Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയത്തിന്റെ പേരിൽ മറ്റ് ആഘോഷൾക്ക് ചെലവ് ചുരുക്കിയിട്ട് സർക്കാർ പരിപാടികൾക്ക് അനാവശ്യ ധൂർത്ത്; പഞ്ചായത്ത് ദിനം ആഘോഷിക്കാൻ ഒരുങ്ങി സർക്കാർ; ആഘോഷം പൊടിപൊടിക്കാൻ കമ്മറ്റികളും രൂപീകരിച്ചു; സെമിനാറുകളിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും താമസവും ഫ്രീ; പൊടിക്കുന്നത് നൂറ് വീടെങ്കിലും നിർമ്മിക്കാനുള്ള പണം

പ്രളയത്തിന്റെ പേരിൽ മറ്റ് ആഘോഷൾക്ക് ചെലവ് ചുരുക്കിയിട്ട് സർക്കാർ പരിപാടികൾക്ക് അനാവശ്യ ധൂർത്ത്; പഞ്ചായത്ത് ദിനം ആഘോഷിക്കാൻ ഒരുങ്ങി സർക്കാർ; ആഘോഷം പൊടിപൊടിക്കാൻ കമ്മറ്റികളും രൂപീകരിച്ചു; സെമിനാറുകളിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും താമസവും ഫ്രീ; പൊടിക്കുന്നത് നൂറ് വീടെങ്കിലും നിർമ്മിക്കാനുള്ള പണം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പ്രളയശേഷമുള്ള നവകേരള നിർമ്മാണത്തിന് ചെലവുചുരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സ്‌കൂൾ കായിക മേളയും കലോത്സം, ഫിലിം ഫെസ്റ്റിവൽ എന്നിവയും ചെലവ് ചുരുക്കിയാണ് സംസ്ഥാന സർക്കാർ നടത്തിയത്. എന്നാൽ ഇപ്പോൾ നാലുകോടിയോളം രൂപ ചെലവാക്കി പഞ്ചായത്ത് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴും ആൾക്കാർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന തൃശ്ശൂർ ജില്ലയിൽ, വൻകിട കൺവെൻഷൻ സെന്ററിലാണ് രണ്ടുദിവസത്തെ പരിപാടി എന്നാണ് റിപ്പോർട്ട്.

നൂറുവീടെങ്കിലും വെച്ചുകൊടുക്കാനുള്ള പണമാണ് ഇത്തരത്തിൽ പൊടിക്കുന്നത്. 4000 പ്രതിനിധികളാണ് ഇതിൽ പങ്കെടുക്കുക. സെമിനാറുകളാണ് പ്രധാന അജൻഡ. 15 കമ്മിറ്റികൾ രൂപവത്കരിച്ചു, അവലോകനങ്ങളും നടക്കുന്നു. വരുന്നവർ സംതൃപ്തിയോടെ മടങ്ങണമെന്നാണ് കമ്മിറ്റികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്ന മുൻ ഗുജറാത്ത് മുഖ്യമന്ത്രി ബൽവന്ത് റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 ആണ് പഞ്ചായത്ത് ദിനാഘോഷമായി നടത്തുന്നത്.

കേരളംമാത്രമാണ് ഇങ്ങനെയൊരു ആഘോഷം നടത്തുന്നത്. ഇക്കുറി ഫെബ്രുവരി 18, 19 തീയതികളിൽ തൃശ്ശൂർ പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിലാണ് ആഘോഷം. 941 ഗ്രാമപ്പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറുകോർപ്പറേഷനുകൾ, ഒരു ടൗൺഷിപ്പ്, 14 ജില്ലാപഞ്ചായത്തുകൾ, 14 ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകൾ, ഡയറക്ടർ ഓഫീസ്, മന്ത്രിയുടെ ഓഫീസ് എന്നിവടങ്ങളിൽനിന്ന് രണ്ടുപേരെങ്കിലും വന്നാൽ തന്നെ 2432 പേർ ആകും. എന്നാൽ അതായിരിക്കില്ല അവസ്ഥ. ആയിരത്തോളം ഡ്രൈവർമാർതന്നെ ഉണ്ടാവും. ചുരുങ്ങിയത് നാലായിരം പേരെങ്കിലും എത്തും എന്ന കണക്കിലാണ് സ്വാഗതസംഘത്തിന്റെ പ്രവർത്തനം.

30 ലക്ഷം രൂപയുടെ ഭക്ഷണമാണ് രണ്ടുദിവസം മൂന്നുനേരവും വിളമ്പുക. രണ്ടായിരം രൂപയെങ്കിലും വിലമതിക്കുന്ന ഉപഹാരം എല്ലാവർക്കും ഉണ്ടാവും. രണ്ടുദിവസത്തെ ഹാളിന്റെ വാടക 10 ലക്ഷം രൂപ. താമസത്തിന് തൃശ്ശൂർ നഗരത്തിലെ ഹോട്ടൽമുറികൾക്കായി 20 ലക്ഷം രൂപ അഡ്വാൻസ് നൽകി. മൊത്തം വാടക അരക്കോടി രൂപയോളം വരും. തൃശ്ശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽനിന്നുള്ള ചുരുക്കം ചിലരൊഴിച്ച് എല്ലാവരും താമസസൗകര്യം ആവശ്യപ്പെട്ടിട്ടുണ്ട്.വാഹനങ്ങളുടെ ഇന്ധനച്ചെലവ് സ്ഥാപനങ്ങളുടെ ഫണ്ടിൽനിന്ന്. പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് ടി.എ., ഡി.എ. എന്നിവ സർക്കാർ വക. ജനപ്രതിനിധികൾ ഇത് ഫണ്ടിൽനിന്ന് എഴുതിയെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP