Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിവി എക്സിക്യൂട്ടീവിനെ വിളിച്ച് വരുത്തി കൊന്ന് കാർ ബൂട്ടിൽ ഉപേക്ഷിച്ചതിന് ജയിലിൽ കിടന്ന ഇന്ത്യൻ വംശജയായ സുന്ദരി ഉടൻ ഒരു ബ്രിട്ടീഷ് നഗരത്തിന്റെ മേയറസ് ആവും; ലേബർ പാർട്ടി നേതാവിനെ കെട്ടി രണ്ടാം ജീവിതം തുടങ്ങിയ സുന്ദരിയെ തേടി വിവാദങ്ങളും

ടിവി എക്സിക്യൂട്ടീവിനെ വിളിച്ച് വരുത്തി കൊന്ന് കാർ ബൂട്ടിൽ ഉപേക്ഷിച്ചതിന് ജയിലിൽ കിടന്ന ഇന്ത്യൻ വംശജയായ സുന്ദരി ഉടൻ ഒരു ബ്രിട്ടീഷ് നഗരത്തിന്റെ മേയറസ് ആവും; ലേബർ പാർട്ടി നേതാവിനെ കെട്ടി രണ്ടാം ജീവിതം തുടങ്ങിയ സുന്ദരിയെ തേടി വിവാദങ്ങളും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഗഗൻദീപ് സിങ് എന്ന 21 കാരനായ ടിവി എക്സിക്യൂട്ടീവിനെ തന്റെ സ്റ്റുഡന്റ് ഫ്ലാറ്റിലേക്ക് വശീകരിച്ച് കൊണ്ട് വന്ന് മറ്റൊരാളുടെ സഹായത്തോടെ തലയ്ക്കടിച്ച് കൊന്ന് ഇന്ത്യൻ വംശജയായ സുന്ദരി മുൻഡിൽ മാഹിൽ ഉടൻ ഒരു ബ്രിട്ടീഷ് നഗരത്തിന്റെ മേയറസ് ആവുമെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നു. ക്രൂരമായി കൊന്ന ഗഗൻ ദീപിനെ കമ്പി കൊണ്ട് കെട്ടി വരിഞ്ഞ് മെർസിഡസ് കാറിന്റെ ബൂട്ടിൽ ഉപേക്ഷിക്കുകയും കാർ അഗ്‌നിക്കിരയാക്കുകയുമായിരുന്നു മാഹിലും കൂട്ടാളിയും ചെയ്തിരുന്നത്. പ്രസ്തുത കൊലക്കേസിൽ മാഹിൽ 2012ൽ ജയിലിൽ അടക്കപ്പെടുകയും 2014ൽ പുറത്തിറങ്ങുകയുമായിരുന്നു. പുറത്തിറങ്ങി നാല് വർഷം കഴിഞ്ഞപ്പോഴേക്കാണ് മേയറസ് ആകുന്നതിനുള്ള അവസരം ഇവർക്ക് ലഭിച്ചിരിക്കുന്നത്.

ജയിലിൽ നിന്നും പുറത്തിറങ്ങിയ മാഹിൽ പഴ്സണൽ ട്രെയിനർ എന്ന പുതിയ ജോലി സ്വീകരിച്ച് രണ്ടാം ജീവിതം കെട്ടിപ്പടുക്കുകയാണ്. അതിനിടെവളർന്ന് വരുന്ന ലേബർ പാർട്ടി നേതാവായ വരീന്ദർ സിങ് ബോലയെ ഈ കൊലയാളി വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്. കൊലക്കേസിൽ ആറ് വർഷമായിരുന്നു മാഹിലിന് തടവ് ശിക്ഷ വിധിക്കപ്പെട്ടിരുന്നതെങ്കിലും പകുതി ശിക്ഷ കഴിഞ്ഞ് സമയത്ത് ഇവരെ മോചിപ്പിക്കുകയായിരുന്നുവെന്നാണ് വെളി്പ്പെട്ടിരിക്കുന്നത്. താൻ ലണ്ടനിലെ വളരെ വേഗത്തിൽ വളരുന്ന ഒരു ബറോയിലെ മേയറാകാൻ പോകുന്നുവെന്ന് ഈ ആഴ്ചയാണ് ബോല പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനെ തുടർന്ന് മേയറുടെ പത്നിയെന്ന നിലയിലുള്ള എല്ലാ വിധ ആനുകൂല്യങ്ങളും അനുഭവിക്കാൻ പോവുകയാണ് മുൻ കൊലയാളിയായ മാഹിൽ എന്ന വിവാദമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. മാഹിൽ മേയറസാകുന്നതിനെതിരെ കടുത്ത വിമർശനവുമായി കൊല്ലപ്പെട്ട ഗഗന്റെ കുടുംബം മുന്നോട്ട് വന്നിട്ടുണ്ട്. വിധിച്ച ജയിൽ ശിക്ഷയുടെ പകുതി മാത്രം അനുഭവിച്ച് പുറത്തിറങ്ങിയതാണ് മാഹിലെന്നും ഇപ്പോൾ അവർക്ക് മേയറെസ് സ്ഥാനവും ലഭിക്കുന്നത് കടുത്ത അനീതിയാണെന്നാണ് ഗഗന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. തന്റെ സഹോദരനെ വശീകരിച്ച് മാഹിൽ മരണക്കെണിയൊരുക്കുകയായിരുന്നുവെന്നാണ് ഗഗന്റെ സഹോദരി അമൻദീപ് കൗർ സിങ് ആരോപിക്കുന്നത്.

ഗഗനെ വധിച്ചുവെന്ന് മാഹിൽ ഒരിക്കൽ പോലും തങ്ങളോട് സമ്മതിക്കുകയോ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ലെന്നും അമൻ കുറ്റപ്പെടുത്തുന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്ന വിധത്തിലാണ് മാഹിൽ ഇപ്പോഴും ജീവിക്കുന്നതെന്നും അമൻ ആരോപിക്കുന്നു. തന്റെ നേരെ നടന്ന ലൈംഗികാക്രമണത്തിന്റെ പ്രതികാരമെന്ന നിലയിലാണ് ബ്രൈറ്റണിലെ ഫ്ലാറ്റിലേക്ക് ഗഗനെ വിളിച്ച് വരുത്തി മാഹിൽ വക വരുത്തിയതെന്നാണ് ഓൾഡ് ബെയ്ലെ കോടതിയിൽ വച്ച് നടന്ന വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നത്. തുടർന്ന് ബ്രൈറ്റണിൽ നിന്നും 60 മൈൽഅപ്പുറം സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഗ്രീൻ വിച്ച് പാർക്കിന് സമീപത്തായിരുന്നു ഗഗന്റെ കത്തിക്കരിഞ്ഞ മൃതദേഹം കത്തിയ കാറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കാണപ്പെട്ടിരുന്നത്.തനിക്ക് കൊലയിൽ പങ്കില്ലെന്ന് മാഹിൽ വാദിച്ചിരുന്നു. തുടർന്ന് നടന്ന വിചാരണയെ തുടർന്ന് ഗഗനെ ശാരിരികമായി പരുക്കേൽപ്പിച്ച കേസിലാണ് മാഹിലിന് ആറ് വർഷം തടവ് വിധിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP