Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹർത്താൽ ദിനത്തിലെ മിഠായി തെരുവിലെ അക്രമം; വീഴ്ച ഉണ്ടായിട്ടല്ല; ഹർത്താൽ ദിനത്തിൽ ആവുന്ന രീതിയിൽ സാധാരണ നിലയിലേക്ക് എത്തിക്കാൻ കഴിഞ്ഞത് അവിടെയുള്ള പൊലീസുകാരുടെ പ്രവർത്തനം കൊണ്ടായിരുന്നു: പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണങ്ങൾ തള്ളി സിറ്റി പൊലീസ് കമ്മീഷണർ

ഹർത്താൽ ദിനത്തിലെ മിഠായി തെരുവിലെ അക്രമം; വീഴ്ച ഉണ്ടായിട്ടല്ല; ഹർത്താൽ ദിനത്തിൽ ആവുന്ന രീതിയിൽ സാധാരണ നിലയിലേക്ക് എത്തിക്കാൻ കഴിഞ്ഞത് അവിടെയുള്ള പൊലീസുകാരുടെ പ്രവർത്തനം കൊണ്ടായിരുന്നു: പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണങ്ങൾ തള്ളി സിറ്റി പൊലീസ് കമ്മീഷണർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ മിഠായി തെരുവിൽ ഉണ്ടായ അക്രമം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച ഉണ്ടായില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. മതിയായ പൊലീസ് വിന്യാസം ഉണ്ടായിരുന്നുവെന്നും മറിച്ചുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മിഠായി തെരുവിൽ 40 പൊലീസുകാരെ വിന്യസിച്ചിരുന്നു. വീഴ്ച ഉണ്ടായെന്ന പൊലീസുകാരന്റെ ആരോപണം തെറ്റാണെന്നും മഹേഷ് കുമാർ പറഞ്ഞു. ഹർത്താൽ ദിനത്തെ ആവുന്ന രീതിയിൽ സാധാരണ നിലയിലേക്ക് എത്തിക്കാൻ കഴിഞ്ഞത് അവിടെയുള്ള പൊലീസുകാരുടെ പ്രവർത്തനം കൊണ്ടായിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു.

മിഠായി തെരുവിലെ സംഘപരിവാർ ആക്രമണം നിയന്ത്രിക്കാൻ കഴിയാതിരുന്നത് സിറ്റി പൊലീസ് കമ്മീഷണറുടെ വീഴ്ചയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. പൊലീസ് ആസൂത്രണം വൻ പരാജയമായിരുന്നെന്നും ഉത്തരേന്ത്യയിലേത് പോലുള്ള അക്രമത്തിന് ഹർത്താൽ അനുകൂലികൾ വഴിയൊരുക്കിയത് കമ്മീഷണറുടെ വീഴ്ചയാണെന്നുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ വിമർശനം.

സേനാംഗങ്ങൾ വിമർശിക്കുന്നു. എണ്ണത്തിൽ കുറഞ്ഞ അക്രമി സംഘത്തിന് തോന്നുന്ന എല്ലായിടത്തും പ്രകടനം നടത്താനും അക്രമം നടത്താനും കഴിയുന്ന വിധം ദുർബലമായിരുന്നു പൊലീസ് വിന്യാസം. ഹർത്താലിന് മുമ്പേ വ്യാപക അക്രമമുണ്ടാകുമെന്ന് ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കോഴിക്കോട് സിറ്റിയിൽ ആക്രമണമുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ എന്നാൽ വേണ്ടത്ര പൊലീസിനെ വിന്യസിക്കുന്നതിൽ സിറ്റി പൊലീസ് കമ്മീഷണർ ജാഗ്രത കാണിച്ചില്ലെന്നാണ് വിമർശനം.

ഹർത്താൽ ദിനത്തിൽ മിഠായി തെരുവിൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ പറഞ്ഞപ്പോൾ വാഗ്ദാനം ചെയ്ത സുരക്ഷ നൽകാൻ കഴിഞ്ഞില്ലെന്നും അക്രമം ഉണ്ടാവാൻ കാരണം സിറ്റി പൊലീസ് കമ്മീഷണറാണെന്നും ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. തുടർന്ന് വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു കമ്മീഷണർ. ഉദ്യോഗസ്ഥന് എന്തെങ്കിലും പ്രത്യേക താൽപര്യമുഉള്ളതുകൊണ്ടാവാം ഇങ്ങനെ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ തന്നോടെങ്കിലും ചോദിക്കാമായിരുന്നു. ശബരിമലയിലേക്കും കാസർകോടേക്കും പൊലീസുകാരെ വലിയ രീതിയിൽ ജോലിക്ക് നിയോഗിക്കേണ്ടി വന്നു. എങ്കിലും ഡി.വൈ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൃത്യമായി പ്രവർത്തിച്ചുവെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി.

സ്വന്തം സുരക്ഷയ്ക്ക് സ്ട്രൈക്കിങ് ഫോഴ്സിനെ താൻ കൊണ്ടു നടക്കുന്നുവെന്നാണ് മറ്റൊര് ആരോപണം. ഇത് കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ട് പറയുന്നതാണ്. സ്ട്രൈക്കിങ് ഫോഴ്സ് എന്നത് അടിയന്തര ഘട്ടത്തിൽ പ്രവർത്തിക്കാനുള്ളതാണ്. പ്രളയകാലത്തിലടക്കം സ്ട്രൈക്കിങ് ഫോഴ്സുകാർ വഹിച്ച പങ്ക് എല്ലാവർക്കും അറിയാം. തന്റെ സുരക്ഷയ്ക്ക് വേണ്ടി മാത്രം ജോലി ചെയ്യുന്നവരല്ല അവർ. അറിവില്ലായ്മകൊണ്ട് എന്തെങ്കിലും പറയുകയെന്നത് ശരിയല്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP