Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വതന്ത്രചിന്തയെയും സയൻസിനെയും പ്രോത്സാഹിപ്പിക്കാം; അന്ധവിശ്വാസങ്ങളെയും മാമൂലുകളെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിയാം; നവോത്ഥാന സന്ദേശവുമായി സി.രവിചന്ദ്രനും സുനിൽ.പി.ഇളയിടവും വൈശാഖൻ തമ്പിയും ഒന്നിക്കുന്നു; 'എസൻസ് സംഘടിപ്പിക്കുന്ന 'ഹൊമിനം' 19 ലണ്ടനിലും അയർലണ്ടിലും

സ്വതന്ത്രചിന്തയെയും സയൻസിനെയും പ്രോത്സാഹിപ്പിക്കാം; അന്ധവിശ്വാസങ്ങളെയും മാമൂലുകളെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിയാം; നവോത്ഥാന സന്ദേശവുമായി സി.രവിചന്ദ്രനും സുനിൽ.പി.ഇളയിടവും വൈശാഖൻ തമ്പിയും ഒന്നിക്കുന്നു; 'എസൻസ് സംഘടിപ്പിക്കുന്ന 'ഹൊമിനം' 19 ലണ്ടനിലും അയർലണ്ടിലും

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: സ്വതന്ത്ര ചിന്തയെയും, സയൻസിനേയും, മാനവികതയെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് എസൻസ് സംഘടിപ്പിക്കുന്ന സമ്മേളനം ഹൊമിനം '19, മെയ് നാലാം തിയതി അയർലണ്ടിൽ വെച്ചും മെയ് മാസം ആറാം തിയതി ലണ്ടനിൽ വച്ചും നടക്കും.

നവോത്ഥാനത്തിന്റെ 200 വർഷങ്ങൾക്കിപ്പുറം, കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനങ്ങൾക്ക് ഊർജംനൽകി, കേരളത്തിൽ അങ്ങോളമിങ്ങോളം സാമൂഹിക ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മൂന്ന് നവോത്ഥാന നായകന്മാർ അണിനിരക്കുന്ന ഈ കോൺഫറൻസിൽ, പ്രശസ്ത ചിന്തകരും എഴുത്തുകാരുമായ; രവിചന്ദ്രൻ സി , സുനിൽ പി ഇളയിടം, വൈശാഖൻ തമ്പി എന്നിവരെ നേരിൽ കാണാനും കേൾക്കാനും യുകെ യിലെയും അയർലിന്റെയും ഉള്ള മലയാളികൾക്ക് അസുലഭ അവസരം കൂടിയായിരിക്കും.

എസൻസ് യുകെ ആൻഡ് അയർലെൻഡി ന്റെ നേതൃത്വത്തിൽ, ഇതുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ നവോത്ഥാന സമ്മേളനമായിരിക്കും ഹൊമിനം'19. യുകെ യിലെ കേരള സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മതത്തിന്റെയും, ജാതിയുടെയും, അനുഷ്ഠാനങ്ങളുടേയും, ആചാരങ്ങളുടെയും പേരിൽ നടക്കുന്ന ധ്രുവീകരണങ്ങളും, ഒറ്റപ്പെടുത്തലുകളും, കടന്നുകയറ്റങ്ങളും. ഡാർവിന്റെയും , മാഗ്‌നാകാർട്ടയുടെയും ജന്മസ്ഥലമായ യുകെയിൽ ജീവിക്കുമ്പോഴും, ഒരു സമൂഹമെന്ന നിലയിൽ അതിൽ അഭിമാനംകൊള്ളുമ്പോഴും, കേരള ജനത ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ചർച്ചചെയ്യപ്പെടേണ്ടതാണ്.

സംസ്‌കാരസംരക്ഷണമെന്നും, സംസ്‌കാരത്തനിമ നിലനിർത്താനെന്ന പേരിലും, യുകെ യിലേക്ക് ചേക്കേറിയിരിക്കുന്ന മതഭ്രമത്തിന്റെ പിടിയിൽ ഒരു സമൂഹം ചിതറപ്പെടുകയും, അതിന്റെ സകല ചിന്താശേഷികളെയും അടിച്ചമർത്തപ്പെടുകയും ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ, നവോത്ഥാനത്തിന്റെയും മാനവികതയുടെയും മൂല്യങ്ങളെ ഉയർത്തിപിടിച്ചുകൊണ്ടാണ്് എസൻസ് യുകെ ആൻഡ് അയർലൻഡ് സമ്മേളനം സംഘടിപ്പിക്കുന്നത്.

തലമുറകൾക്കപ്പുറത്തേയ്ക്ക് വ്യാപിക്കാൻ ഉതകുന്ന ചിന്തകളെയും വ്യവസ്ഥിതികളെയും ഉദ്ധരിച്ചുകൊണ്ട്, അന്ധവിശ്വാസങ്ങളയും മാമൂലുകളെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിയാൻ ആഹ്വാനം ചെയ്തുകൊണ്ട്, കേരളത്തിന്റെ നവോത്ഥാന നായകന്മാർ ഒന്നിച്ചുചേരുന്ന ഈ സമ്മേളനം UK മലയാളി സമൂഹത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ സമ്മേളനത്തിന്റെ വിശദവിവരങ്ങൾക്കും, ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ളവരും ബന്ധപ്പെടുക :
Bijumon Chacko - Cardiff(07940190455)
Biju George - Chichester (07397877796),
Blessen Peter - Croydon (07574339900),
Madhu Shanmughan - New Castle (07921712184),
Manju Manumohan -London (07791169081),
Moncy Mathew - Norfolk (07786991078),
Praveen Kutty - Manchester (07904865697),
Shiju Xavier - wales (07904661934)
Tomy Sebastian - Dublin (0879289885)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP