Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്

അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്

എം മനോജ് കുമാർ

കൊച്ചി: നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ നിർമ്മാതാവ് വൈശാഖ് രാജനെതിരെ തേടി കൊച്ചി നോർത്ത് പൊലീസ്. നടിയുടെ പരാതിയിൽ നിർമ്മാതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. നിർമ്മാതാന് ഉടൻ അറസ്റ്റിലായേക്കും എന്നാണ് പൊലീസ് നൽകുന്ന സൂചന. നടിയുടെ പരാതി ഒതുക്കാനുള്ള ശ്രമങ്ങൾ ശക്തമായി തുടരുന്നതിനിടയിലാണ് കൊച്ചി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്യുന്നത്. തന്നെ വൈശാഖ് രാജൻ ബലാത്സംഗം ചെയ്തു എന്നാണ് നടി പരാതിയിൽ പറയുന്നത്. നടി പരാതിയിൽ ഉറച്ചു നിൽക്കുന്നതിനാലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാൻ പൊലീസ് നീങ്ങുന്നത്.

അറസ്റ്റിനു മുന്നോടിയായി നടിയുടെ പരാതിയിൽ പറഞ്ഞ ചില കാര്യങ്ങളിലുള്ള വാസ്തങ്ങൾ ഇപ്പോൾ കൊച്ചി പൊലീസ് അന്വേഷിക്കുകയാണ്. അതിലുള്ള സംശയങ്ങൾ നീങ്ങിയാൽ ലൈംഗിക പീഡന പരാതിയിൽ വൈശാഖ് രാജൻ അറസ്റ്റിലാകും. നടിയുടെ പരാതി ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലാണ് ലൈംഗിക പരാതിയുടെ വാർത്ത മറുനാടൻ മലയാളി എക്സ്‌ക്ലൂസിവായി പുറത്തുവിടുന്നത്. ഇതോടെ ഒതുക്കൽ ശ്രമങ്ങൾക്ക് വിരാമം വരുകയായിരുന്നു. വേട്ടക്കാരന് ഒപ്പമല്ല ഇരയ്ക്ക് ഒപ്പം തന്നെ പൊലീസ് നിൽക്കണം എന്ന വാദഗതി പൊലീസിൽ ശക്തമായതോടെ ഈ കേസിൽ ദ്രുതഗതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഒരു നടി താൻ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പരാതി നേരിട്ട് നൽകിയിട്ടും എഫ്ഐആർ നൽകാത്തതിൽ പൊലീസിന് നേരെ വിമർശനവും ശക്തമായിരുന്നു. പ്രമുഖ നടൻ ദിലീപ് നടീയെ ആക്രമിച്ച കേസിൽ അകത്തായതിനെ തുടർന്ന് അതേ കുരുക്ക് വീഴുന്ന മലയാള സിനിമയിലെ രണ്ടാമത് പ്രമുഖനാണ് വൈശാഖ് രാജൻ. വൈശാഖ് രാജന്റെ ദിലീപിനെ വെച്ചെടുത്ത ഒടുവിലെ വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയായിരുന്നു. ഈ സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമയുടെ നിർമ്മാതാവായ വൈശാഖ് രാജനും സെൻട്രൽ ജയിലിലേക്ക് നീങ്ങുമോ എന്നാണ് ഇപ്പോൾ സിനിമാ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്. ഈ ബലാത്സംഗക്കേസ് ഒതുക്കി തീർക്കാൻ വളരെ ശക്തമായ സമ്മർദ്ദമാണ് പൊലീസിന് നേർക്ക് വന്നത്.

ഒരു ഘട്ടത്തിൽ ഈ പരാതി തൊടാൻ പോലും കഴിയുമോ എന്ന സംശയവും കൊച്ചി നോർത്ത് പൊലീസിൽ ശക്തമായിരുന്നു. പക്ഷെ വാർത്തകൾ മറുനാടൻ പുറത്തുവിട്ടതോടെ കഥ മാറുകയായിരുന്നു. പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും എന്നുറപ്പായതോടെ മുൻപ് ദിലീപ് അനുഭവിച്ച അതേ മാനസിക അവസ്ഥയിലേക്ക് വൈശാഖ് രാജനും കൂടി നീങ്ങുകയാണ്. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ യുവതിയുടെ കയ്യിലുണ്ട്. അത് ശക്തമായ തെളിവാകും. അതേസമയം യുവതി നടത്തിയ ഫോൺ സംഭാഷണത്തിന്റെ റെക്കോർഡഡ് ഭാഗങ്ങൾ നിർമ്മാതാവിന്റെ കയ്യിലുണ്ട്. ഈ സംഭാഷണങ്ങൾക്ക് ഒരു ബ്ളാക്ക് മെയിൽ ചുവയുണ്ട്. അതുകൊണ്ട് തന്നെയാണ് എഫ്ഐആർ പൊലീസ് വൈകിപ്പിച്ചത്.

യുവതിയുടെ കയ്യിലുള്ള ദൃശ്യങ്ങൾ ലൈംഗിക പീഡനത്തിന് തെളിവാണ്. അതുപ്രകാരം പൊലീസിന് മേൽ നടപടികൾ സ്വീകരിക്കാം. പക്ഷെ സംഭാഷണ ശകലങ്ങൾ ശ്രവിക്കുമ്പോൾ ബ്ളാക്ക് മെയിൽ ചെയ്യാനുള്ള ശ്രമവുമുണ്ട്. ലൈംഗിക പീഡനത്തിന്റെ പേരിൽ നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം വസൂലാക്കാനുള്ള ശ്രമം നടി നടത്തിയോ എന്നാണു പൊലീസ് പരിശോധിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഈ കേസിൽ പ്രത്യേക പരിഗണനകൾ നൽകാത്തതിനാൽ നടപടികൾ സ്വാഭാവികമായും വൈകിയിരുന്നു. ഇതിന്നിടയിൽ വാദികൾക്ക് വേണമെങ്കിൽ ഈ കേസിൽ ഒത്തുതീർപ്പ് നടത്താം. അല്ലെങ്കിൽ സംഭവം അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം നടപടികൾ സ്വീകരിക്കാം. ഇതാണ് പൊലീസ് ഈ കേസിൽ സ്വീകരിച്ച നിലപാട്. നടി പക്ഷെ ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് ഇല്ലാ എന്ന വാശിയിലാണ്. താൻ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കണം എന്നാണു യുവതിയുടെ വാദം. ഈ ലക്ഷ്യത്തോടെയാണ് യുവതി നീങ്ങിയത്.

ലൈംഗിക പീഡനം സംബന്ധിച്ച് തന്റെ പക്കൽ തെളിവുകളുമുണ്ട്. അത് പൊലീസിന് നൽകിയിട്ടുമുണ്ട്. ഇതുകൊണ്ട് തന്നെ പൊലീസ് നടപടികൾ സ്വീകരിക്കണം എന്നാണ് യുവതി ആഗ്രഹിക്കുന്നത്. നടപടികൾ വൈകുന്നതിൽ നടിക്ക് ആശങ്കകളുമുണ്ട്. നടികളുടെ പീഡനത്തിന് എതിരെ പോരാടുന്ന മലയാള സിനിമയിലെ വനിതാ സംഘടനാ ഡബ്ള്യുസിസി ഈ കാര്യം അറിഞ്ഞിട്ടുണ്ട്. ഈ പരാതിയിലെ വിശദാശങ്ങൾ അവർ തേടിയിട്ടുമുണ്ട്. പക്ഷെ അവർ സശ്രദ്ധം നടപടികൾ നിരീക്ഷിക്കുകയാണ്. പ്രതിസ്ഥാനത്ത് പ്രമുഖ നിർമ്മാതാവ് ആയതിനാൽ ഇത് വേറെ പരുക്കുകൾ ഇല്ലാതെ പരിഹരിക്കാൻ സിനിമാ രംഗത്തെ ഉന്നതർ ശ്രമിക്കുന്നുണ്ട്. ദിലീപ് കേസ് മുന്നിൽ ഉള്ളതിനാൽ ഇനിയും മലയാള സിനിമയുടെ മുഖം വികൃതമാകരുത് എന്നാണു പ്രമുഖ നിർമ്മാതാക്കളുടെയും സംവിധായകരുടെയും ആഗ്രഹം. അതിനാൽ ഏതുവിധേയനും പ്രശ്നം ഒതുക്കി തീർക്കണം എന്നാണ് നിർമ്മാതാക്കളും നിർമ്മാതാവിന് അടുപ്പമുള്ള സംവിധായകരും നിർമ്മാതാവിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രശ്നം വഷളായാൽ തനിക്കും അത് കുരുക്കാകും എന്ന് മനസിലാക്കിയതിനാൽ നിർമ്മാതാവും ഇപ്പോൾ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുണ്ട്. . ഒരാഴ്ച മുൻപാണ് പ്രമുഖ നടി പ്രമുഖ നിർമ്മാതാവായ വൈശാഖ് രാജിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് കൊച്ചി നോർത്ത് സിഐയ്ക്ക് പരാതി നൽകുന്നത്. ഒരു പ്രമുഖ നടി ക്വട്ടേഷൻ പ്രകാരം ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായ കേസ് ഇപ്പോഴും കോടതിയിൽ തുടരുമ്പോൾ സമാനമായ മറ്റൊരു കേസ് കൂടി ഉത്ഭവിച്ചത് മലയാള സിനിമാ ഉന്നതരെ നടുക്കിയിരുന്നു. അതിനാൽ പരാതിയുടെ വിവരം അറിഞ്ഞപ്പോൾ മുതൽ കേസ് ഒതുക്കാൻ ഇവർ നിർമ്മാതാവിന് നിർദ്ദേശം നൽകിയിരുന്നു.

പച്ചയായ ലൈംഗിക ആരോപണം ഉന്നയിച്ചാണ് നടി പ്രമുഖ നിർമ്മാതാവിനെതിരെ കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ പൊലിസ് നീങ്ങുന്നതിനാൽ ഈ കേസിൽ സിനിമാ ലോകത്തിനു ആശങ്കയുണ്ട്. ദിലീപിന് പുറമെ മറ്റൊരു സിനിമാ പ്രമുഖന് കൂടി വിലങ്ങു വീഴുന്നത് പൊതുവെ മോശമായ മലയാള സിനിമയുടെ ഇമേജ് കൂടുതൽ മോശമാക്കും എന്നതിലാണ് സിനിമാ ലോകത്ത് ആശങ്കകൾ ശക്തമാകുന്നത്. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് കതൃക്കടവിലെ ഫ്ളാറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളം നോർത്ത് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുഞ്ചാക്കോ ബോബനും അനു സിതാരയും മുഖ്യ വേഷങ്ങൾ അവതരിപ്പിച്ച 'ജോണി ജോണി യെസ് അപ്പ'യാണ് വൈശാഖ് രാജൻ ഏറ്റവും ഒടുവിൽ നിർമ്മിച്ച ചിത്രം. മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, സീനിയേഴ്സ്, പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ, ഐ ലൗ മി, റിങ് മാസ്റ്റർ, കസിൻസ്, വെൽക്കം ടു സെൻട്രൽ ജെയിൽ, ഫുക്രി, റോൾ മോഡൽസ്, ചങ്ക്‌സ്, മാർളിയും മക്കളും എന്നിവയാണ് മറ്റ് സിനിമകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP