Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാ മേഖലയിലും കൈയൊപ്പ് ചാർത്തി വനിതകൾ; ഏറ്റെടുത്ത ദൗത്യം നിശ്ചയിച്ചതിലും നേരത്തെ പൂർത്തിയാക്കി കുടുംബശ്രീ വനിതകൾ; അറുപത് ദിവസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കി പിങ്ക് ലാഡർ

എല്ലാ മേഖലയിലും കൈയൊപ്പ് ചാർത്തി വനിതകൾ; ഏറ്റെടുത്ത ദൗത്യം നിശ്ചയിച്ചതിലും നേരത്തെ പൂർത്തിയാക്കി കുടുംബശ്രീ വനിതകൾ; അറുപത് ദിവസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കി പിങ്ക് ലാഡർ

കെ വി നിരഞ്ജൻ

കോഴിക്കോട്: ശബരിമല സന്നിധാനെത്തെത്തി അയ്യനെ ദർശിച്ചുകൊണ്ട് വനിതകൾ ചരിത്രം സൃഷ്ടിച്ച കാലഘട്ടമാണിത്. നിരവധി വെല്ലുവിളികളെ തരണം ചെയ്തുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളുടെ ശബരിമല ദർശനം. ഇവിടെ മാത്രമല്ല വെല്ലുവിളികൾ ഓരോന്നായി നേരിട്ടുകൊണ്ട് ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിജയം കൈവരിക്കുക തന്നെയാണ് വനിതകൾ. സ്ത്രീകൾക്ക് അപരിചിതമായ നിർമ്മാണ മേഖലയിലും അവർ കൈയൊപ്പ് ചാർത്തിക്കഴിഞ്ഞു. നിർമ്മാണ മേഖലയിൽ സാങ്കേതിക പരിജ്ഞാനം നൽകി സുസ്ഥിരമായ നിർമ്മാണ സംരംഭങ്ങൾ സ്ഥാപിക്കുന്ന എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോർപ്പറേഷൻ കുടുംബശ്രീ സി ഡി എസിന് കീഴിൽ കേരളപ്പിറവി ദിനത്തിലാണ് കെട്ടിട നിർമ്മാണ യൂണിറ്റായ പിങ്ക് ലാഡർ പ്രവർത്തനമാരംഭിച്ചത്.

നഗരസഭയിലെ പി എം എ വൈ - ലൈഫ് ഭവന പദ്ധതിയിലെ രണ്ട് ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം ഏറ്റെടുത്തുകൊണ്ടായിരുന്നു യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. കുടുംബശ്രീ ജില്ലാ മിഷൻ ഇവർക്കാവശ്യമായ പരിശീലന-ധനസഹായം നൽകി. കുടുംബശ്രീയുടെ പരശീലന ഗവേഷണ ഏജൻസിയായ ഏക്സാത്തിന്റെ സാങ്കേതിക മേൽനോട്ടത്തിൽ വീടുകളുടെ നിർമ്മാണവും ആരംഭിച്ചു. കോഴിക്കോട് കരുവിശ്ശേരിയിലും ബേപ്പൂരിലുമായി നഗരസഭയിലെ രണ്ട് വീടുകളാണ് പിങ്ക് ലാഡർ നിർമ്മിച്ചിരിക്കുന്നത്. പതിനഞ്ച് പേരടങ്ങുന്ന ടീം നിർമ്മാണം പൂർത്തിയാക്കാൻ നിശ്ചയിച്ചതിലും നേരത്തെ തന്നെ നിർവ്വഹിക്കുകയും ചെയ്തു. ഇന്നലെ ഏറ്റെടുത്ത ജോലി നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത് കാണാൻ കഴിഞ്ഞത്. ഏറ്റെടുത്ത ദൗത്യം നിശ്ചയിച്ചതിലും നേരത്തെ പൂർത്തീകരിക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തി സന്തോഷത്തിന്റെ ഇരട്ടി മധുരമാണ് ഇവർക്ക് സമ്മാനിച്ചത്.നിർമ്മിക്കുന്ന വീടുകളിൽ സോളാർ സിസ്റ്റമാണ് ഉപയോഗപ്പെടുത്തുക. ആർക്കിലിയം എന്ന സ്ഥാപനം സോളാർ സിസ്റ്റം സൗജന്യമായി നൽകാൻ തയ്യാറായിട്ടുണ്ട്.

കരുവിശ്ശേരി ഇടത്തിക്കണ്ടി ക്ഷേത്രത്തിന് സമീപം നിർമ്മിച്ച വീടിന്റെ താക്കോൽദാനം മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു. എം എൽ എമാരുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കെട്ടിട നിർമ്മാണങ്ങൾക്ക് കുടുംബശ്രീ പിങ്ക് ലാഡറിന് മുൻഗണന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അംഗൻവാടികൾ, സബ് സെന്ററുകൾ തുടങ്ങി ആരംഭിക്കാനിരിക്കുന്ന കെട്ടിട നിർമ്മാണങ്ങൾക്ക് പിങ്ക് ലാഡർ യൂണിറ്റ് മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. നഗരസഭയിലെ പി എം എ വൈ ഗുണഭോക്താവും അഗതിയുമായ എടത്തേക്കണ്ടിപുറം നന്ദിനിയുടെ വീടാണ് പിങ്ക് ടീം ആദ്യമായി നിർമ്മിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP