Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണിമുടക്ക് ദിനത്തിൽ തൊഴിലാളി യൂണിയൻ ട്രെയിൻ തടഞ്ഞതിന് കുടുങ്ങുന്നത് റെയിൽവേയെന്ന് ദേശാഭിമാനി; ആനാവൂരും ശിവൻകുട്ടിയും അടക്കമുള്ളവർക്കെതിരെ ട്രെയിൻ വൈകിയതിന്റെ പേരിൽ കേസെടുത്താൽ റെയിൽവേ കുടുങ്ങുമെന്നു റിപ്പോർട്ടുമായി സിപിഎം മുഖപത്രം; ഇത്രയും എഴുതിയതിന് ശേഷം ലേഖകൻ പേന ഒടിച്ച് കളയുകയായിരുന്നു സൂർത്തുക്കളെ എന്ന് പറഞ്ഞ് കളിയാക്കി സോഷ്യൽ മീഡിയ

പണിമുടക്ക് ദിനത്തിൽ തൊഴിലാളി യൂണിയൻ ട്രെയിൻ തടഞ്ഞതിന് കുടുങ്ങുന്നത് റെയിൽവേയെന്ന് ദേശാഭിമാനി; ആനാവൂരും ശിവൻകുട്ടിയും അടക്കമുള്ളവർക്കെതിരെ ട്രെയിൻ വൈകിയതിന്റെ പേരിൽ കേസെടുത്താൽ റെയിൽവേ കുടുങ്ങുമെന്നു റിപ്പോർട്ടുമായി സിപിഎം മുഖപത്രം; ഇത്രയും എഴുതിയതിന് ശേഷം ലേഖകൻ പേന ഒടിച്ച് കളയുകയായിരുന്നു സൂർത്തുക്കളെ എന്ന് പറഞ്ഞ് കളിയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ സമരങ്ങളിൽ ബിജെപിക്കാരെ ഇടതു സർക്കാർ കേസിൽ കുടുക്കി. പൊതുപണിമുടക്ക് ദിനം ഇന്ത്യൻ റെയിൽവേ സിപിഎമ്മിന് തിരിച്ചു പണികൊടുത്തു. എന്നാൽ സിപിഎമ്മിന് പറയാനുള്ളത് തീവണ്ടി വൈകിയതിന്റെ പേരിൽ കേസെടുത്താൽ കുടുങ്ങുക റെയിൽവേയാകുമെന്നാണ്. ദേശാഭിമാനിയാണ് ഇത് വിശദമായി വാർത്തയാക്കുന്നത്.

നഷ്ടപരിഹാരം ഉൾപ്പെടെ പിടിക്കാനാണ് തീവണ്ടി വൈകിയെന്ന കേസ് ചാർത്തി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ശ്രമിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വി ശിവൻകുട്ടിയും എല്ലാം പ്രതികളാണ്. പ്രധാന നേതാക്കൾക്കെതിരെ കടുത്ത വകുപ്പ് ചാർത്തി കേസെടുത്ത് കുടുക്കാനാണ് റെയിൽവേയുടെ നീക്കം. തെരഞ്ഞെടുപ്പ് മത്സരത്തിന് അയോഗ്യത വരെ വരുന്ന ചാർജ്ജുകൾ ഇതിലുണ്ട്. ഇതോടെയാണ് കുടുങ്ങുക റെയിൽവേയാണെന്ന് ദേശാഭിമാനി വാർത്ത എഴുതിയത്.

ഇത് വലിയ ട്രോളായി മാറുകയാണ് സോഷ്യൽ മീഡിയയിൽ. ഇത്രയും എഴുതിയതിന് ശേഷം ലേഖകൻ പേന ഒടിച്ച് കളയുകയായിരുന്നു സൂർത്തുക്കളെ... റെയിൽവേ കുടുങ്ങും... ദേശാഭിമാനി ഡാ.. എന്നാണ് ദേശാഭിമാനി വാർത്തയുടെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ ഷെയർ ചെയ്ത് സോഷ്യൽ മീഡിയയുടെ ട്രോളുകൾ. റെയിൽവേയ്ക്ക് വലുത് വരാനുണ്ടെന്ന ദേശാഭിമാനി വാർത്ത അങ്ങനെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. പൊട്ടിക്കരഞ്ഞു തീർന്നിട്ടില്ല ഇപ്പോഴും ലേഖകൻ, കവർ അപ്പ് ടൈം ഉള്ളതുകൊണ്ട് തടഞ്ഞിടാമെന്നാണോ ഇങ്ങനെയെല്ലാം കളിയാക്കൽ കമന്റുകൾ എത്തുകയാണ് സോഷ്യൽ മീഡിയയിൽ.

പണിമുടക്കുദിനത്തിൽ 10 മുതൽ 15 മിനിട്ടുവരെമാത്രമാണ് സംയുക്തട്രേഡ് യൂണിയൻ ട്രെയിൻ തടഞ്ഞത്. ഇതുമൂലം ഒരു ട്രെയിനും വൈകില്ല. ഓരോ ട്രെയിനും 20 മുതൽ 45 മിനിട്ടുവരെ 'കവർഅപ് ടൈം' റെയിൽവേ അനുവദിച്ചിട്ടുണ്ട്. ക്രോസിങ്, അറ്റകുറ്റപ്പണി, ട്രാക്കുകളിലെ വേഗനിയന്ത്രണം, യാത്രക്കാർക്ക് ഉണ്ടാകുന്ന വൈദ്യസഹായം പോലുള്ള അത്യാവശ്യങ്ങൾ തുടങ്ങിയവ മൂലം ട്രെയിൻ വൈകാൻ ഇടയാക്കുന്ന സമയമാണ് 'കവർഅപ് ടൈം'. ഇത് പ്രാബല്യത്തിലുള്ളതിനാൽ 15 മിനിട്ടുവരെ തടഞ്ഞതിന്റെ പേരിൽ ട്രെയിൻ വൈകിയെന്ന നിയമനടപടികൾ നിലനിൽക്കില്ലെന്നാണ് ദേശാഭിമാനി വായനക്കാരെ അറിയിക്കുന്നത്.

10 മുതൽ 15 മിനിട്ടുവരെ ട്രെയിൻ താമസിക്കുന്നത് റെയിൽവേ അധികൃതർക്ക് ക്രമീകരിക്കാൻ കഴിയും. ഇതിനു സാധിച്ചില്ലെങ്കിൽ അത് കൺട്രോൾ ഓഫീസർമാരുടെ കഴിവുകേടായി കാണേണ്ടിവരും. രണ്ടു വർഷമായി കേരളത്തിലെ 90 ശതമാനം ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. ഇതിന്റെ നഷ്ടം എത്രയെന്ന് ജനങ്ങളോടു പറയേണ്ട ബാധ്യത അധികൃതർക്കുണ്ട്. മുന്നറിയിപ്പില്ലാതെ സ്റ്റേഷനുകളിലും പുറത്തും ട്രെയിനുകൾ പിടിച്ചിടുന്നതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്.

ഈ സാഹചര്യത്തിൽ, ട്രെയിൻ വൈകിയതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കുകയാണെങ്കിൽ സ്വയം വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾക്കും റെയിൽവേ ഉത്തരം പറയേണ്ടിവരും.-ഇതാണ് ദേശാഭിമാനി പറയുന്നത്.

ദേശാഭിമാനി വാർത്തയുടെ പൂർണ്ണ രൂപം

ട്രെയിൻ വൈകിയതിന്റെ പേരിൽ കേസെടുത്താൽ റെയിൽവേ കുടുങ്ങും

കൊച്ചി > പൊതുപണിമുടക്കുദിനത്തിൽ ട്രെയിൻ തടഞ്ഞവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കം റെയിൽവേക്കുതന്നെ വിനയാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ. ട്രെയിനുകൾ വൈകിയെന്ന പേരിലാണ് നടപടിക്ക് നീക്കം നടത്തുന്നത്.

പണിമുടക്കുദിനത്തിൽ 10 മുതൽ 15 മിനിട്ടുവരെമാത്രമാണ് സംയുക്തട്രേഡ് യൂണിയൻ ട്രെയിൻ തടഞ്ഞത്. ഇതുമൂലം ഒരു ട്രെയിനും വൈകില്ല. ഓരോ ട്രെയിനും 20 മുതൽ 45 മിനിട്ടുവരെ 'കവർഅപ് ടൈം' റെയിൽവേ അനുവദിച്ചിട്ടുണ്ട്. ക്രോസിങ്, അറ്റകുറ്റപ്പണി, ട്രാക്കുകളിലെ വേഗനിയന്ത്രണം, യാത്രക്കാർക്ക് ഉണ്ടാകുന്ന വൈദ്യസഹായം പോലുള്ള അത്യാവശ്യങ്ങൾ തുടങ്ങിയവ മൂലം ട്രെയിൻ വൈകാൻ ഇടയാക്കുന്ന സമയമാണ് 'കവർഅപ് ടൈം'. ഇത് പ്രാബല്യത്തിലുള്ളതിനാൽ 15 മിനിട്ടുവരെ തടഞ്ഞതിന്റെ പേരിൽ ട്രെയിൻ വൈകിയെന്ന നിയമനടപടികൾ നിലനിൽക്കില്ല.

10 മുതൽ 15 മിനിട്ടുവരെ ട്രെയിൻ താമസിക്കുന്നത് റെയിൽവേ അധികൃതർക്ക് ക്രമീകരിക്കാൻ കഴിയും. ഇതിനു സാധിച്ചില്ലെങ്കിൽ അത് കൺട്രോൾ ഓഫീസർമാരുടെ കഴിവുകേടായി കാണേണ്ടിവരുമെന്ന് റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു വർഷമായി കേരളത്തിലെ 90 ശതമാനം ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. ഇതിന്റെ നഷ്ടം എത്രയെന്ന് ജനങ്ങളോടു പറയേണ്ട ബാധ്യത അധികൃതർക്കുണ്ട്. മുന്നറിയിപ്പില്ലാതെ സ്‌റ്റേഷനുകളിലും പുറത്തും ട്രെയിനുകൾ പിടിച്ചിടുന്നതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്.

ഈ സാഹചര്യത്തിൽ, ട്രെയിൻ വൈകിയതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കുകയാണെങ്കിൽ സ്വയം വരുത്തിവയ്ക്കുന്ന പ്രശ്‌നങ്ങൾക്കും റെയിൽവേ ഉത്തരം പറയേണ്ടിവരും. പണിമുടക്കുദിനത്തിൽ ട്രെയിൻ തടഞ്ഞതുമായി ബന്ധപ്പെട്ട് ഇതുവരെ റെയിൽവേ ബോർഡ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഗോവധനിരോധത്തിന്റെ പേരിലും മറ്റുമായി ഉത്തരേന്ത്യയിൽ നടന്ന കലാപങ്ങളിൽ ദിവസങ്ങളോളം ട്രെയിൻ സർവീസുകൾ തടഞ്ഞിരുന്നു. ഇതിന്റെ പേരിൽ റെയിൽവേ ബോർഡ് നടപടിയൊന്നും സ്വീകരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP