Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വളർച്ചാനിരക്കിൽ ചൈനയെ മറികടന്ന് ഇന്ത്യ; ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ; തെരഞ്ഞെടുപ്പിന് മുമ്പ് വളർച്ചാ നിരക്ക് മോദിയെ സഹായിക്കുമോ...?

വളർച്ചാനിരക്കിൽ ചൈനയെ മറികടന്ന് ഇന്ത്യ; ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ; തെരഞ്ഞെടുപ്പിന് മുമ്പ് വളർച്ചാ നിരക്ക് മോദിയെ സഹായിക്കുമോ...?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:ഏതാനും മാസങ്ങൾക്കകം ഇന്ത്യ പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോവുകയാണ്. അതിനിടെ മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം ശുഭകരമായ ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അതായത് ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായിത്തീർന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്ന ഈ വളർച്ചാനിരക്ക് മോദി സർക്കാരിനെ സഹായിക്കുമോ എന്ന ചോദ്യവും ഇതിനെ തുടർന്ന് ശക്തമാകുന്നുണ്ട്. തിങ്കളാഴ്ച സെൻട്രൽ സ്റ്റാറ്റിറ്റിക്സ് ഓഫീസ് പുറത്ത് വിട്ട ഏറ്റവും പുതിയ പ്രവചനത്തിലാണ് വളർച്ചാനിരക്ക് എടുത്ത് കാണിക്കപ്പെട്ടിരിക്കുന്നത്.

ഇത് പ്രകാരം 2018-19 വർഷത്തിൽ ഇന്ത്യ 7.2 ശതമാനം വളരുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തൊട്ട് മുമ്പത്തെ വർഷത്തിൽ ഇത് 6.7 ശതമാനമായിരുന്നു. ഈ വരുന്ന മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 7.4 ശതമാനം സാമ്പത്തിക വളർച്ചയുണ്ടാകുമെന്നായിരുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചിരുന്നത്. അങ്ങനെ വരുമ്പോൾ നിലവിലെ വളർച്ചാ പ്രവചനം അതിനേക്കാൾ കുറവാണ്. ചൈനയുടെ വളർച്ചാനിരക്ക് കുറയുമെന്ന പ്രതീക്ഷ ശക്തമായിരിക്കെ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമെന്ന സ്ഥാനത്ത് നിലനിൽക്കാൻ ഇന്ത്യയെ സഹായിക്കുന്ന വിധത്തിലുള്ള വളർച്ചാനിരക്കാണിപ്പോഴുണ്ടായിരിക്കുന്നത്.

2018-19 കാലത്ത് വളരെ ആരോഗ്യകരമായ ജിഡിപി വളർച്ചാനിരക്ക് ഇന്ത്യയ്ക്കുണ്ടാകുമെന്നും ഇതിലൂടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി നിലനിൽക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നുമാണ് എക്കണോമിക് അഫയേർസ് സെക്രട്ടറി എസ് സി ഗാർഗ് പറയുന്നത്. ഏറ്റവും പുതിയ കണക്ക് പ്രകാരം ഇന്ത്യയിലെ നിർമ്മാണ മേഖല 2018-19 ൽ 8.3 ശതമാനം വളരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ മേഖലയിൽ ഇതിന് മുമ്പത്തെ വർഷത്തെ വളർച്ച 5.7 ശതമാനമായിരുന്നു. അതു പോലെ തന്നെ കാർഷിക മേഖലയിൽ 2018-19ൽ 3.8 ശതമാനം വളർച്ചയുണ്ടാകും.

തൊട്ട് മുമ്പത്തെ വർഷത്തിൽ കാർഷിക മേഖലയിൽ 3.4 ശതമാനം മാത്രമായിരുന്നു വളർച്ചയുണ്ടായിരുന്നത്. കൺസ്ട്രക്ഷൻ മേഖലയിൽ ഈ സാമ്പത്തിക വർഷത്തിൽ 8.9 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊട്ട് മുമ്പത്തെ വർഷത്തിൽ ഇത് 5.7 ശതമാനമായിരുന്നു.മൊത്തം നിക്ഷേപം ഉയർത്തുന്നതിൽ സ്വകാര്യ നിക്ഷേപം ഇന്ത്യയിൽ നിർണായകമായി വർത്തിക്കുമെന്നന്നാണ് ക്രിസിൽ എന്ന എക്കണോമിക് റേറ്റിങ് ഏജൻസിയിലെ ചീഫ് എക്കണോമിസ്റ്റായ ഡി.കെ. ജോഷി പ്രതികരിച്ചിരിക്കുന്നത്.

ഇതിനായി സ്വകാര്യ ഉപഭോഗത്തിൽ മെച്ചപ്പെടലും സുസ്ഥിരമായ തെരഞ്ഞെടുപ്പ് ഫലവും നിർണായകമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.എന്നാൽ ഇന്ത്യയിൽ സ്വകാര്യ ഉപഭോഗം നേരത്തെയുള്ള 6.6 ശതമാനത്തിൽ നിന്നും 6.4 ശതമാനമായി ഇടിഞ്ഞ് താണിരിക്കുന്നുവെന്നും കാർഷികവരുമാനവും ഗ്രാമീണ കൂലി വർധനവും ദുർബലമായി തുടരുന്നുവെന്നും ജോഷി എടുത്ത്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP