമ്പത്തിക സംവരണം തിരക്കിട്ട് നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സംവരണത്തിനെതിരെ സുപ്രീംകോടതയിൽ ഹരജി നിലവിലുള്ള സാഹചര്യവും കണക്കിലെടുത്തിട്ടുണ്ട്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ന്യൂനപക്ഷ സ്ഥാപനങ്ങൾ അല്ലാത്ത അൺഎയ്ഡഡ് അടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സംവരണം നടപ്പാക്കുന്നത്. ഐഐടി ഐഐഎം എൻഐടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ വരും. പത്തുശതമാനം സാമ്പത്തിക സംവരണം നിലവിലുണ്ടെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രോസ്പെക്ടസിൽ എഴുതിച്ചേർക്കണമെന്ന് മന്ത്രി പറഞ്ഞു. ഈ മാസമോ അടുത്തമാസമോ പുതുക്കിയ പ്രോസ്പെക്ടസ് പുറത്തിറക്കും. കോളജുകളിലെ സീറ്റുകളിലും 25 ശതമാനംവരെ വർധനവ് ഉണ്ടാവും.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് കേന്ദ്രസർവീസിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തുശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി നിയമം തിങ്കളാഴ്ചയാണ് പ്രബല്യത്തിൽ വന്നത്.വർഷത്തിൽ എട്ടുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർ, അഞ്ചേക്കറിൽ താഴെ കൃഷിഭൂമിയുള്ളവർ, താമസിക്കുന്ന വീടിന്റെ വിസ്തീർണ്ണം 1000 ചതുരശ്ര അടിയിൽ താഴെയുള്ളവർ തുടങ്ങിയ നിബന്ധനകൾ അനുസരിച്ചാണ സംവരണം ലഭിക്കുക.

കേന്ദ്രത്തിന്റെ ചുവടുപിടിച്ചു സാമ്പത്തിക സംവരണവുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ് കേരളവും. എന്നാൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു 10% സംവരണം ഏർപ്പെടുത്തുന്നതിനു നിലവിൽ നിയമതടസ്സവുമുണ്ട്. സമുദായ സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന സുപ്രീം കോടതി വിധിയാണു പുതിയ നിയമം നടപ്പാക്കുന്നതിനു വിലങ്ങുതടി. 1992 ലെ സുപ്രീം കോടതി വിധിയിലാണ് 50 ശതമാനത്തിനു മേൽ സംവരണം പാടില്ലെന്നു വിലക്കിയിരുന്നത്. ഇതു മറികടന്നു തമിഴ്‌നാടും ഒഡീഷയും 60% സംവരണം ഏർപ്പെടുത്തിയെങ്കിലും ഇതിനെതിരെയുള്ള കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

സംസ്ഥാനത്തു സർക്കാർ ജോലികൾക്ക് 50% സംവരണം നിലവിലുണ്ട്. 10% സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതോടെ ഫലത്തിൽ സംവരണം 60% ആകും. ഇതു സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പുള്ളതിനാൽ സർക്കാർ പരിഹാര നടപടികൾക്ക് ഒരുങ്ങുകയാണ്. നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങളുമായി ചർച്ച നടത്തി അവരിൽ നിന്നു നിശ്ചിത ശതമാനം വാങ്ങി മുന്നാക്കക്കാർക്കു നൽകുകയാണ് ഒരു മാർഗം. എന്നാൽ ഇതു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ശക്തമായ പ്രക്ഷോഭത്തിനു വഴിയൊരുക്കുമെന്നതിനാൽ എളുപ്പമാകില്ല. നിയമവിദഗ്ധരുമായി പ്രശ്നം ആലോചിച്ചു വരികയാണ്.

അതേസമയം ദേവസ്വം നിയമനങ്ങൾക്ക് ഉടൻ സാമ്പത്തിക സംവരണം നടപ്പാക്കാൻ കഴിയുമെന്നു നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് പറഞ്ഞു. ഇക്കാര്യത്തിൽ മുൻപ് താൻ ചൂണ്ടിക്കാട്ടിയിരുന്ന നിയമതടസ്സം ഭരണഘടന ഭേദഗതി ചെയ്തതോടെ ഇല്ലാതായി. ദേവസ്വം നിയമനങ്ങൾക്ക് 10% സാമ്പത്തിക സംവരണം ഏൽപ്പെടുത്തിയാലും ആകെ സംവരണം 50 ശതമാനത്തിൽ താഴെയേ നിൽക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP