Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർമപഥത്തിൽ പ്രചോദനമാകേണ്ടത് ആത്മീയതയുടെ കരുത്ത്: തൗഫീഖ് മമ്പാട്

കർമപഥത്തിൽ പ്രചോദനമാകേണ്ടത് ആത്മീയതയുടെ കരുത്ത്: തൗഫീഖ് മമ്പാട്

ആലത്തൂർ: പുതുതലമുറക്ക് കർമപഥത്തിൽ പ്രചോദനമാകേണ്ടത് ആത്മീയതയുടെ കരുത്താണെന്ന് എസ്‌ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി തൗഫീഖ് മമ്പാട്. ആധുനികതയുടെ പ്രതിസന്ധികളിൽ കാലിടറാതെ പ്രതീക്ഷ കൈമുതലാക്കി മുന്നേറാൻ സാധിക്കണം. സമൂഹത്തിൽ നിറമാടുന്ന തിന്മകൾക്കെതിരെ സാഹോദര്യത്തിലൂന്നി പോരാട്ടം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ആത്മീയതയുടെ കരുത്ത്, ആത്മാഭിമാനത്തിന്റെ ഉയിർപ്പ്'എന്ന തലക്കെട്ടിൽ എസ്‌ഐ.ഒ ജില്ല കമ്മിറ്റി സിസം. 29,30 ദിനങ്ങളിൽ ആലത്തൂരിൽ സംഘടിപ്പിച്ച കേഡർ കോൺഫറൻസ് സമാപന സെഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ഷമീർ ബാബു അധ്യക്ഷത വഹിച്ചു.കോൺഫറൻസിന്റെ രണ്ടാം ദിനം ഷാഹിൻ സി.എസ്, അബ്ദുൽ വാസിഹ് ധർമഗിരി എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലയിലെ മുൻ കാല എസ്‌ഐ.ഒ ഭാരവാഹികളുടെ ഒത്തുചേരൽ പരിപാടിയിൽ നടന്നു.

എസ്‌ഐ.ഒ നിയുക്ത സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി. സമാപന സെഷനിൽ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, എസ്‌ഐ.ഒ നിയുക്ത സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി ബിനാസ് ടി.എ, സെക്രട്ടറിമാരായ നഈം സി.കെ.എം, ഷാഹിൻ സി.എസ്, ജി.ഐ.ഒ നിയുക്ത സംസ്ഥാന ജനറൽ സെക്രട്ടറി നസ്‌റിൻ പി.നസീർ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് നൗഫൽ എ.കെ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ് ലാമി ജില്ല പ്രസിഡന്റ് അബ്ദുൽ ഹകീം നദ് വി സമാപനവും 2019 വർഷത്തേക്കുള്ള എസ്‌ഐ.ഒ ജില്ല ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു.പ്രോഗ്രാം കൺവീനർമാരായ ഫാസിൽ ആലത്തൂർ സ്വാഗതവും നവഫ് പത്തിരിപ്പാല നന്ദിയും പറഞ്ഞു.

നീതിയുടെ സംസ്ഥാപനത്തിലൂടയേ നവോത്ഥാനം സാധ്യമാകൂ: നഹാസ് മാള

ആലത്തൂർ: നീതിയുടെ സംസ്ഥാപനത്തിലൂടെയേ നവോത്ഥാനം സാധ്യമാവുകയുള്ളൂവെന്നും വിവേചനങ്ങൾ സൃഷ്ടിച്ചുള്ള നവോത്ഥാന അവകാശവാദങ്ങൾക്കെതിരെ മറുചോദ്യങ്ങളുന്നയിച്ച് മുന്നേറാൻ പുതുതലമുറക്ക് സാധിക്കണമെന്നും എസ്‌ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള. ഫാസിസവും ലിബറിലിസവും അരങ്ങുവാഴുകയും ഇസ് ലാമോഫോബിയ പ്രചരണങ്ങൾ കൊഴുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിശ്വാസത്തെ അഭിമാന ബോധത്തോടെ പ്രതിനിധീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'ആത്മീയതയുടെ കരുത്ത്, ആത്മാഭിമാനത്തിന്റെ ഉയിർപ്പ്' എന്ന തലക്കെട്ടിൽ ഡിസം. 29,30 ദിനങ്ങളിൽ ആലത്തൂരിൽ എസ്‌ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കേഡർ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ഷമീർ ബാബു അധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ് ലാമി കേരള ഹൽഖ അമീർ എം.ഐ അബ്ദുൽ അസീസ്, സലീം മമ്പാട്, ഷംസീർ ഇബ്രാഹീം എന്നിവർ വിവിധ സെഷനുകളിലായി സംസാരിച്ചു. ഉദ്ഘാടന സെഷനിൽ ജമാഅത്തെ ഇസ് ലാമി ജില്ല പ്രസിഡന്റ് അബ്ദുൽ ഹകീം നദ് വി, ജമാഅത്തെ ഇസ് ലാമി വനിത വിഭാഗം ജില്ല കമ്മിറ്റിയംഗം ഷറീന ഉമർ, സോളിഡാരിറ്റി ജില്ല സെക്രട്ടറി ലുഖ്മാനുൽ ഹകീം, ജി.ഐ.ഒ ജില്ല സമിതിയംഗം ഷഹനാസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എസ്‌ഐ.ഒ ജില്ല സെക്രട്ടറി അനീസ് തിരുവിഴാംകുന്ന് സ്വാഗതം പറഞ്ഞു. റമീസ് വല്ലപ്പുഴ ഖുർആൻ ദർസ് നിർവഹിച്ചു.

ഞായറാഴ്ച കോൺഫറൻസിൽ എസ്‌ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ഷാഹിൻ സി.എസ്, അബ്ദുൽ വാസിഹ് ധർമഗിരി എന്നിവർ സംസാരിക്കും. മുൻകാല ജില്ല നേതാക്കൾ പരിപാടിയെ അഭിസംബോധന ചെയ്യും. എസ്‌ഐ.ഒ നിയുക്ത സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകും. സമാപന സെഷനിൽ സ്വാലിഹ് കോട്ടപ്പള്ളി, ഉമർ ആലത്തൂർ, നസ്‌റിൻ പി.നസീർ, എ.കെ നൗഫൽ എന്നിവർ സംബന്ധിക്കും.

ആനുകാലിക സംഭവ വികാസങ്ങളും പ്രസ്ഥാന ചരിത്രവും വിവരിക്കുന്ന പവലിയൻ സമ്മേളന നഗരിയിൽ ആരംഭിച്ചു. ജാഅത്തെ ഇസ് ലാമി ജില്ല ജനറൽ സെക്രട്ടറി നൗഷാദ് മുഹ് യുദ്ദീൻ പവലിയൻ ഉദ്ഘാടനം ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP