Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിങ്ങൾ ഒരു കള്ളം പറയുമ്പോൾ അത് മറച്ചുവെക്കാനായി നിരവധി കള്ളം പറയേണ്ടിവരും; തെളിയിക്കൂ, അല്ലെങ്കിൽ രാജിവെക്കൂ; റാഫേൽ വിഷയത്തിൽ നിർമല സീതാരാമനോട് രാഹുൽ ഗാന്ധി

നിങ്ങൾ ഒരു കള്ളം പറയുമ്പോൾ അത് മറച്ചുവെക്കാനായി നിരവധി കള്ളം പറയേണ്ടിവരും; തെളിയിക്കൂ, അല്ലെങ്കിൽ രാജിവെക്കൂ; റാഫേൽ വിഷയത്തിൽ നിർമല സീതാരാമനോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: റഫാൽ ഇടപാടിൽ ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ ഉറത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർലമെന്റിനെ വിശദമായ സംവാദത്തിന് ശേഷം പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനെ വെല്ലുവിളിച്ച് രാഹുൽ വീണ്ടും രംഗത്തെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള എച്ച്.എ.എൽ കമ്പനിക്ക് ഒരു ലക്ഷം കോടി രൂപയുടെ കരാർ നൽകിയെന്നാണ് പ്രതിരോധ മന്ത്രി പാർലമെന്റിൽ പറഞ്ഞത്. ഇത് കളവാണെന്ന് ട്വിറ്ററിലൂടെ രാഹുൽ ആഞ്ഞടിച്ചു.

നിങ്ങൾ ഒരു കള്ളം പറയുമ്പോൾ അത് മറച്ചുവെക്കാനായി നിരവധി കള്ളം പറയേണ്ടിവരും. പ്രധാനമന്ത്രിയെ പ്രതിരോധിക്കാനായി മന്ത്രി പാർലമെന്റിൽ കളവ് പറയുകയായിരുന്നു. എച്ച്.എ.എല്ലിന് സർക്കാർ നൽകിയ ഒരു ലക്ഷം കോടിയുടെ കരാർ രേഖകൾ നാളെ മന്ത്രി പാർലമെന്റിൽ സമർപ്പിക്കണം. അല്ലെങ്കിൽ രാജിവെക്കണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

റഫാൽ ഇടപാടിനെക്കുറിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചക്ക് രണ്ടര മണിക്കൂർ നീണ്ട മറുപടി നൽകിയ പ്രതിരോധമന്ത്രി നിർമല സീതാരാമൻ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിപറയാതെ ഒളിച്ചോടിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. റഫാൽ വിഷയത്തിൽ സുപ്രധാനമായ അഞ്ചു ചോദ്യങ്ങൾ അക്കമിട്ട് ഉന്നയിച്ചിരുന്നു. എന്നാൽ അതിനൊന്നും മറുപടി ഇല്ല. അനിൽ അംബാനിയുടെ പേരുപോലും പ്രതിരോധമന്ത്രി പരാമർശിച്ചില്ല. നിർമല സീതാരാമന്റെ വിശദീകരണത്തിനിടയിൽ എഴുന്നേറ്റുനിന്ന് നേരോ നുണയോ എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട രണ്ടു ചോദ്യങ്ങൾക്കും മറുപടി ഉണ്ടായില്ലെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP