Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരള സർക്കാർ ജനവികാരത്തെ അടിച്ചമർത്തുന്നു; ആക്രമണങ്ങൾ നടത്തി ബിജെപി പ്രവർത്തകരെ പേടിപ്പിക്കാമെന്ന് കരുതേണ്ട; കഴിഞ്ഞ ദിവസം വി. മുരളീധരന്റെ വീടിന് നേരെ ബോംബെറിഞ്ഞു; മുരളീധരനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം; ഇത് കാര്യമാക്കാതെയാണ് അദ്ദേഹം ആന്ധ്രയിൽ സംഘടനാ പ്രവർത്തനത്തിൽ മുഴുകിയത്: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ വിമർശനവുമായി മോദി

കേരള സർക്കാർ ജനവികാരത്തെ അടിച്ചമർത്തുന്നു; ആക്രമണങ്ങൾ നടത്തി ബിജെപി പ്രവർത്തകരെ പേടിപ്പിക്കാമെന്ന് കരുതേണ്ട; കഴിഞ്ഞ ദിവസം വി. മുരളീധരന്റെ വീടിന് നേരെ ബോംബെറിഞ്ഞു; മുരളീധരനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം; ഇത് കാര്യമാക്കാതെയാണ് അദ്ദേഹം ആന്ധ്രയിൽ സംഘടനാ പ്രവർത്തനത്തിൽ മുഴുകിയത്: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ വിമർശനവുമായി മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സർക്കാർ ജനവികാരത്തെ അടിച്ചമർത്തുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മോദി രംഗത്തെത്തിയത്. ബിജെപി പ്രവർത്തകർ കേരളത്തിൽ ആക്രമിക്കപ്പെടുകയാണ്. ആക്രമണങ്ങൾ നടത്തി ബിജെപി പ്രവർത്തകരെ പേടിപ്പിക്കാനാകില്ലെന്നും അേേദ്ദഹം പറഞ്ഞു.

ഭീഷണികൾ കണക്കിലെടുക്കാതെ പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ ബിജെപി പ്രവർത്തകരെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ദിവസം വി. മുരളീധരന്റെ വീടിന് നേരെ ബോംബെറിഞ്ഞു. മുരളീധരനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇത് കാര്യമാക്കാതെ അദ്ദേഹം ആന്ധ്രപ്രദേശിലെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആന്ധ്രപ്രദേശിലെ പ്രവർത്തകരെ വീഡിയോ കോൺഫെറൻസിംഗിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി കേന്ദ്ര നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ഹർത്താലിന്റെ മറവിൽ അക്രമമഴിച്ചുവിട്ട ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ ഭീഷണിയുയർത്തിയ വേളയിലാണ് കേന്ദ്ര നേതൃത്വത്തിന് പിണറായി മറുപടി നൽകിയത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന്റെ പേരിൽ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് ജനങ്ങളുടെ സ്വൈരജീവിതവും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന ബിജെപിയും ആർഎസ്എസും തന്നെയാണ് കേരളത്തിൽ ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. ബിജെപിയും ആർഎസ്എസും നടത്തുന്ന അക്രമങ്ങളല്ലാതെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന്റെ പേരിൽ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് ജനങ്ങളുടെ സ്വൈരജീവിതവും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന ബിജെപിയും ആർഎസ്എസും തന്നെയാണ് കേരളത്തിൽ ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. സുപ്രീം കോടതി വിധിക്കെതിരെ ബിജെപിയും ആർഎസ്എസും ആസൂത്രിതമായും സംഘടിതമായും നടത്തുന്ന അക്രമങ്ങളല്ലാതെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലെന്നും പിറണായി പറഞ്ഞു.

ആരാധനയുടെ കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ഭരണഘടനാ ബാധ്യതയാണ് സർക്കാർ നിർവഹിക്കുന്നത്. കോടതി വിധി അട്ടിമറിക്കാൻ കലാപം സംഘടിപ്പിക്കുന്നവർ, സംസ്ഥാന സർക്കാർ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുന്നത് വിചിത്രമാണ്. ഭരണാഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്ന സർക്കാരിനെതിരെ ഭീഷണി ഉയർത്തുന്നതാണ് ഭരണഘടനാ വിരുദ്ധം. ഭരണഘടനയോട് തെല്ലെങ്കിലും കൂറും ജനങ്ങളോട് പ്രതിബദ്ധതയും ഉണ്ടെങ്കിൽ സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാൻ നിർദേശിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം ചെയ്യേണ്ടത് - പിണറായി പറഞ്ഞു.

സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് ജനുവരി മൂന്നിന് നടത്തിയ ഹർത്താലിന്റെ മറവിൽ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. നൂറിലേറെ കെ.എസ്.ആർ.ടി.സി ബസ്സുകൾ തകർത്തു. സർക്കാർ വാഹനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും കടകൾക്കും വീടുകൾക്കും നേരെ വ്യാപകമായ അക്രമങ്ങളുണ്ടായി. സിപിഐ.എം, സിപിഐ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ജനപ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും വീടുകളും പലയിടത്തും ആക്രമണത്തിനിരയായി- പിണറായി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP