Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിട്ടുന്ന പൈസയെല്ലാം കൈയിട്ടുവാരുന്നതോ ധൂർത്തടിക്കുന്നതോ? കേരളത്തിലെ പ്രസ് ക്ലബ്ബുകൾക്ക് സർക്കാർ അനുവദിച്ച ഫണ്ട് ചെലവഴിച്ച കണക്ക് ചോദിച്ചപ്പോൾ ആകെ നൽകിയത് കോട്ടയം പ്രസ് ക്ലബ്ബ് മാത്രം! മറ്റുക്ലബ്ബുകളെല്ലാം സർട്ടിഫിക്കറ്റ് നൽകാതെ മുങ്ങി; ഡൽഹി പത്രപ്രവർത്തക യൂണിയന് അനുവദിച്ച 25 ലക്ഷത്തിന്റെ ഫണ്ടുതിരിമറി അന്വേഷിക്കുന്നത് ന്യൂഡൽഹി ഡപ്യൂട്ടി ഡയറക്ടർ; പൊളിയുന്നത് എല്ലാം യൂണിയൻ ഫണ്ടാണെന്ന വാദം; വിവരാവകാശ രേഖകൾ സത്യം തുറന്നുകാട്ടുന്നത് ഇങ്ങനെ

കിട്ടുന്ന പൈസയെല്ലാം കൈയിട്ടുവാരുന്നതോ ധൂർത്തടിക്കുന്നതോ? കേരളത്തിലെ പ്രസ് ക്ലബ്ബുകൾക്ക് സർക്കാർ അനുവദിച്ച ഫണ്ട് ചെലവഴിച്ച കണക്ക് ചോദിച്ചപ്പോൾ ആകെ നൽകിയത് കോട്ടയം പ്രസ് ക്ലബ്ബ് മാത്രം!  മറ്റുക്ലബ്ബുകളെല്ലാം സർട്ടിഫിക്കറ്റ് നൽകാതെ മുങ്ങി;  ഡൽഹി പത്രപ്രവർത്തക യൂണിയന് അനുവദിച്ച 25 ലക്ഷത്തിന്റെ ഫണ്ടുതിരിമറി അന്വേഷിക്കുന്നത് ന്യൂഡൽഹി ഡപ്യൂട്ടി ഡയറക്ടർ; പൊളിയുന്നത് എല്ലാം യൂണിയൻ ഫണ്ടാണെന്ന വാദം; വിവരാവകാശ രേഖകൾ സത്യം തുറന്നുകാട്ടുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിൽ നിന്നുകിട്ടുന്ന പൈസ അതാരായാലും ധൂർത്തടിക്കുന്നതും, കൈയിട്ടുവാരുന്നതും എന്തുമര്യാദയാണ്? കേരള പത്രപ്രവർത്തക യൂണിയനും, പ്രസ്‌ക്ലബ്ബുകൾക്കുമൊക്കെ വാരിക്കോരി കൊടുക്കുന്ന പതിവായിരുന്നു ഇതുവരെ. അപ്പോഴാണ് ഡൽഹി കേരളപത്രപ്രവർത്തക യൂണിയന് അനുവദിച്ച 25 ലക്ഷം രൂപ തോന്നിയ പോലെ ചെലവാക്കിയതായി വിവരം പുറത്തുവന്നത്. പാവപ്പെട്ടവന്റെ നികുതി പണം ഇങ്ങനെ ദുർവിനിയോഗം ചെയ്യുന്നതിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുമ്പോഴാണ് ഞെട്ടിക്കുന്ന പല വസ്തുതകളും പുറത്തുവരുന്നത്. തോന്നിയ പോലെ പണം അനുവദിക്കുകയല്ല സർക്കാർ ചെയ്യുന്നത്. ഉപയോഗിച്ച തുകയ്ക്ക് വിനിയോഗ സർട്ടിഫിക്കറ്റ് നൽകണം. അങ്ങനെയെങ്കിൽ ആരൊക്കെ ആ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്ന് അറിയേണ്ടേ? വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിൽ 16 ഓളം പത്രപ്രവർത്തക സ്ഥാപനങ്ങളിൽ ആകെ സർട്ടിഫിക്കറ്റ് നൽകിയത് കോട്ടയം പ്രസ് ക്ലബ്ബ് മാത്രം.

അപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. എന്തുകൊണ്ടാണ് കേരള പത്ര പ്രവർത്തക യൂണിയനും പ്രസ് ക്ലബ്ബുകൾക്കും കണക്കില്ലാതെ ധനസഹായം അനുവദിക്കുന്ന പരിപാടി സർക്കാർ അടുത്തിടെ അവസാനിപ്പിച്ചിട്ടും ഇത് തുടരുന്നത് എന്നതാണ്. ധനസഹായത്തിന്റെ വിനിയോഗം പരിശോധിക്കാൻ നിരീക്ഷണസമിതിയെ നിയോഗിച്ച് ഉത്തരവായിരുന്നു. കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിന്റെ സാമ്പത്തിക തിരിമറിയെ കുറിച്ച് ആരോപണങ്ങൾ ഉയർന്നതോടെയാണ് ഈ ഉത്തരവിറങ്ങിയത്. പ്രസ് ക്ലബ്ബ് നവീകരണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചത് ഒരുഅപേക്ഷയും നൽകാതെയാണെന്നാണ് ഇതുവരെ ഡൽഹി ഘടകം ഭാരവാഹികൾ അംഗങ്ങളെ പറഞ്ഞുപറ്റിച്ചുകൊണ്ടിരുന്നത്. ഡൽഹി യൂണിയന്റെ വികസനാവശ്യങ്ങൾക്കാണ് സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചതെന്നും, അത് അംഗങ്ങളുടെ ക്ഷേമകാര്യങ്ങൾക്ക് യഥേഷ്ടം ചെലവാക്കാൻ ഭരണസമിതിക്ക് അവകാശമുണ്ടെന്നുമായിരുന്നു വാദം. കൈവശമുള്ള തുക സർക്കാർ ഫണ്ടല്ല, യൂണിയന്റെ ഫണ്ടാണ് എന്നും യൂണിയൻ ഭാരവാഹികൾ വാദിച്ചുപോന്നു.

എന്നാൽ, ഈ വാദങ്ങളെല്ലാം ഇപ്പോൾ പൊളിയുകയാണ്. ന്യൂഡൽഹി പ്രസ് ക്ലബ്ബ് നവീകരണത്തിനായി അനുവദിച്ച തുക ദുർവിനിയോഗം ചെയ്തന്നെ പരാതിയിൽ, അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ന്യൂഡൽഹി ഡപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാകുന്നു. പ്രസ് ക്ലബ്ബുകൾക്ക് തുക അനുവദിക്കുന്നതിനെ കുറിച്ച് പരാതികൾ ഉയർന്നതോടെ, ഫണ്ട് വിനിയോഗത്തിൽ നിരീക്ഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലും, പുറത്തുമുള്ള പ്രസ് ക്ലബ്ബുകൾക്ക് സംസ്ഥാന സർക്കാർ 2.35 കോടിയാണ് ആകെ അനുവദിച്ചിരിക്കുന്നത്. 2014-14, 2014-15 സാമ്പത്തിക വർഷങ്ങളിൽ കോട്ടയം പ്രസ് ക്ലബിന് അനുവദിച്ച ധനവിനിയോഗ സർട്ടിഫിക്ക് മാത്രമാണ് ഇതുവരെ കിട്ടിയത്. മറ്റുപ്രസ് ക്ലബ്ബുകൾ ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. പ്രസ് ക്‌ളബ്ബുകൾക്ക് ധനസഹായം നൽകികൊണ്ടുള്ള ഉത്തരവിൽ തന്നെ, തുകയുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകുന്നുണ്ടെന്നും വിവരാകാശരേഖപ്രകാരമുള്ള മറുപടിയിൽ പറയുന്നു. ആലപ്പുഴ പ്രസ്‌ക്ലബ്ബിന് അനുവദിച്ച 10 ലക്ഷം രൂപ മാത്രമാണ് സാങ്കേതിക കാരണങ്ങളാൽ കൊടുക്കാൻ കഴിയാതിരുന്നത്. തിരുവനന്തപുരം കേസരി സ്മാരക ജേണലിസ്റ്റ ട്രസ്റ്റിന് 2012-13 ൽ 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ന്യൂഡൽഹി പ്രസ് ക്ലബ്ബിന്റെ നവീകരണത്തിനായി 2012-13 ൽ 25 ലക്ഷം രൂപ അനുവദിച്ചെങ്കിലും അത് ദുർവിനിയോഗം ചെയ്തതായാണ് പരാതി. ഇല്ലാത്ത പ്രസ് ക്ലബ്ബിന്റെ നവീകരണം നടത്താൻ പത്രപ്രവർത്തക യൂണിയൻ എങ്ങനെ സർക്കാർ ഫണ്ട് വാങ്ങിയെന്ന് ചോദ്യം ഉയരുന്നു. ഫണ്ട് ദുർവിനിയോഗവുമായി ബന്ധപ്പെട്ട മറ്റുചോദ്യങ്ങൾ ഇവയാണ്:

1.ആറു കൊല്ലത്തിനിടയിൽ എന്തെങ്കിലും ആസ്തി ഡൽഹിയിലെ മലയാളി മാധ്യമ പ്രവർത്തകർക്കായി ഈ തുക കൊണ്ട് യൂണിയൻ ഉണ്ടാക്കിയിട്ടുണ്ടോ?

2.യൂണിയന് ലെറ്റർപാഡും സീലുമല്ലാതെ, അംഗങ്ങളുടെ ഉപയോഗത്തിനായി എന്തെങ്കിലും ആസ്തി ഉണ്ടാക്കിയിട്ടുണ്ടോ?

3.മുതലും പലിശയും ചേർന്ന് 35 ലക്ഷത്തിൽ കുറയാത്ത തുക ബാങ്കിൽ കാണേണ്ട സ്ഥാനത്ത്, നന്നെ ചുരുങ്ങിയത് 15 ലക്ഷം രൂപ എവിടെപ്പോയി? ഇപ്പോഴത്തെ നീക്കിബാക്കി എത്ര? ഇങ്ങനെ യഥേഷ്ടം സർക്കാർ ഫണ്ട് ദുരുപയോഗിക്കാൻ ആരാണ് അധികാരം നൽകിയത്?

4. പ്രസ്‌ക്ലബുകൾക്ക് സർക്കാർ ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ തന്നെ, ആ തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖ വിശദീകരിച്ചിട്ടുണ്ട്. ആറു വർഷത്തിനിടയിൽ വിനിയോഗ സർട്ടിഫിക്കറ്റ് ഡൽഹി ഘടകം കൊടുക്കാതിരുന്നത് എന്തുകൊണ്ട്?

5. യൂണിയന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇക്കാലമത്രയും അംഗങ്ങളിൽ നിന്നു മറച്ചു പിടിച്ചതിനും വട്ടമിട്ടിരുന്ന് സർക്കാർ ഫണ്ട് തരം പോലെ ചെലവാക്കിയതിനും അധികാരം കൈമറിയാതിരിക്കാൻ തെരഞ്ഞെടുപ്പു ക്രമക്കേടു നടത്തിപ്പോന്നതിനും പറയാനുള്ള പുതിയ ന്യായം എന്താണ്?

7. പ്രസ്‌ക്ലബുകൾക്ക് അനുവദിക്കുന്ന ധനസഹായത്തിന്റെ വിനിയോഗം സംബന്ധിച്ച് സർക്കാറിന്റെ ഇൻസ്‌പെക്ഷൻ കമ്മിറ്റി പരിശോധനയും വരാനിരിക്കേ, രാജിവൈച്ചാഴിഞ്ഞ പ്രസിഡന്റ്, സെക്രട്ടറിമാരും അധികാരികളാണെന്ന് പറയുന്ന ട്രഷറർ മുതൽപേരും കണക്കുപുസ്തകങ്ങൾ, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് തുടങ്ങിയവ സുരക്ഷിതമായി കൊണ്ടുനടക്കുന്നുവെന്ന് സംസ്ഥാന കമ്മിറ്റി ഉറപ്പു വരുത്തിയിട്ടുണ്ടോ?

പ്രസ് ക്ലബ്ബുകൾക്ക് അനുവദിക്കുന്ന സർക്കാർ ധനസഹായത്തിന്റെ വിനിയോഗം പരിശോധിക്കാൻ നിരീക്ഷണ സമിതിയെ നിയമിച്ച് സർക്കാർ ഉത്തരവായിരുന്നു. പ്രസ്‌ക്ലബ്ബുകളുടെ സർക്കാർ ഫണ്ട് വിനിയോഗത്തെ കുറിച്ച് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം.

ഓരോവർഷവും പ്രസ്‌ക്ലബ്ബുകൾക്ക് ബജറ്റിൽ തുക വകയിരുത്തും മുമ്പ മുൻവർഷങ്ങളിൽ അനുവദിച്ച തുക മാനദണ്ഡപ്രകാരം വിനിയോഗിച്ചുവോയെന്ന് കമ്മിറ്റി പരിശോധിക്കണം. വിനിയോഗ സർട്ടിഫിക്കറ്റ് പ്രസ്‌ക്ലബ്ബുകൾ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കണം. മുൻകാലത്തെ ധനവിനിയോഗം പരിശോധിച്ച ശേഷം മാത്രമേ, തുടർസഹായം പരിഗണിക്കാൻ പാടുള്ളു. ധനസഹായത്തുക രണ്ടുഗഡുക്കളായി നൽകുന്ന കാര്യവും കമ്മിറ്റി പരിഗണിക്കണം. രണ്ടുഗഡുക്കളായി നൽകാൻ ശുപാർശ ചെയ്താൽ, ആദ്യ ഗഡുവിന്റെ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം മാത്രം രണ്ടാം ഗഡു അനുവദിക്കാൻ സാധിക്കുകയുള്ളു.

ധനസഹായം കിട്ടാൻ പ്രസ്‌ക്ലബ്ബ് നൽകിയിരുന്ന ശുപാർശപ്രകാരമാണ് തുക അനുവദിച്ചതെന്നും ഉറപ്പാക്കണം. പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ അനുമതി ലഭ്യമായിട്ടുണ്ടോയെന്നും പരിശോധിക്കണം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ കമ്മിറ്റി പരിശോധന നടത്തി ആവശ്യമായശുപാർശ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് നൽകേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ അഞ്ചംഗ കമ്മിറ്റിയെയാണ് നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സർക്കാർ ഫണ്ട് തട്ടിച്ചതിനെ കുറിച്ച് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് ഇറങ്ങിത്്. കേരള സർക്കാർ ബജറ്റിൽ വകയിരുത്തി പ്രസ് ക്ലബിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2012 സെപ്റ്റംബറിൽ അനുവദിച്ച 25 ലക്ഷം രൂപയാണ് കെയുഡബ്ല്യുജെ ഡൽഹി ഘടകം ഭാരവാഹികൾ ദുർവിനിയോഗം ചെയ്തത്. പ്രസ് ക്ലബ് ഓഫീസ് സൗകര്യം ഒരുക്കുക പോലും ചെയ്യാതെ ഭാരവാഹികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഫണ്ട് ഉപയോഗിച്ചെന്നാണ് കേസ്.

കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ചു 25 ലക്ഷം രൂപ 2012 സെപ്റ്റംബറിലാണ് കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിനു നൽകിയത്. ഡൽഹിയിലെ മലയാള മാധ്യമ പ്രവർത്തകർക്ക് ജോലിക്കു സഹായകമായ അടിസ്ഥാന സൗകര്യങ്ങളും ക്ലബും വികസിപ്പിക്കുന്നതിനായി അനുവദിച്ച തുക തുടർന്നു വന്ന ഭാരവാഹികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ചെലവിട്ടതിനെ ചോദ്യം ചെയ്തു വിമതവിഭാഗം രംഗത്തെത്തിയതോടെയാണ് അഴിമതി പുറത്തു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP