Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാം അയ്യപ്പനിൽ സമർപ്പിച്ച് കുമ്മനം രാജശേഖരൻ; കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തെ 'സ്വാമി ശരണ'ത്തിലൊതുക്കി മിസോറാം ഗവർണർ: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തെ തള്ളാതെയും കൊള്ളാതെയും അയ്യപ്പനെ കൂട്ടുപിടിച്ച് കുമ്മനം രാജശേഖരൻ

എല്ലാം അയ്യപ്പനിൽ സമർപ്പിച്ച് കുമ്മനം രാജശേഖരൻ; കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തെ 'സ്വാമി ശരണ'ത്തിലൊതുക്കി മിസോറാം ഗവർണർ: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തെ തള്ളാതെയും കൊള്ളാതെയും അയ്യപ്പനെ കൂട്ടുപിടിച്ച് കുമ്മനം രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിവസങ്ങളായി കേരള രാഷ്ട്രീയത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്നത് കുമ്മനം രാജശേഖരനെ ചുറ്റിപ്പറ്റിയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവി രാജിവെച്ച് കേരളത്തിലേക്ക് മടങ്ങി വരുമെന്ന സൂചനകളാണ് ബിജെപിയിൽ നിന്നും പുറത്തു വരുന്നത്. എന്നാൽ ഈ ചർച്ചകൾക്ക് ചൂടുപിടിക്കും വിധമാണ് ഇപ്പോൾ കുമ്മനം രാജശേഖരനും പ്രതികരിച്ചത്. കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തെ തള്ളാതെയും കൊള്ളാതെയും അയ്യപ്പനെ കൂട്ടുപിടിച്ചാണ് ഇന്ന് കുമ്മനം രാജശേഖരൻ രംഗത്ത് എത്തിയത്.

കേരളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് 'സ്വാമി ശരണം' എന്നായിരുന്നു കുമ്മനത്തിന്റെ മറുപടി. അതായത് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകൾ തള്ളിക്കളയാതെയായിരുന്നു മിസോറം ഗവർണറായ കുമ്മനം രാജശേഖരന്റെ പ്രതികരണം. ചോദ്യത്തോട് സമദൂരം പ്രഖ്യാപിച്ച കുമ്മനം തിരികെ വരുമെന്ന് തന്നെയാണ് കണക്കു കൂട്ടൽ. അത് തന്നെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുമോ എന്ന ചോദ്യത്തിന് എവിടെയും കൊള്ളാതെയുള്ള കുമ്മനത്തിന്റെ മറുപടിയും സൂചിപ്പിക്കുന്നത്

കാലടി ശ്രീശങ്കര സ്‌കൂൾ ഓഫ് ഡാൻഡ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് കുമ്മനം രാജശേഖരൻ കേരളത്തിലെത്തിയത്. പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ ശബരിമല വിഷയത്തെക്കുറിച്ചും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. പരമ്പരാഗതമായി നാം കാത്തുസൂക്ഷിക്കുന്ന വിശ്വാസപ്രമാണങ്ങളുണ്ടെന്നും അതിനെ മാറ്റിമറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നിലവിൽ മിസോറം ഗവർണറായ കുമ്മനം രാജശേഖരൻ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്ന് ബിജെപിയിലെ ഒരു വിഭാഗം നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനത്ത് തുടരുന്നതിനോടാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം. അതേസമയം, അണികളുടെ വികാരം ഉൾക്കൊണ്ട് ആർഎസ്എസ്. നിലപാട് സ്വീകരിച്ചാൽ കുമ്മനം കേരളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും.

മിസോറാം ഗവർണറാണെങ്കിലും മനസ് മുഴുവൻ കേരളത്തിലാക്കി ജീവിക്കുന്ന നേതാവാണ് കുമ്മനം രാജശേഖരൻ. ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്ര സർക്കാരിന്റേയും ബിജെപി നേതൃത്വത്തിന്റെയും മനസ്സ് ഭക്തർക്കൊപ്പമാക്കിയത് ഗവർണ്ണർ കുമ്മനമായിരുന്നു. ശബരിമലയിലെ സമരനായകനായി മാറാൻ ആഗ്രഹിച്ചെങ്കിലും മിസോറാമിലെ തെരഞ്ഞെടുപ്പ് മൂലം അതിന് കഴിഞ്ഞില്ല. മിസോറാമിൽ പുതിയ സർക്കാർ അധികാരത്തിലെത്തി. ഇനി വലിയ ഉത്തരവാദിത്തങ്ങൾ കുമ്മനത്തിന് മിസോറാമിൽ നിറവേറ്റാനില്ല. അതുകൊണ്ട് തന്നെ കേരളത്തിലേക്ക് തിരിച്ചു മടങ്ങാൻ കാത്തിരിക്കുകയാണ് കുമ്മനം. കുമ്മനം തിരിച്ചെത്തുമെന്നും തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്നുമാണ് റിപ്പോർട്ടുകൾ.

കുമ്മനം തിരിച്ചുവരുമെന്നും തിരുവനന്തപുരത്ത് മൽസരിക്കാൻ സാധ്യതയേറിയെന്നുമാണ് മനോരമയും മാതൃഭൂമിയും വരെ റിപ്പോർട്ട് ചെയ്തിരുന്നു. മിസോറം ഗവർണർ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായേക്കും. അദ്ദേഹം സജീവരാഷ്ട്രീയത്തിൽ മടങ്ങിവരണമെന്നും പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്നും ബിജെപി പ്രവർത്തകർ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന വക്താവ് എം.എസ്. കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയ സാഹചര്യത്തിൽ കുമ്മനത്തെ മടക്കിക്കൊണ്ടുവരാൻ ബിജെപി കേന്ദ്രനേതൃത്വത്തിനുമേൽ സമ്മർദ്ദവും ഏറുകയാണെന്ന് മനോരമ വിശദീകരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ്; കുമ്മനം വരുമോ, വരില്ലേ, വരണോ? എന്നാണ് മാതൃഭൂമിയുടെ ചോദ്യം.

പാർട്ടിക്ക് അതീതമായ പൊതുസ്വീകാര്യത, അതാണ് കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കിവിളിക്കാൻ ഒരുവിഭാഗം ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എൻ.സീമയെപ്പോലെ തലയെടുപ്പുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മൽസരിച്ചതുകൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിനുപുറമെ കഴക്കൂട്ടത്തും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും. തിരുവനന്തപുരത്തെ പാർട്ടി അടിത്തറയും ശബരിമല പ്രശ്നം ഉയർത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാൻ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതുവിലയിരുത്തലെന്നാണ് മനോരമയുടെ റിപ്പോർട്ട്. 'തിരിച്ചുവരൂ, ശബരിമലയെ രക്ഷിക്കൂ...': കുമ്മനത്തോട് ആരാധകരുടെ അഭ്യർത്ഥനയെന്നും പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP