Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരണം വരെ എന്റെ ഹൃദയവും കണ്ണുകളും കാതുകളും ജനങ്ങൾക്കുവേണ്ടി തുറന്നുകിടക്കും; നാലര വർഷമായി ഇന്ത്യയിൽ നടമാടുന്നത് അസഹിഷ്ണുത; ബിജെപി മുക്ത ഭാരതം എന്ന അജണ്ഡ കോൺഗ്രസിനില്ല; ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും; രാഹുലിനെ കാണാൻ തിങ്ങി നിറഞ്ഞ് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയം; പൊതു സമ്മേളനത്തിന് മണിക്കൂറുകൾ മുൻപ് വേദി നിറഞ്ഞപ്പോൾ അകത്ത് കടക്കാനാകാതെ നിരാശരായി മടങ്ങിയത് ആയിരങ്ങൾ; ദുബായിൽ തരംഗമായി രാഹുൽ ഗാന്ധി

മരണം വരെ എന്റെ ഹൃദയവും കണ്ണുകളും കാതുകളും ജനങ്ങൾക്കുവേണ്ടി തുറന്നുകിടക്കും; നാലര വർഷമായി ഇന്ത്യയിൽ നടമാടുന്നത് അസഹിഷ്ണുത; ബിജെപി മുക്ത ഭാരതം എന്ന അജണ്ഡ കോൺഗ്രസിനില്ല; ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും; രാഹുലിനെ കാണാൻ തിങ്ങി നിറഞ്ഞ് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയം; പൊതു സമ്മേളനത്തിന് മണിക്കൂറുകൾ മുൻപ് വേദി നിറഞ്ഞപ്പോൾ അകത്ത് കടക്കാനാകാതെ നിരാശരായി മടങ്ങിയത് ആയിരങ്ങൾ; ദുബായിൽ തരംഗമായി രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: രാഷ്ട്രീയ ലാഭത്തിനായി രാജ്യത്തെ വിഭജിക്കാൻ ശ്രമം നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ദുബായിൽ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ. രാജ്യത്ത് കഴിഞ്ഞ നാല് വർഷമാി നിലനിൽക്കുന്നത് അസഹിഷ്ണുതയുടെ കാലമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതം എന്നതാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം എന്നാൽ കോൺഗ്രസിന്റെ മാനസിക അവസ്ഥ അത്തരത്തിലല്ല. ബിജെപി മുക്ത ഭാരതം ഒരിക്കലും കോൺഗ്രസിന്റെ അജണ്ഡയിൽ ഇല്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. മഹാത്മ ഗാന്ധിയുടെ 150ാം ജന്മ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകുന്നേരമാണ് രാഹുൽ യുഎഇയിൽ എത്തിയത്.

ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി തൊഴില്ലായ്മയാണെന്നും. ജെ.എസ്.ടിയും നോട്ടുനിരോധനവും കാരണം ഇന്ത്യയുടെ സാമ്പത്തിക രംഗം തകർന്നുവെന്നും രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി.കർഷകരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാതെ പോകുന്നു. കർഷകരുടെ നല്ല ഭാവിയെ മുന്നിൽകണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തണം. രണ്ടാം ഹരിതവിപ്ലവത്തിന് രാജ്യം ഒരുങ്ങേണ്ടിയിരിക്കുന്നു. 2019 തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പത്രികാ നിർമ്മാണം പുരോഗമിക്കുകയാണ്. ലോകത്താകമാനമുള്ള ഇന്ത്യക്കാരുടെയും അഭിപ്രായങ്ങൾ ശേഖരിച്ചായിരിക്കും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രിക നിർമ്മാണം.

യുവാക്കളുടെയും കർഷകരുടെയും സ്ത്രീകളുടെയും പ്രവാസികളുടെയും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതായിരിക്കും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രിക. പ്രവാസി സമൂഹവുമായി കോൺഗ്രസ് നേതാക്കൾ ആശയവിനിമയം പുരോഗമിക്കുകയാണ്. അവരുടെ പ്രശ്നങ്ങൾ പഠിക്കുകയാണ്. പ്രവാസികളുടെ ശബ്ദം ഇന്ത്യയിൽ പ്രതിധ്വനിക്കുമെന്ന് രാഹുൽഗാന്ധി ഉറപ്പ് നൽകി.

ജനസാഗരത്തെ അഭിമുഖീകരിച്ച് രാഹുൽഗാന്ധി. ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരാണ് രാഹുൽഗാന്ധിയെ കാണാനും ശ്രവിക്കാനും ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയത്. ദുബൈ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടത്തിനാണ് കോൺഗ്രസിന്റെ സംഗമം വേദിയായത്.

യുഎഇ സന്ദർശനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വസതിയിലെത്തിയ രാഹുലിനെ ആവേശത്തോടെയാണ് യുഎഇ പ്രധാനമന്ത്രിയും പത്‌നിയും സ്വീകരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ സാം പിത്രോഡ. മിലിന്ദ് ദിയോറ എന്നിവർക്കൊപ്പമാണ് രാഹുൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.അതിന് ശേഷം ദുബായിലെ ഇന്ത്യൻ തൊഴിലാളികളുമായി രാഹുൽ സംവദിച്ചു. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സാം പിത്രോഡ എന്നിവരും വേദിയിൽ രാഹുലിനൊപ്പമുണ്ടായിരുന്നു. ദുബായിലെ തൊഴിലാളികൾ ആവേശത്തോടെയാണ് രാഹുലിന്റെ വാക്കുകൾ ശ്രവിച്ചത്.

വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ പഠിക്കുക കൂടി രാഹുൽ ഗാന്ധിയുടെ സന്ദർശന ലക്ഷ്യമാണെന്നും ഇവ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ദേശീയ അധ്യക്ഷന്റെ സന്ദർശനം ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് യുഎഇയിലെ കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്.രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളും യുഡിഎഫ് എംപിമാരും യുഎഇയിൽ ക്യാപ് ചെയ്യുന്നുണ്ട്. കോൺഗ്രസ് പ്രവാസി സംഘടനകളിലെ പ്രശ്‌നങ്ങൾ പഠിച്ചു പരിഹരിക്കുക എന്ന ലക്ഷ്യവും നേതാക്കളുടെ സന്ദർശനത്തിനു പിന്നിലുണ്ട്.

ജനലക്ഷങ്ങളെ സാക്ഷിയാക്കി മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിൽ ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പങ്കെടുക്കുന്ന മഹാസംഗമം പുരോഗമിക്കുന്നു. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞതിനാൽ അനേകമാളുകൾക്കാണ് അകത്തേക്ക് പ്രവേശിക്കാനാകാതിരിക്കുന്നത്. സംഗമം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു.

ദുബൈയുടെ ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ സംഗമത്തിന് ഇത്രയധികം ജനങ്ങൾ പങ്കെടുക്കുന്നത്. വിവിധ സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെ ആരംഭിച്ച സംഗമത്തിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി എന്നിവർ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഗാന്ധിജിയുടെ ജീവിത സിദ്ധാന്തങ്ങൾ മുഴുവൻ സഹിഷ്ണുതയെ അടിസ്ഥാനമാക്കിയാണെന്നും രാജ്യത്ത് അത് തിരിച്ചുപിടിക്കുന്നതിനായി പ്രയത്നിക്കണമെന്നും.

 

ദുബൈ ക്രിക്കറ്റ് സ്റ്റേഡിയം ഒരു മിനി ഇന്ത്യയായി മാറിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇന്ത്യയുടെ അഭിമാനകരമായ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തെ രാജ്യം ഉറ്റുനോക്കുകയാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുന്നതിന് വേണ്ടി കാത്തിരിക്കാമെന്നും. ലോകമാകമാനമുള്ള നേതാവായി രാഹുൽഗാന്ധി അവതരിച്ചിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP