Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മനോരമയിൽ പത്രക്കെട്ടുകൾ ചുമന്നും കൊറിയർ ബോയി ആയും ജോലി ചെയ്ത പഠനകാലം; മിനി സ്‌ക്രീനിൽ ഹിറ്റായ ശമനതാളം സീരിയലിന്റെ തിരക്കഥാകൃത്തായതോടെ സിനിമയിലും അവസരങ്ങൾ തേടിയെത്തി; ഗദ്ദാമ അടക്കം ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായും പേരെടുത്തു; മഴവില്ലിലെ ഫിക്ഷൻ ഹെഡ് സ്ഥാനത്തു നിന്നും ഏഷ്യനെറ്റിൽ; അർഹതക്കുള്ള അംഗീകാരമായി പ്രോഗ്രാം വൈസ് പ്രസിഡന്റ് പദവിയും; കെ ഗിരീഷ് കുമാർ മലയാളത്തിലെ തലയെടുപ്പുള്ള വിനോദ ചാനലിന്റെ തലപ്പത്ത് എത്തുന്നത് ജീവിതത്തോട് പടപൊരുതി

മനോരമയിൽ പത്രക്കെട്ടുകൾ ചുമന്നും കൊറിയർ ബോയി ആയും ജോലി ചെയ്ത പഠനകാലം; മിനി സ്‌ക്രീനിൽ ഹിറ്റായ ശമനതാളം സീരിയലിന്റെ തിരക്കഥാകൃത്തായതോടെ സിനിമയിലും അവസരങ്ങൾ തേടിയെത്തി; ഗദ്ദാമ അടക്കം ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായും പേരെടുത്തു; മഴവില്ലിലെ ഫിക്ഷൻ ഹെഡ് സ്ഥാനത്തു നിന്നും ഏഷ്യനെറ്റിൽ; അർഹതക്കുള്ള അംഗീകാരമായി പ്രോഗ്രാം വൈസ് പ്രസിഡന്റ് പദവിയും; കെ ഗിരീഷ് കുമാർ മലയാളത്തിലെ തലയെടുപ്പുള്ള വിനോദ ചാനലിന്റെ തലപ്പത്ത് എത്തുന്നത് ജീവിതത്തോട് പടപൊരുതി

എം മനോജ് കുമാർ

തിരുവനന്തപുരം: ജീവിതത്തിലെ ആകുലതകളോട് പൊരുതിമുന്നേറിയ കെ.ഗിരീഷ് കുമാർ മലയാളത്തിലെ കണ്ണഞ്ചിക്കുന്ന പ്രോഗ്രാം ചാനൽ ആയ ഏഷ്യാനെറ്റിന്റെ തലപ്പത്തേക്ക്. ഇതാദ്യമായാണ് ആഗോള തലത്തിൽ വേരുകളുള്ള, ഒരുകാലത്ത് മലയാളത്തിന്റെ സ്വന്തമായിരുന്ന ഏഷ്യാനെറ്റിന്റെ തലപ്പത്തേക്ക്, പ്രോഗ്രാം വൈസ് പ്രസിഡന്റ് എന്ന പോസ്റ്റിലേക്ക് ഗിരീഷ്‌കുമാറിനെ പോലുള്ള ഒരാൾ നിയമിതനാകുന്നത്. സീരിയലും സിനിമയും മാറിമാറി കൈകാര്യം ചെയ്തതിന്റെ അനുഭവ പരിചയത്തിൽ കൂടിയാണ് ഇപ്പോൾ ഏഷ്യാനെറ്റ് പ്രോഗ്രാമിന്റെ തലപ്പത്തേക്ക് ഗിരീഷ് കുമാർ എത്തുന്നത്.

സിബി മലയിൽ സംവിധാനം ചെയ്ത അമൃതത്തിന്റെ തിരക്കഥയിലൂടെയാണ് ഗിരീഷ് കുമാർ മലയാള സിനിമാ രംഗത്ത് സുപരിചിതനാകുന്നത്. മലയാള സിനിമയിലെ മികച്ച തിരക്കഥാ തിരക്കഥാകൃത്ത് എന്ന നിലയിൽ അമൃതത്തോടെ അറിയപ്പെട്ട ഗിരീഷ്‌കുമാർ തുടർന്ന് വെറുതെ ഒരു ഭാര്യ സ്വപ്ന സഞ്ചാരി, ആലീസ് ഇൻ വണ്ടർ ലാന്റ്, സമസ്ത കേരളം പിഒ, ഒരിടത്തൊരു പോസ്റ്റുമാൻ, ഗദ്ദാമ, ഭാര്യ അത്ര പോരാ, പട്ടംപോലെ തുടങ്ങിയ മലയാളത്തിലെ മികച്ച സിനിമകളുടെ തിരക്കഥാകൃത്ത് ആയി മാറി. മികച്ച തിരക്കഥാ കൃത്ത് എന്ന രീതിയിൽ അറിയപ്പെട്ടു തുടങ്ങിയശേഷമാണ് ഗിരീഷ് കുമാർ ചാനൽ രംഗത്തേക്ക് കൂടുമാറുന്നത്.

മഴവിൽ മനോരമയിലെ ഫിക്ഷൻ ഹെഡ് എന്ന പോസ്റ്റിലാണ് മഴവില്ലിൽ ഗിരീഷ്‌കുമാർ നിയമിതനാകുന്നത്. ആറുവർഷത്തോളം മഴവില്ലിലെ സീരിയൽ രംഗം കൈകാര്യം ചെയ്ത ശേഷമാണ് ഗിരീഷ്‌കുമാർ 2016ൽ ഏഷ്യാനെറ്റിൽ എത്തുന്നത്. രണ്ടു വർഷത്തിന് ശേഷം ഇപ്പോൾ 2019 തുടക്കത്തിൽ ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ പ്രോഗ്രാംസ് വൈസ് പ്രസിഡന്റ് എന്ന പോസ്റ്റിലേക്ക് ഗിരീഷ് കുമാർ ഇപ്പോൾ ഉയരുകയാണ്. ഒരുപാട് ഉയർച്ച താഴ്‌ച്ചകൾ കണ്ട ജീവിതമാണ് ഗിരീഷ്‌കുമാറിന്റെത്. അണിയാത്ത വേഷങ്ങളും കുറവ്. ഏറ്റവും വലിയ തോൽവി തന്റെ ജീവിതം തന്നെയാകും എന്ന തിരിച്ചറിവിലാണ് ഗിരീഷ് ജീവിതം മുന്നോട്ടു നീക്കിയത്.

ഈ മുന്നോട്ടു പോകലിൽ തന്നെയാണ് കൂടപ്പിറപ്പായ പ്രതിസന്ധി ഗിരീഷിന്റെ ജീവിതത്തിൽ നിന്നും അകന്നു നീങ്ങിയത്. പതറാതെ ആത്മവിശ്വാസത്തോട് കൂടി മുന്നോട്ടു തുഴഞ്ഞു നീങ്ങിയതിന്റെ വിജയമാണ് ഗിരീഷിന്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നത്. ഈ ജനുവരി ഒന്ന് മുതലാണ് ഗിരീഷ്‌കുമാർ ഏഷ്യാനെറ്റിന്റെ പ്രോഗ്രാം വൈസ് പ്രസിഡന്റ് പദവിയിൽ നിയമിതനാകുന്നത്. തിരക്കഥാകൃത്ത് എന്ന നിലയിലുള്ള അനുഭവ പരിചയമാണ് ജീവിതത്തിന്റെ വിവിധ പടവുകൾ താണ്ടാൻ ഗിരീഷ്‌കുമാറിന് തുണയായത് എന്ന് ഗിരീഷിന്റെ ജീവിതം നിരീക്ഷിച്ചാൽ വ്യക്തമാകും.

പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടിയായിരുന്നു ഗിരീഷിന്റെ ജീവിതം. കേരളവർമ്മയിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എ.ബിരുദം കരസ്ഥമാക്കിയാണ് ഗിരീഷിന്റെ ജീവിതയാത്രകളുടെ തുടക്കമാകുന്നത്. ഈ പഠനം പൂർത്തിയാക്കാൻ വളരെയധികം കഷ്ടപ്പാടുകളാണ് ഗിരീഷ് താണ്ടിയത്. മനോരമയിൽ പത്രക്കെട്ടുകൾ ചുമന്നും കൊറിയർ ആയും ജോലി ചെയ്താണ് ഗിരീഷ് എംഎ പഠനം പൂർത്തിയാക്കുന്നത്. ഗിരീഷിന്റെ ഈ യാതനകളുടെ ചരിത്രം ഗിരീഷിന്റെ സുഹൃത്തായ രാവുണ്ണി തന്നെ തന്റെ ഫെയ്സ് ബുക്ക് പേജിൽ ഓർത്തെടുക്കുന്നുണ്ട്.

പ്രിയപ്പെട്ട അനിയന് സ്‌നേഹചുംബനം എന്നാണ് രാവുണ്ണി ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഗിരീഷ്‌കുമാർ എന്നോർമ്മിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ശമനതാളം സീരിയൽ കൂടി കടന്നുവരും. കെ.രാധാകൃഷ്ണന്റെ ശമനതാളം. പ്രമുഖ സംവിധായകൻ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇതേ ശമനതാളം തന്നെ. ഈ സീരിയലിന്റെ തിരക്കഥ ഗിരീഷ്‌കുമാറിന്റെതായിരുന്നു. ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്ത കെ.കെ.രാജീവിന്റെ സീരിയലുകളിൽ വേനൽ മഴ, സ്വപനം എന്നിവയുടെ തിരക്കഥാകൃത്തും ഗിരീഷ് കുമാർ ആയിരുന്നു. ഇതോടെ ചാനൽ രംഗത്ത് ചുവടുറപ്പിക്കാൻ ഗിരീഷ് കുമാറിന് കഴിഞ്ഞു. സിബി മലയിൽ സംവിധാനം ചെയ്ത അമൃതം സിനിമയുടെ തിരക്കഥാകൃത്ത് ആയതോടെ ടെലിവിഷൻ രംഗത്ത് നിന്ന് സിനിമാരംഗത്തേക്ക് എത്തി.

വെറുതെ ഒരു ഭാര്യ സ്വപ്ന സഞ്ചാരി, ആലീസ് ഇൻ വണ്ടർ ലാന്റ്, സമസ്ത കേരളം പിഒ, ഒരിടത്തൊരു പോസ്റ്റുമാൻ, ഗദ്ദാമ, ഭാര്യ അത്ര പോരാ, പട്ടംപോലെ, ഞങ്ങളുടെ വീട്ടിലെ അതിഥികൾ തുടങ്ങി പത്തോളം സിനിമകളുടെ തിരക്കഥാകൃത്ത് ആയി മാറാൻ ഗിരീഷിന് സാധിച്ചു. 2004 മുതൽ 2014 വരെ പത്തുവർഷ കാലത്ത് 10 സിനിമകളുടെ തിരക്കഥാകൃത്ത് ആയാണ് ഗിരീഷ് മാറിയത്. 2004 ലെ അമൃതത്തിനു ശേഷം ആലീസ് ഇൻ വണ്ടർ ലാന്റ്, വെറുതെ ഒരു ഭാര്യ, സമസ്തകേരളം പിഒ, ഒരിടത്തൊരു പോസ്റ്റ്മാൻ, ഗദ്ദാമ, സ്വപ്നസഞ്ചാരി, ഭാര്യ അത്രപോരാ, പട്ടം പോലെ, ഞങ്ങളുടെ വീട്ടിലെ അതിഥി.

മിക്ക സിനിമകളും ശ്രദ്ധേയ സിനിമകൾ. ഭേദപ്പെട്ട കളക്ഷൻ റെക്കോഡിലേക്ക് നീങ്ങുകയും ചെയ്ത സിനിമകളാണ് ഇവ. ഇതാണ് സിനിമാ രംഗത്ത് സ്വന്തമായ ഒരു മേൽവിലാസം ഗിരീഷിന് നൽകിയത്. മലയാളത്തിലെ മികച്ച ഒരു പിടി സിനിമകളുടെ തിരക്കഥാകൃത്ത് എന്ന പദവിയിൽ നിലനിൽക്കെതന്നെയാണ് മഴവിൽ മനോരമയിൽ ഫിക്ഷൻ ഹെഡ് ആയി ഗിരീഷ്‌കുമാർ ചാനൽ ജീവിതത്തിലേക്ക് എത്തുന്നത്. 2010 ലാണ് മഴവില്ലിൽ നിയമിതനാകുന്നത്. 2016 വരെ മഴവില്ലിൻ തന്നെ തുടർന്നു. അതിനുശേഷമാണ് 2016-ൽ ഏഷ്യാനെറ്റിലേക്ക് എത്തുന്നത്. ഇപ്പോൾ 2019 ജനുവരി മുതൽ പ്രോഗ്രാം വൈസ് പ്രസിഡന്റ് ആയി നിയമിതനായി.

പോരാട്ടത്തിന്റെ തിളക്കമുള്ള ജീവിതാനുഭവങ്ങൾ തന്നെയാകണം മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത് എന്ന നിലയിലേക്ക് ഗിരീഷ് കുമാറിനെ ഉയർത്തിയത്. പത്രക്കെട്ടുകൾ ചുമന്നും കളക്ഷൻ ഏജന്റും ആയും എന്നൊക്കെ പറയുമ്പോൾ തന്നെ ഗിരീഷ് ജീവിതത്തിൽ അനുഭവിച്ച പ്രതിസന്ധിയുടെ ചിത്രങ്ങൾ സിനിമയിലെ സീനുകളിൽ എന്ന പോലെ തന്നെ തെളിഞ്ഞു കാണാവുന്നതാണ്. ആർക്കും മാർഗദീപമാകാവുന്ന ശ്രദ്ധേയ പോരാട്ടം തന്നെയാണ് ഈ തിരക്കഥാകൃത്ത് സ്വന്തം ജീവിതം കരുപ്പിടിക്കാൻ വേണ്ടി നടത്തിയിട്ടുള്ളത്. ഈ പോരാട്ടത്തിന്റെ തന്നെ അംശങ്ങളുടെ പ്രതിഫലനം സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റ് വഴി ഗിരീഷ് കുമാർ നടത്തുന്നുമുണ്ട്. സുഹൃത്തുക്കളെ ഹൃദ്യമായ ഒരു സമ്മാനവുമായാണ് പുതുവർഷം എന്നെ എതിരേറ്റിരിക്കുന്നത്.

ജനുവരി 1 മുതൽ വൈസ് പ്രസിഡന്റ് - പ്രോഗ്രാമിങ് എന്ന പദവിയോടെ ഏഷ്യാനെറ്റിന്റെ പ്രോഗ്രാം വിഭാഗം തലവനായി ഞാൻ പ്രമോട്ട് ചെയ്യപ്പെട്ട വിവരം സസന്തോഷം അറിയിക്കട്ടെ. ഫെയ്സ് ബുക്ക് പോസ്റ്റിൽ ഗിരീഷ് കുറിക്കുന്നു. കടുത്ത മത്സരം നടമാടുന്ന മലയാളത്തിന്റെ ചാനൽ രംഗത്ത് ഒരു പിടിച്ചുനിൽപ്പ് മിക്കവർക്കും അസാധ്യമാണ്. ഇവിടെയാണ് സ്വന്തം ജീവിതാനുഭവങ്ങളുടെ ചൂടും ചൂരിന്റെയും അടിസ്ഥാനത്തിൽ ഗിരീഷ് മുന്നേറുന്നത്. ചാനൽ രംഗത്തെ പ്രതിസന്ധികൾ ഒന്നും കാര്യമാക്കാതെയാണ് പതറിച്ചയില്ലാതെ ഗിരീഷ് മുന്നോട്ട് പോകുന്നത്.

പക്ഷെ ഗിരീഷ് നയിക്കാൻ പോകുന്നത് മുൻപ് പറഞ്ഞ മലയാളികളുടെ കണ്ണഞ്ചിപ്പിക്കുന്ന ഏഷ്യാനെറ്റിനെയാണ്. ഇവിടെ രചിക്കപ്പെട്ടേണ്ടത് പ്രോഗ്രാമുകളുടെ കാര്യത്തിൽ ടെലിവിഷൻ രംഗത്തെ പുതു ചരിത്രം തന്നെയാണ്. ഉയർന്ന ജീവിതാവബോധത്തിന്റെയും പോരാട്ടത്തിന്റെയും വെളിച്ചത്തിൽ മലയാളത്തിന്റെ ചാനൽ രംഗത്ത് പുതുചരിത്രത്തിനു തുടക്കമിടാൻ ഗിരീഷിന് കഴിയും എന്ന് തന്നെയാണ് ഗിരീഷിന്റെ ജീവിതം നൽകുന്ന സൂചനകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP