Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം അഴിക്കുള്ളിലായത് നായകൻ; ഇപ്പോൾ വിലങ്ങൊരുങ്ങുന്നത് നിർമ്മാതാവിനും; 'വെൽകം ടു സെൻട്രൽ ജയിൽ' സിനിമയ്ക്കായി പണം മുടക്കിയ പ്രവാസിയും പീഡനക്കുരുക്കിൽ; മായാവിയുമായെത്തി പത്മശ്രീ ഭരത് ഡോ സരോജ് കുമാറിലൂടെ ലാൽ ഫാൻസിന്റെ കണ്ണിലെ കരടായി; കസിൻസിലെ നഷ്ടം റിങ് മാസ്റ്ററിലും ചങ്കസിലും നികത്തിയ പ്രോഡ്യൂസർ; ദിലീപിന് പിന്നാലെ പീഡനക്കേസിൽ കുടുങ്ങുന്ന നിർമ്മാതാവ് വൈശാഖ് രാജന്റെ 'സിനിമാ കഥ'

ആദ്യം അഴിക്കുള്ളിലായത് നായകൻ; ഇപ്പോൾ വിലങ്ങൊരുങ്ങുന്നത് നിർമ്മാതാവിനും; 'വെൽകം ടു സെൻട്രൽ ജയിൽ' സിനിമയ്ക്കായി പണം മുടക്കിയ പ്രവാസിയും പീഡനക്കുരുക്കിൽ; മായാവിയുമായെത്തി പത്മശ്രീ ഭരത് ഡോ സരോജ് കുമാറിലൂടെ ലാൽ ഫാൻസിന്റെ കണ്ണിലെ കരടായി; കസിൻസിലെ നഷ്ടം റിങ് മാസ്റ്ററിലും ചങ്കസിലും നികത്തിയ പ്രോഡ്യൂസർ; ദിലീപിന് പിന്നാലെ പീഡനക്കേസിൽ കുടുങ്ങുന്ന നിർമ്മാതാവ് വൈശാഖ് രാജന്റെ 'സിനിമാ കഥ'

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വെൽകം ടു സെൻട്രൽ ജയിൽ..... മലയാളി ആവേശത്തോടെ കണ്ട ചിരിച്ചിത്രമായിരുന്നു അത്. സുന്ദർദാസ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയ്ക്ക് 2016ലെ ഓണക്കാലത്ത് ആവേശമായി. ഇന്നും ഈ സിനിമ ചർച്ചയിലാണ്. പേര് അനർത്ഥമാക്കിയ ചിത്രമെന്ന പേരിലാണ് ഇത്. കൊച്ചിയിൽ നടിയെ പൾസർ സുനി ആക്രമിക്കുമ്പോൾ അന്വേഷണം ദിലീപിലെത്തുമെന്ന് ആരും കരുതിയില്ല. ദിലീപ് അറസ്റ്റിലായി. 84 ദിവസം ആലുവ സബ് ജയിലിൽ കിടന്നു. അന്ന് വെൽകം ടു സെൻട്രൽ ജയിൽ ചർച്ചകളിലെത്തി. ആ സിനിമയിലെ നായകൻ അഴിക്കുള്ളിലായതിന്റെ പേരിലായിരുന്നു അത്. ഇപ്പോൾ സിനിമയുടെ നിർമ്മാതാവും പീഡനക്കേസിൽ കടുങ്ങുകയാണ്. അതും സിനിമാ ലോകത്ത് നിന്നുയർന്ന ബലാത്സംഗ കേസിൽ.

വെൽകം ടു സെൻട്രൽ ജയിലിന്റെ നിർമ്മാതാവായിരുന്നു വൈശാഖ് രാജൻ. സൗമ്യമായ പെരുമാറ്റത്തിലൂടെ മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവായ വ്യക്തി. പതിനൊന്ന് മലയാള സിനിമകളാണ് വൈശാഖ് രാജൻ നിർമ്മിച്ചത്. അതിൽ കൂടുതൽ സിനിമയിൽ അഭിനയിച്ച സൂപ്പർതാരവും ദിലീപാണ്. മേരിക്കൊണ്ടുരു കുഞ്ഞാടും വെൽകം ടു സെൻട്രൽ ജയിലും റോൾ മോഡൽസും. എല്ലാം സൂപ്പറുകളുമായിരുന്നു. മലയാള സിനിമയിൽ വ്യക്തിബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിലും വൈശാഖ് രാജൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ വൈശാഖ് രാജനെതിരായ പീഡനക്കേസും ഞെട്ടലോടെയാണ് സിനിമാ ലോകം ഉൾക്കൊള്ളുന്നത്.

ഷാഫിയുടെ മായാവിയുമായി 2007ലാണ് പ്രവാസിയായ വൈശാഖ് രാജൻ മലയാള സിനിമയിൽ സജീവമാകുന്നത്. ഈ മമ്മൂട്ടി ചിത്രം സൂപ്പർ ഹിറ്റായി. അതിന് ശേഷം 2010ലായിരുന്നു അടുത്ത സിനിമ. ഷാഫി തന്നെയായിരുന്നു സംവിധായകൻ. മേരിക്കൊണ്ടൊരു കുഞ്ഞാടും വിജയിച്ചു. പിന്നീട് 2012ൽ പത്മശ്രീ ഭരത് ഡോ സരോജ് കുമാർ. സജിൻ രാഘവൻ ആയിരുന്നു നിർമ്മാതാവ്. മലയാള സിനിമയുടെ മുഖം മുടി അഴിച്ചു കാട്ടുന്ന ചിത്രം. മോഹൻലാലിനെ കളിയാക്കാനായിരുന്നു സിനിമയെന്ന ആരോപണം സജീവമായി. ശ്രീനിവാസന്റെ ചിത്രം എല്ലാ അർത്ഥത്തിലും ഫ്‌ളോപ്പായി. ഇതോടെ ലാൽ ഫാൻസുകാരുടെ അനിഷ്ടവും ഉയർന്നു. സംവിധായകനെ കുറ്റപ്പെടുത്തി ഇതോടെ നിർമ്മാതാവ് തന്നെ രംഗത്ത് വന്നു. ഇത് മലയാള സിനിമയിൽ ഏറെ ചർച്ചയാവുകയും ചെയ്തു.

ഇതിന് ശേഷം ഐ ലവ് മീ. ഇതും സാമ്പത്തികമായി പരാജയമായിരുന്നു. റാഫിയുടെ റിങ് മാസ്റ്റർ സുപ്പർ ഹിറ്റായി. ഇതോടെ ദിലീപിന്റെ സൗഹൃദക്കൂട്ടത്തിലുമെത്തി. വൈശാഖിന്റെ കസിൻ ബിഗ് ബജറ്റും സാമ്പത്തികമായി പരാജയപ്പെട്ടു. 2014ലായിരുന്നു കസിൻസ് ഇറങ്ങിയത്. അതിന് ശേഷമായിരുന്നു വെൽകം ടു സെൻട്രൽ ജയിൽ. 2016ലെ ഓണക്കാലത്ത് ഈ ചിത്രം തിയേറ്ററുകൾ കീഴടക്കി. വലിയ സാമ്പത്തിക നേട്ടമാണ് ഈ ചിത്രം നൽകിയത്. മലയാള സിനിമയ്ക്ക് ഉണർവ്വാകുകയും ചെയ്തു. ദിലീപിന്റെ ജനപ്രിയ മുഖത്തെ പരമാവധി ഉപയോഗപ്പെടുത്തിയ സിനിമ.

എന്നാൽ അടുത്ത ഓണക്കാലത്ത് ദിലീപിന്റെ ആഘോഷം ആലുവ ജയിലിലായിരുന്നു. ഇതോടെ വെൽകം ടു സെൻട്രൽ ജയിലിലെ പാട്ടും മറ്റും ചർച്ചയായി. തടവ് പുള്ളികൾക്കൊപ്പമുള്ള ദിലീപിന്റെ ആഘോഷവും സോഷ്യൽ മീഡിയ ചർച്ച ചെയ്തു. ഈ സിനിമയുടെ നിർമ്മാതാവാണ് ഇപ്പോൾ പീഡനക്കേസിൽ കുടുങ്ങുന്നത്. വൈശാക് രാജനെതിരെ ചുമത്തിയത് ജാമ്യമില്ലാ കേസ് ആയതിനാൽ അറസ്റ്റ് ഉറപ്പാണെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. ഈ സിനിമയ്ക്ക് ശേഷും നിർമ്മാതാവ് സജീവമായി. ഫുക്രിയും റോൾ മോഡൽസും ചങ്കസും വിജയ ചിത്രങ്ങളായി. എന്നാൽ അവസാന ചിത്രമായ ജോണി യെസ് പപ്പാ വലിയ വിജയമായില്ല.

ഇതിനിടെയാണ് 2017ലെ പീഡനത്തിൽ നിർമ്മാതാവ് കുടുങ്ങുന്നത്. ഒത്തുതീർപ്പിന് നടത്തിയ ശ്രമമൊന്നും വിജയിച്ചില്ല. ബ്ലാക് മെയിലിന് ഇരയാണെന്ന് നിർമ്മാതാവ് പറയുന്നു. മലയാള സിനിമയിലെ മാന്യനായ നിർമ്മാതാവാണ് വൈശാഖ് രാജനെന്ന് ഏവരും സമ്മതിക്കുന്നു. എന്നിട്ടും എങ്ങനെയാണ് ഈ കേസെത്തിയതെന്ന് അറിയില്ലെന്നാണ് മലയാള സിനിമയിലെ പ്രമുഖർ മറുനാടനോട് പ്രതികരിച്ചത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് വൈശാഖ് രാജനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 25 വയസ്സുകാരിയായ തൃശൂർകാരി യുവതി നൽകിയ പരാതിയിന്മേലാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞു കതൃകടവിലുള്ള വൈശാഖ് രാജന്റെ ഫ്‌ളാറ്റിലേക്ക് യുവതിയെ വിളിച്ചു വരുത്തിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കുന്നതെന്നാണ് പരാതി.. 2017ലാണ് ഈ സംഭവം നടക്കുന്നതെന്ന് യുവതി തന്റെ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP