Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

`വിദ്യാർത്ഥി വിവാഹം` വരൻ ദേഹോപദ്രവം ഏൽപ്പിച്ച ശേഷമെന്ന് പെൺകുട്ടിയുടെ മൊഴി; `വരനെതിരെ` കേസെടുത്ത് കുന്നത്ത്‌നാട് പൊലീസ്; പെൺകുട്ടിയുടെ മൊഴി അത്‌പോലെ വിശ്വസിക്കാൻ സാക്ഷി മൊഴിയും നിർണായകമാകും; തുടർ നടപടി റിപ്പോർട്ട് സമർപ്പിച്ച ശേഷം കോടതി പറയുന്നത് പോലെയെന്ന് ഉറപ്പിച്ച് പൊലീസും; കുറ്റിക്കാട്ടിൽ വച്ച് നടന്ന മാംഗല്യത്തിന് കയ്യടിയുമായി നിന്ന കൂട്ടുകാരും കുടുങ്ങിയേക്കും; ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന പരാതി ഗൗരവത്തോടെയെടുക്കാനും തീരുമാനം

`വിദ്യാർത്ഥി വിവാഹം` വരൻ ദേഹോപദ്രവം ഏൽപ്പിച്ച ശേഷമെന്ന് പെൺകുട്ടിയുടെ മൊഴി; `വരനെതിരെ` കേസെടുത്ത് കുന്നത്ത്‌നാട് പൊലീസ്; പെൺകുട്ടിയുടെ മൊഴി അത്‌പോലെ വിശ്വസിക്കാൻ സാക്ഷി മൊഴിയും നിർണായകമാകും; തുടർ നടപടി റിപ്പോർട്ട് സമർപ്പിച്ച ശേഷം കോടതി പറയുന്നത് പോലെയെന്ന് ഉറപ്പിച്ച് പൊലീസും; കുറ്റിക്കാട്ടിൽ വച്ച് നടന്ന മാംഗല്യത്തിന് കയ്യടിയുമായി നിന്ന കൂട്ടുകാരും കുടുങ്ങിയേക്കും; ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന പരാതി ഗൗരവത്തോടെയെടുക്കാനും തീരുമാനം

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ:സാമൂഹിക മാധ്യമങ്ങളിൽ വിദ്യാർത്ഥികളുടെ വിവാഹം വീഡിയോ പ്രചരിച്ചത് സംബന്ധിച്ച പൊലീസ് തെളിവെടുപ്പിൽ വരനായ വിദ്യാർത്ഥിക്കെതിരെ പട്ടിമറ്റം പൊലീസ് കേസെടുത്തു. ദേഹോപദ്രവം ഏൽപ്പിച്ചു എന്ന് വീഡിയോയിലുള്ള പെൺകുട്ടി മൊഴി നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും കുന്നത്തുനാട് സി ഐ ജെ കുര്യാക്കോസ് അറിയിച്ചു.കേസ്സിൽ തുടർനടപടികൾ നിയമ വിദഗ്ധരുമായി ആലോചിച്ച് സ്വീകരിക്കുമെന്നും സി ഐ വ്യക്തമാക്കി.

വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ മുഖവിലയ്ക്കെടുക്കുന്നില്ലന്നും വിവാഹദൃശ്യം ചിത്രീകരിച്ചപ്പോൾ സ്ഥത്തുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളിൽ നിന്നും തെളിവെടുത്ത ശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാവുകയുള്ളു എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.വിവാഹ വീഡിയോ പ്രചരിച്ച സംഭവത്തിൽ ഇന്ന് വൈകിട്ടാണ് പട്ടിമറ്റം പൊലീസ് വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയത്.പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പട്ടിമറ്റം പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

സ്റ്റേഷൻ പരിധിയിൽ വച്ചാണ് വിവാഹ വീഡിയോ ചിത്രീകരണം നടന്നതെന്ന് തെളിവെടുപ്പിൽ വ്യക്തമായി. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്നകാര്യത്തിൽ പൊലീസ് ഇനിയും ധാരണയിൽ എത്തിയിട്ടില്ലന്നാണ് ലഭ്യമായ വിവരം.സംവിച്ചകാര്യങ്ങൾ റിപ്പോർട്ടാക്കി ബന്ധപ്പെട്ട രേഖകളും തെളിവുകളുമുൾപ്പെടെ കോടതിക്ക് കൈമാറാനും പിന്നീട് കോടതി നിർദ്ദേശിക്കും പോലെ നടപടികൾ തുടരാനുമാണ് നിലവിൽ പൊലീസ് ലക്ഷ്യമിട്ടുള്ളത് എന്നാണ് സൂചന.

വീഡിയോയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ ഇരുവരും പ്രായപൂർത്തിയാവാത്തതിനാൽ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ പൊലീസ് വിദഗ്ധ നിയമോപദേശവും തേടിയിട്ടുണ്ട്.വീഡിയോ ദൃശ്യം പ്രചരിക്കാൻ കാരണം ആൺകുട്ടിയുടെ ഭാഗത്തുനിന്നുള്ള ഇടപെടലാണോ എന്നകാര്യത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും സംശയമുണ്ട്.താലികെട്ടലും മറ്റും കുട്ടിക്കളിയായിക്കണ്ട് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസ് കേസ്സിൽ നിന്നും മറ്റും നേരത്തെ പിന്മാറിയിരുന്നു. പിന്നീട് വീഡിയോ വ്യാപകമായി പ്രചരിച്ചചിനെത്തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് വീണ്ടും പൊലീസിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP