Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മായിയമ്മ സുമതി കനകദുർഗ്ഗയെ പട്ടികകൊണ്ട് അടിച്ചുവീഴ്‌ത്തിയത് വീട്ടിലേക്ക് സിപിഎം നേതാക്കളുടെയും പൊലീസിന്റെയും സഹായത്തോടെ ഇരച്ചു കയറിയപ്പോൾ; അടികൊണ്ട കനകദുർഗ്ഗ അമ്മായിയമ്മയെയും പൊതിരെ തല്ലി; രണ്ടുപേരെയും പൊലീസും പാർട്ടി പ്രവർത്തകരുമാണ് പിടിച്ചു മാറ്റിയത്; വീട്ടിൽ കയറ്റില്ലെന്നും പറഞ്ഞ് യുവതിയുടെ സഹോദരൻ ഭരത് ഭൂഷൺ; ആശുപത്രി വാസത്തിന് ശേഷം കനകദുർഗ എങ്ങോട്ടുപോകും?

അമ്മായിയമ്മ സുമതി കനകദുർഗ്ഗയെ പട്ടികകൊണ്ട് അടിച്ചുവീഴ്‌ത്തിയത് വീട്ടിലേക്ക് സിപിഎം നേതാക്കളുടെയും പൊലീസിന്റെയും സഹായത്തോടെ ഇരച്ചു കയറിയപ്പോൾ; അടികൊണ്ട കനകദുർഗ്ഗ അമ്മായിയമ്മയെയും പൊതിരെ തല്ലി; രണ്ടുപേരെയും പൊലീസും പാർട്ടി പ്രവർത്തകരുമാണ് പിടിച്ചു മാറ്റിയത്; വീട്ടിൽ കയറ്റില്ലെന്നും പറഞ്ഞ് യുവതിയുടെ സഹോദരൻ ഭരത് ഭൂഷൺ; ആശുപത്രി വാസത്തിന് ശേഷം കനകദുർഗ എങ്ങോട്ടുപോകും?

ആർ പീയൂഷ്

പെരിന്തൽമണ്ണ: കനകദുർഗ്ഗ ഭർതൃ വീട്ടിലേക്ക് സിപിഎം നേതാക്കളുടെയും പൊലീസിന്റെയും സഹായത്തോടെ ഇരച്ചു കയറിയപ്പോഴാണ് അമ്മായിഅമ്മ സുമതി അടിച്ചു വീഴ്‌ത്തിയത് എന്ന് സഹോദരൻ ഭരത് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെ ഏഴുമണിയോടെ കനകദുർഗ്ഗ സിപിഎം പ്രവർത്തകരുമായി വീട്ടിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഇത് തടഞ്ഞതോടെ കനകദുകർഗ്ഗ സുമതിയെ പിടിച്ചു തള്ളി താഴെയിട്ടു. ഇതോടെ അവിടെ കിടന്ന പട്ടിക കഷ്ണം എടുത്ത് അടിക്കുകയായിരുന്നു. അടികൊണ്ട കനകദുർഗ്ഗ അമ്മായി അമ്മയെ പൊതിരെ തല്ലി. രണ്ടുപേരെയും പൊലീസും പാർട്ടി പ്രവർത്തകരുമാണ് പിടിച്ചു മാറ്റിയത്. പാർട്ടിക്കാർ ഓട്ടോ വിളിച്ചു വരുത്തി കനകദുർഗ്ഗയെ കൊണ്ടുപോകുകയായിരുന്നു. പിന്നീടാണ് അമ്മായി അമ്മ സുമതിയെ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുന്നത്. ആദ്യം ആക്രമിച്ചത് അമ്മായി അമ്മ ആണ് എന്ന തരത്തിൽ സിപിഎം പ്രവർത്തകർ പ്രചരിപ്പിക്കുന്നതിനാലാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നതെന്ന് ഭരത് ഭൂഷൺ പറഞ്ഞു. കനകദുർഗ്ഗയുടെ ഭർത്താവ് കൃഷ്ണനുണ്ണി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ദർശനത്തിനായി പോയപ്പോഴാണ് സംഭവം നടക്കുന്നത്.

കനകദുർഗ്ഗയെ മാത്രം തല്ലുന്നതാണ് കണ്ടത് എന്നാണ് സിപിഎമ്മിന്റെ വനിതാ നേതാവ് പറയുന്നത്. ആ സമയം അവർ അവിടെ ഇല്ലായിരുന്നു. പിന്നെന്തുകൊണ്ടാണ് അവർ അങ്ങനെയൊരു കാര്യം പറഞ്ഞു നടക്കുന്നതെന്ന് പാർട്ടി വിശദീകരണം നൽകണമെന്നും ഭരത് ഭൂഷൺ പറഞ്ഞു. അതെ സമയം അരീപ്പുറത്തെ വീട്ടിൽ കുടുംബാംഗങ്ങൾ കയറ്റില്ല എന്ന നിലപാടാണ് എടുത്തിരിക്കുന്നതെന്നും. ഇന്ന് അങ്ങാടിപ്പുറത്തെ വീട
്ടിൽ നടന്ന പോലെ അക്രമം നടത്തി കയറുവാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെങ്കിൽ തങ്ങൾ നിസ്സഹായരാണെന്നും ഭരത് ഭൂഷൺ പറഞ്ഞു.

അതേ സമയം കനകദുർഗ്ഗയെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സിടി സ്‌കാനിംഗിന് വേണ്ടിയാണ് യുവതിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നത്. സാരമായ പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ആനമങ്ങാട് സിവിൽ സപ്ലൈസ് കോർപ്പറേഷനിലാണ് കനകദുർഗ ജോലി ചെയ്യുന്നത്. ഇവിടെ നിന്ന് എടുത്ത അവധി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കനകദുർഗ വീട്ടിൽ തിരിച്ചെത്തിയത്.

ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുർഗ്ഗയും ശബരിമല ദർശനം നടത്തിയത്. ഡിസംബർ 25ന് ശബരിമല ദർശനം നടത്താനെത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇരുവരും മടങ്ങിയിരുന്നു. ജനുവരി രണ്ടിന് അപ്രതീക്ഷിതമായാണ് ഇവരും ദർശനം നടത്തിയത് 18ാം പടി ചവിട്ടാത്തെ വിഐപി ക്യൂ വഴിയാണ് ഇരുവരും ദർശനം നടത്തിയത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ആർപ്പോ ആർത്തവം പരിപാടിയിലും ഇരുവരും പങ്കെടുത്തിരുന്നു.

സിവിൽ സപ്ലൈസ് താൽക്കാലിക ജീവനക്കാരിയായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗയുടെ(44) വീടിനു പൊലീസ് സുരക്ഷ ഏർപ്പെടുത്തി. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സമൂഹ മാധ്യമ കൂട്ടായ്മയിലൂടെയാണ് ബിന്ദുവുമായി കനകദുർഗ്ഗ പരിചയപ്പെടുന്നത്. ശബരിമല ദർശനത്തിന് ആദ്യമായി പോയ ശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു.

അടിയുറച്ച വിശ്വാസികളുടെ കുടുംബത്തിൽനിന്നാണ് ശബരിമലയിലേക്കുള്ള കനകദുർഗയുടെ യാത്ര. സി.െഎ.ടി.യു. പ്രവർത്തകയായ കനകദുർഗയുടെ കുടുംബവും സിപിഎം. അനുഭാവികളാണ്. എന്നാൽ, ശബരിമല വിഷയത്തിൽ കനകദുർഗയുടെ നിലപാടിനോട് യോജിപ്പില്ലെന്നാണ് സഹോദരങ്ങളുടെയും ഭർത്തൃവീട്ടുകാരുടെയും നിലപാട്. ഈ നിലപാടിലെ വിയോജിപ്പാണ് ഇവരെ ആക്രമിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

42കാരിയായ ഇവർ ഇപ്പോൾ പെരിന്തൽമണ്ണയ്ക്കടുത്ത് ആനമങ്ങാട് മാവേലിസ്റ്റോർ മാനേജരാണ്. കുട്ടിക്കാലത്ത് ഇടതുസാംസ്‌കാരിക വേദിയായ അരീക്കോട്ടെ വൈ.എം.എ. കലാസാഹിത്യ വേദിയിലും പിന്നീട് പുരോഗമനകലാ സാഹിത്യ സംഘത്തിലും വള്ളുവനാട് സാംസ്‌കാരികവേദിയിലും പ്രവർത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP