Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെറിയ കളികളിലൂടെ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായി; മഞ്ജുവിനെ വിവാഹം കഴിച്ചതിലൂടെ ഭാര്യയിൽ അവകാശം ഉറപ്പിക്കാൻ വീട്ടിലിരുത്തി; ദിനേശ് പണിക്കരെ അഴിക്കുള്ളിലാക്കി പ്രതികാരയാത്രയ്ക്ക് തുടക്കമിട്ടു; ഉദയപുരം സുൽത്താനെ രക്ഷിക്കാനെത്തിയ നിർമ്മാതാവിനെ കുടുക്കിയത് ചതിയിലൂടെ; ദിലീപ് കിടന്നതും ദിനേശ് പണിക്കരെ കിടത്തിയ അതേ ജയിലിൽ! പല്ലിശേരിയുടെ പരമ്പരയിലെ നാലാം ഭാഗം

ചെറിയ കളികളിലൂടെ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായി; മഞ്ജുവിനെ വിവാഹം കഴിച്ചതിലൂടെ ഭാര്യയിൽ അവകാശം ഉറപ്പിക്കാൻ വീട്ടിലിരുത്തി; ദിനേശ് പണിക്കരെ അഴിക്കുള്ളിലാക്കി പ്രതികാരയാത്രയ്ക്ക് തുടക്കമിട്ടു; ഉദയപുരം സുൽത്താനെ രക്ഷിക്കാനെത്തിയ നിർമ്മാതാവിനെ കുടുക്കിയത് ചതിയിലൂടെ; ദിലീപ് കിടന്നതും ദിനേശ് പണിക്കരെ കിടത്തിയ അതേ ജയിലിൽ! പല്ലിശേരിയുടെ പരമ്പരയിലെ നാലാം ഭാഗം

പല്ലിശേരി

ദിലീപ് കിടന്നതും ദിനേശ് പണിക്കരെ കിടത്തിയ അതേ ജയിലിൽ!

ളർന്ന് വീഴുന്നവനല്ല ദിലീപ്. രാളല്ലെങ്കിൽ മറ്റൊരാൾ. വലിയ നിർമ്മാതാവില്ലെങ്കിൽ ചെറിയ നിർമ്മാതാവ്. സൂപ്പർ സംവിധാകയനില്ലെങ്കിൽ രണ്്ടാം നിര സംവിധായകൻ. ഇങ്ങനെയൊക്കെയാണ് ദിലീപ് ചിന്തിച്ചത്. നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്തവനാണ് ഞാൻ. അതുകൊണ്ട് എനിക്കാരേയും പേടിയില്ല. അവർ വലിയ കളികളിക്കുമ്പോൾ ഞാൻ ചെറിയ ചെറിയ കളികളിച്ചു മുന്നേറും. ഞാൻ ചെയ്ത തെറ്റ് മഞ്ജുവിനെ വിവാഹം കഴിച്ചതാണല്ലോ. വിവാഹം കഴിഞ്ഞാൽ എന്റെ ഭാര്യയിലുള്ള അവകാശം എനിക്കാണ്. വിവാഹശേഷം പല നടികളും സിനിമാ അഭിനയം വേണ്ടൈന്ന് വെച്ചിട്ടില്ലേ. എന്നാൽ എന്നോട് മാത്രമെന്തിനാണ് ഇത്രയും വൈരാഗ്യം. ഞാനിവിടെതന്നെ ഉണ്ടാകും. നടനല്ലെങ്കിൽ നിർമ്മാതാവായി. അല്ലെങ്കിൽ സംവിധായകനായി. ഇവിടെ തന്നെ ഞാൻ എല്ലാം നേടിയെടുക്കും.

ഇങ്ങനെയുള്ള ദിലീപ് പ്രതികാരത്തിന് തുടക്കമിട്ടത് നിർമ്മാതാവും വിതരണക്കാരനുമായ ദിനേശ് പണിക്കരെ ചെക്ക് കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് വിലങ്ങുകളോടെ ജയിലിൽ ഇട്ടുകൊണ്ടായിരുന്നു. നിഗ്രഹിക്കാൻ ശക്തിയുള്ളവാനായി വളരുകയായിരുന്നു ദിലീപ്. ദിനേശ് പണിക്കർ ഒരു തെറ്റും ചെയ്തിരുന്നില്ല. ദിലീപ് അഭിനയിച്ച ഉദയപുരം സുൽത്താൻ എന്ന സിനിമയുടെ രക്ഷകനായതാണ് ഒരർത്ഥത്തിൽ ദിനേശ് പണിക്കർ ചെയ്ത കുറ്റം. മൂന്ന് പേരാണ് ഉദയപുരം സുൽത്താൻ നിർമ്മിച്ചത്. ജോസ് തോമസ് സംവിധായകനും, എറണാകുളത്ത് അബാദ് പ്‌ളാസയിലാണ് തിരക്കഥാ വായനയും നിർമ്മാണ തീരുമാനവും വിതരണ എഗ്രിമെന്റും നടന്നത്. ദിനേശ് പണിക്കരുടെ വിസ്മയ കമ്പനിയാണ് സിനിമ വിതരണത്തിനെടുക്കാമെന്ന് പറഞ്ഞു. ഒരു കോടിയിൽ താഴെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം.

നാൽപത് ലക്ഷത്തിന് വിതരണത്തിന് എടുക്കാമെന്ന് ദിനേശ് പണിക്കർ സമ്മതിച്ചു. തിരക്കഥാ വായിക്കുന്നതിനിടെയിൽ ദിലീപ് ചില ഭേദഗതികൾ പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോൾ ദിനേശ് പണിക്കർ തന്റെ അഭിപ്രായം പറയുകയുണ്ടായി. ഇത്തരമൊരു തിരക്കഥയാണെങ്കിൽ നിർമ്മാണചെലവ് ഒന്നരക്കോടിയോളം വരുമെന്നും ഷൂട്ടിംഗിന് തന്നെ അമ്പത് ദിവസം എടുക്കുമെന്നും ദിനേശ് പണിക്കർ പറഞ്ഞു. അതൊന്നും അവർ കേട്ടില്ല. വിവരമില്ലാത്ത വിതരണക്കാരൻ എന്ന പരിഹാസമാണ് ദിലീപിൽ നിന്നും കിട്ടിയത്. എന്തായാലും ഞാൻ പറഞ്ഞ നാൽപത് ലക്ഷം തരും. മറ്റൊന്നും ഞാൻ പറയുന്നില്ല. ദിനേശ് പണിക്കർ മറ്റൊരു അഭിപ്രായവും പിന്നീട് പറഞ്ഞില്ല. അതേസമയം മിനിമം ഗ്യാരണ്ടിയുള്ള സിനിമയായി ഉദയപുരം സുൽത്താൻ മാറുമെന്ന് എന്ന് വിശ്വസിക്കുകയായിരുന്നു ദിനേശ് പണിക്കർ.

പൊള്ളാച്ചിയിലായിരുന്നു ചിത്രീകരണം. അവിടുത്തെ ഷൂട്ടിങ് തീരും മുൻപ് തന്നെ വിതരണ വിഹിതത്തിൽ 35 ലക്ഷം ദിനേശ് പണിക്കർ നൽകി. ബാക്കി കൊടുത്തത് അഞ്ച് ലക്ഷം മാത്രമാണ്. ഒരു പാട്ട് ബാക്കി വെച്ച് ദിലീപ് ഷൂട്ടിങിന് പൂർത്തിയാക്കി. മദ്രാസിൽ ഡബ്ബിംഗിന് ചെല്ലുമ്പോൾ പാട്ടെടുക്കാമെന്ന് പറഞ്ഞപ്പോൾ തന്നെ ദിനേശ് പണിക്കർ അപകടം മണത്തറിഞ്ഞു. എങ്കിലും അതൊന്നും പുറത്തുകാണിച്ചില്ല. നാല് ലക്ഷം കൂടി നിർമ്മാതാക്കൾക്ക് നൽകി. ഡബ്ബിംഗിന് ചെല്ലാമെന്ന് പറഞ്ഞ ദിലീപിനെ നാലഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടില്ല. സിനിമയുടെ റിലീസ് തിയതി ഏകദേശം തീരുമാനിക്കുകയും ചെയ്തു. ദിലീപ് ഡബ്ബിംഗിനോ പാട്ടെടുക്കാനോ വരാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ഒന്നരലക്ഷം കൂടി കൊടുക്കേണ്ടതുണ്ടെന്നും അതുകൊടുത്താൽ മാത്രമേ ഡബ്ബിംഗിന് വരികയുള്ളൂ എന്നും അറിയാനിടയായി.

വിതരണക്കാരൻ എന്ന നിലയിൽ ഇനി ഒരു ലക്ഷം രൂപമാത്രമാണ് ദിനേശ് പണിക്കർ കൊടുക്കാനുണ്ടായിരുന്നത്. കാര്യം നടക്കണമെങ്കിൽ ദിലീപിന് പണം കൊടുക്കണം. അത് ചെക്കായാലും വിരോധമില്ല. നിർമ്മാതാക്കൾ ദിനേശ് പണിക്കരോടും വിവരം പറഞ്ഞു. അവരുടെ കൈയിൽ പണമില്ല. കാര്യം നടക്കണമെങ്കിൽ ദിനേശ് പണിക്കർ തന്നെ സഹായിക്കണം. റിലീസ് ചെയ്യുന്നതിന് മുൻപ് ദിലീപിന് പണം കൊടുക്കണം. നിർമ്മാതാക്കളുടെ വാക്ക് വിശ്വസിച്ച ദിനേശ് പണിക്കർ ദിലീപിന് വാക്കുകൊടുത്തു. അങ്ങനെ ഡബ്ബിംഗും പാട്ട് സീനും തീർത്തു. എന്നാൽ പടം തീയേറ്ററിൽ എത്തണമെങ്കിൽ ഇനിയും 20 ലക്ഷം വേണമായിരുന്നു. പടം റിലീസായാൽ പണിക്കരുടെ ബാക്കി പണം കൊടുക്കാം എന്ന ധാരണയോടെ പണിക്കർ പലരിൽ നിന്നായി പത്തുരൂപ പലിശക്ക് പണം വാങ്ങികൊടുത്തു.

സിനിമ തീയേറ്ററിലെത്തും മുൻപ് ദിനേശ് പണിക്കർ നാൽപത് ലക്ഷത്തിന് പകരം മുടക്കിയത് ഒരു കോടി രൂപ. ജനത്തിന് മുന്നിൽ സിനിമ ഹിറ്റായി. എന്നാൽ ദിനേശ് പണിക്കർക്ക് നഷ്ടം 60 ലക്ഷം. ഇക്കാര്യം ദിനേശ് പണിക്കർ പറഞ്ഞെങ്കിലും ദിലീപ് അത് കേട്ടില്ല. ഒടുവിൽ യാതൊരു
അറിയിപ്പും നൽകാതെ ഒരു പേപ്പറും കൊടുക്കാതെ ദിനേശ് പണിക്കരെ ചതിയിൽ പെടുത്തി ദിലീപ് വാറണ്ട് കാണിച്ച് വെള്ളിയാഴ്ച ദിവസം അറസ്റ്റ് ചെയ്യിച്ചു. അതും മനഃപൂർവമായിരുന്നു. പിറ്റേദിവസം രണ്ടാം ശനിയാഴ്ച. ഇനി തിങ്കളാഴ്ച മാത്രമേ ജാമ്യം കിട്ടൂ. അതുവരെ പണിക്കർ ജയിലിൽ കിടന്നു. ഇതേ ജയിലിൽ പിന്നീട് ദിലീപും 84 ദിവസം കിടന്നത്. ഒരു നിർമ്മാതാവായ കൃഷ്ണകുമാർ സാമ്പത്തിക പ്രശ്‌നം കാരണം ആത്മഹത്യ ചെയ്തു

തുടരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP