Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസാകാൻ ഇപ്പോഴുള്ളത് ആദ്യം എഴുത്തു പരീക്ഷയും ജയിച്ചാൽ ശാരീരിക ക്ഷമതാ പരിശോധനയും; ഇനി ഫിസിക്കൽ ടെസ്റ്റ് ആദ്യം നടത്തി പിന്നെ പി എസ് സി പരീക്ഷയുടെ കാലം വരുമോ? സെലക്ഷൻ രീതി മാറ്റത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ചത് കണ്ണൂരിൽ നിന്നുള്ള പി എസ് സി അംഗത്തേയും; പാർട്ടിക്കാരെ പൊലീസിൽ തിരുകി കയറ്റാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കളി നടത്തുന്നുവെന്ന ആരോപണവുമായി യുവമോർച്ച

പൊലീസാകാൻ ഇപ്പോഴുള്ളത് ആദ്യം എഴുത്തു പരീക്ഷയും ജയിച്ചാൽ ശാരീരിക ക്ഷമതാ പരിശോധനയും; ഇനി ഫിസിക്കൽ ടെസ്റ്റ് ആദ്യം നടത്തി പിന്നെ പി എസ് സി പരീക്ഷയുടെ കാലം വരുമോ? സെലക്ഷൻ രീതി മാറ്റത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ചത് കണ്ണൂരിൽ നിന്നുള്ള പി എസ് സി അംഗത്തേയും; പാർട്ടിക്കാരെ പൊലീസിൽ തിരുകി കയറ്റാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കളി നടത്തുന്നുവെന്ന ആരോപണവുമായി യുവമോർച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതിക്കും രാഷ്ട്രിയ ഇടപെടലിനും വഴിയൊരുക്കി പൊലീസ് റിക്രൂട്ട്‌മെന്റ് നടത്തുവാൻ ഇടതുസർക്കാർ നീക്കമെന്ന ആരോപണവുമായി യുവമോർച്ച. പിഎസ് സിയെ നോക്കുകുത്തിയാക്കാനാണ് ശ്രമമെന്നും ആരോപിക്കുന്നു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ യുവമോർച്ചാ വെസ് പ്രസിഡന്റ് ആർ എസ് രാജീവാണ് ആരോപണം ഉന്നയിച്ചത്. വളരെ ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നത്.

ആദ്യം പിഎസ് സിയുടെ എഴുത്തു പരീക്ഷയും അതിന് ശേഷം ശാരീരിക ക്ഷമതാ പരിശോധനയുമാണ് പൊലീസിൽ സാധാരണ നടക്കാറുള്ളത്. ഇതിനെ അട്ടിമറിക്കാനാണ് ഇടത് സർക്കാരിന്റെ ശ്രമമെന്നാണ് ആരോപണം. ആദ്യം ശാരീരിക ക്ഷമതാ പരിശോധന നടത്തും. അതിൽ വിജയിക്കുന്നവർക്ക് മാത്രമായി എഴുത്തു പരീക്ഷ നടത്താനാണ് നീക്കം. ഇതിലൂടെ തങ്ങൾക്ക് താൽപ്പര്യമുള്ളവരെ മാത്രം എഴുത്തു പരീക്ഷയ്ക്ക് എത്തിക്കാൻ നീക്കമുണ്ടെന്നാണ് ആരോപണം.

ഇതിനായി കണ്ണൂരിൽ നിന്നുള്ള പിഎസ് സി അംഗത്തെ നിയോഗിച്ചെന്നും രാജീവ് ആരോപിക്കുന്നു. സേനയുടെ വിശ്വാസ്യത തകർക്കുന്നതാണ് ഈ നടപടിയെന്നാണ് യുവമോർച്ച ആരോപിക്കുന്നത്. നേരത്തെ ശബരിമലയിലെ യുവതി പ്രവേശനത്തിനും മറ്റും പൊലീസിലെ കണ്ണൂർ ലോബിയെ സിപിഎം ഉപയോഗിക്കുന്നതായി ആരോപണമുണ്ടായിരുന്നു. സേനയെ സിപിഎം വൽകരിക്കാനുള്ള നീക്കമാണിതെന്നാണ് രാജീവിന്റെ ആരോപണം.

ആർ എസ് രാജീവിന്റെ പോസ്റ്റ് ഇങ്ങനെ
PSC യെ നോക്കുകുത്തിയാക്കി പൊലീസ് ഫിസിക്കൽ ടെസ്റ്റ് പൊലീസ് വകുപ്പിന് നൽകരുത്. PSC യുടെ വിശ്വാസ്യത തകർത്തു കൊണ്ട് അഴിമതിക്കും രാഷ്ട്രിയ ഇടപെടലിനും വഴിയൊരുക്കി പൊലീസ് റിക്രൂട്ട് മെന്റ് നടത്തുവാൻ ഇടതുസർക്കാർ നീക്കം. PSC ടെസ്റ്റ് നടത്തി, ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി ഫിസിക്കൽ നടത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. എന്നാൽ പൊലീസ് ഫിസിക്കൽ നടത്തി ലിസ്റ്റ് PSC യ്ക്ക് ലിസ്റ്റ് നൽകി ടെസ്റ്റ് നടത്തുവാനാണ് പുതിയ നീക്കം. ഇതിന് പിന്നിൽ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് ചുക്കാൻ പിടിക്കുന്നത്. പാർട്ടിക്കാരെ തിരുകി കയറ്റുവാനുള്ള ആലയമാക്കി പൊലീസിനെയും മാറ്റുവാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. രേഖാമൂലമല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശാനുസരണം ഇന്ന് നടന്ന PSC യോഗത്തിൽ ഈ വിഷയം അവതരിപ്പിക്കുകയുമായിരുന്നു.ഇതിനെ കുറിച്ച് പഠിക്കുവാൻ കണ്ണൂരിൽ നിന്നുള്ള PSC അംഗത്തെ ചെയർമാനാക്കി 5 അംഗ കമ്മിറ്റിയേയും നിശ്ചയിച്ചിരിക്കുകയാണ് കമ്മീഷൻ.

ഈ വിഷയം രാഷ്ട്രീയമായി ചർച്ചയാക്കാനാണ് യുവമോർച്ചയുടെ തീരുമാനം. അതിന് വേണ്ടിയാണ് വിഷയം സോഷ്യൽ മീഡിയയിൽ രാജീവ് ചർച്ചയാക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP