Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കും .എഫ്. ഐ ടി യു അസെറ്റ് സംയുക്ത സമര സമിതി

ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കും .എഫ്. ഐ ടി യു അസെറ്റ് സംയുക്ത സമര സമിതി

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് പക്ഷനയങ്ങൾ തിരുത്തുക,തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക,സംഘ്പരിവാർ ഫാസിസത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ജനുവരി 8, 9 തിയതികളിൽ രാജ്യവ്യാപകമായി നടക്കുന്ന നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുമെന്ന് എഫ് ഐ ടി യു - അസെറ്റ് സംയുക്ത സമര സമിതി നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

നമ്മുടെ രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. തൊണ്ണൂറുകൾ മുതൽ ആരംഭിച്ച നവ ഉദാരീകരണനയങ്ങൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റ് അധികാരത്തിൽ വന്നതോടെ അതിന്റെ എല്ലാ തേറ്റയും പുറത്തെടുത്ത് രാജ്യത്തിന്റെ ചോര ഊറ്റികുടിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഇരകൾ തൊഴിലാളികളും കർഷകരും ജീവനക്കാരും ഉൾപ്പടെ ഇന്ത്യയിലെ മുഴുവൻ പൗരസമൂഹവുമാണ്. എല്ലാം കോർപ്പറേറ്റുകൾക്കുവേണ്ടി ,അവർ പറയുന്നിടത്ത് ഒപ്പ് ചാർത്തി അതിൽ നിന്ന് കിട്ടുന്ന ഒറ്റ്കാശ് വാങ്ങിയെടുത്ത് രാജ്യത്തെ പണയപ്പെടുത്തുകയാണ് നരേന്ദ്ര മോദി സർക്കാർ തൊഴിൽ നിയമഭേദഗതികൾ മുതൽ കർഷകരുടെയും കർഷക തൊഴിലാളികളുടെയും നിലനിൽപ് ചോദ്യം ചെയ്യുന്ന നയങ്ങൾവരെ കേന്ദ്രസർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്.

കോർപ്പറേറ്റുകൾക്ക് വേണ്ടി തൊഴിലാളി വിരുദ്ധ നയങ്ങൾ ഒന്നെന്നായി അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. വ്യവസായശാലകളിൽ സ്ഥിരം തൊഴിലാളികൾ വേണ്ടതില്ല എന്ന വ്യവസ്ഥ നടപ്പിലാക്കാൻ പോകുകയാണ്. നോട്ട് നിരോധനവും ജി എസ് ടി യും ചെറുകിട വ്യവസായ സംരംഭങ്ങളെയും സ്വയം തൊഴിൽ മേഖലയുടെയും നട്ടെല്ലൊടിച്ചു. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായി പങ്കാളിത്തപെൻഷൻ പദ്ധതി നടപ്പാക്കിയതിലൂടെ സർക്കാർ ജീവനക്കാരുടെയും പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഭാവിജീവിതത്തിന്റെയും നിലനിൽപ്പിന്റെയും വഴി അടയുകയാണ്. തൊഴിലാളികളെ ഇല്ലാതാക്കി സംഘടിത തൊഴിൽ മേഖലയെ തകർക്കാനാണ് സർക്കാർ ശ്രമം. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുത്തതോടെ ഇന്ധനവില ദിനം പ്രതി ചാഞ്ചാടുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് കൊണ്ട് സാധാരണക്കാരും തൊഴിലാളികളും ദുരിതക്കയത്തിലാണ്.

ഇത്തരത്തിൽ ജനവിരുദ്ധ നയങ്ങളും നടപ്പിലാക്കുമ്പോൾ തന്നെ തീവ്രദേശീയതയും രാജ്യത്ത് ചോരപ്പുഴയൊഴുക്കുന്ന വർഗ്ഗീയതയും ആർ എസ്സ് എസ്സ് നേത്യത്വത്തിൽ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്ന ആൾ കൂട്ടകൊലകളുമാണ് കേന്ദ്ര സർക്കാറിന് ശക്തിപകരുന്നത്. രാജ്യത്തെ ഭരണാധികാരികൾ പോലും വർഗ്ഗീയതയുടെ പ്രചാരകരായി മാറിയിരിക്കുകയാണ്. ഭിന്നിപ്പിന്റെ വിഷവിത്ത് പാകി രാജ്യനിവാസികളെ തമ്മിൽ തല്ലിച്ച് അധികാരം നിലനിർത്താനുള്ള ഹീന ശ്രമമാണ്BJP നടത്തി കൊണ്ടിരിക്കുന്നത്. അധികാരം മാത്രമാണ് സംഘപരിവാറിന്റെയും ബിജെപിയുടെയും ലക്ഷ്യം അതിന് വേണ്ടി എന്ത് നീചപ്രവൃത്തിയും ചെയ്യാൻ അവർ തയ്യാറാണ് .

ചെറുത്തുനിൽപ്പ് മാത്രമാണ് നിലനിൽപ്പിനുള്ള ഏകവഴി. ഈ പ്രതിരോധത്തിന്റെ വഴിയിൽ വിശാലമായ ബദൽ രാഷ്ട്രീയ ചേരി ശക്തിപ്പെടണം . തൊഴിലാളികളും കർഷകരും ജീവനക്കാരും വ്യാപാരികളും വ്യവസായികളുമടങ്ങുന്ന നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന മുഴുവൻ വിഭാഗങ്ങളും ജനാധിപത്യ മതേതര വിശ്വാസികളും ഈ പോരാട്ടത്തിൽ അണിചേരണം.

ജനുവരി 8, 9 തിയ്യതികളിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പണിമുടക്ക് സമരം ഈ പോരാട്ടങ്ങൾക്ക് കരുത്ത് പകരും. രാജ്യത്തെ പണിമുടക്കുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കുമൊപ്പം എഫ് ഐ ടി യു പ്രസ്ഥാനത്തിൽ ചേർന്നു നിൽക്കുന്ന മുഴുവൻ തൊഴിലാളി യൂണിയനുകളും സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനകളുടെ പൊതുവേദിയായ അസെറ്റും അതിന്റെ അംഗ സംഘടനകളും ഉൾപ്പെടുന്ന സംയുക്ത സമര സമിതിയും പങ്കാളികളാകുകയാണ്. ജനുവരി 8, 9 ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് FITU - അസെറ്റ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 8 ന് മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് മാർച്ചും പകൽ സമരവും സംഘടിപ്പിക്കും.മലപ്പുറം MSP പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ച് വെൽഫെയർ ഹമീദ് വാണിയമ്പലം ഉത്ഘാടനം ചെയ്യും.

1) ആരിഫ് ചുണ്ടയിൽ
ജില്ലാ പ്രസിഡന്റ് എഫ്.ഐ.ടി.യു & കൺവീനർ സംയുക്ത സമരസമിതി
2) അനസ് വി
വൈസ് ചെയർമാൻ
അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് - അസെറ്റ്
3) തസ്ലീം മമ്പാട്
ജില്ലാ സെക്രട്ടറി എഫ്.ഐ.ടി.യു
4) ഇബ്രാഹിംകുട്ടി മംഗലം
ജില്ലാ പ്രസിഡന്റ് വഴിയോര കച്ചവട ക്ഷേമസമിതി (FITU)
5) റീന സാനു
അസിസ്റ്റന്റ്‌റ് സെക്രട്ടറി എഫ്.ഐ.ടി.യു
6) അറഫാത്ത് പാണ്ടിക്കാട്
മീഡിയ കൺവീനർ സംയുക്ത സമരസമിതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP