Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവരോട് കലിപ്പു തീരാതെ സർക്കാർ! സാലറി ചാലഞ്ചിൽ പങ്കെടുത്തവരും പ്രതികാര നടപടിയിൽ നിന്ന് മോചനമില്ലാത്ത അവസ്ഥയിൽ; ചാലഞ്ചിൽ നിന്ന് പിൻവാങ്ങിയവരുടെ ഡിസംബർ ശമ്പളം തടഞ്ഞു വെക്കപ്പെടുന്ന അവസ്ഥ; കുടുങ്ങിയത് വിസമ്മതപത്രം ആദ്യമേ നൽകാതിരുന്നവർ; ഒരൊറ്റ തവണ പണം അടച്ചവരുടെ ശമ്പളത്തിൽ നിന്നും ഇപ്പോഴും ഗഢുക്കൾ അപഹരിക്കപ്പെടുന്നു; പ്രശ്‌നം സ്പാർക്കിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകാത്തതിനാൽ; ഒത്തുകളിയെന്നും ആരോപണം

സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവരോട് കലിപ്പു തീരാതെ സർക്കാർ! സാലറി ചാലഞ്ചിൽ പങ്കെടുത്തവരും പ്രതികാര നടപടിയിൽ നിന്ന് മോചനമില്ലാത്ത അവസ്ഥയിൽ; ചാലഞ്ചിൽ നിന്ന് പിൻവാങ്ങിയവരുടെ ഡിസംബർ ശമ്പളം തടഞ്ഞു വെക്കപ്പെടുന്ന അവസ്ഥ; കുടുങ്ങിയത് വിസമ്മതപത്രം ആദ്യമേ നൽകാതിരുന്നവർ; ഒരൊറ്റ തവണ പണം അടച്ചവരുടെ ശമ്പളത്തിൽ നിന്നും ഇപ്പോഴും ഗഢുക്കൾ അപഹരിക്കപ്പെടുന്നു; പ്രശ്‌നം സ്പാർക്കിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകാത്തതിനാൽ; ഒത്തുകളിയെന്നും ആരോപണം

എം മനോജ് കുമാർ

തിരുവനന്തപുരം: സാലറി ചാലഞ്ചുമായി സഹകരിക്കാത്ത സർക്കാർ ജീവനക്കാർക്ക് നേരെയുള്ള പ്രതികാര നടപടികൾക്ക് ഇപ്പോഴും അവസാനമാകുന്നില്ലെന്ന് ആക്ഷേപം. ആദ്യം സാലറി ചാലഞ്ചിൽ പങ്കെടുത്ത ശേഷം പിന്നീട് പിൻവാങ്ങിയവർക്ക് ശമ്പളം തിരികെ നൽകുമെന്ന് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും ഒന്നും നടപ്പിലാകാത്ത സ്ഥിതിയാണ്. ആദ്യം സമ്മതം പത്രം നൽകുകയും പിന്നീട് പിൻവാങുകയും ചെയ്ത ജീവനക്കാരുടെ ശമ്പളം ഈ മാസം മുടങ്ങുന്ന അവസ്ഥയിലുമാണ്. ശമ്പള സോഫ്‌റ്റ്‌വെയർ ആയ സ്പാർക്കിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറാകാത്ത അവസ്ഥയായതിനാലാണ് ശമ്പളം മുടങ്ങുമെന്ന സ്ഥിതി സംജാതമാകുന്നത്.

സാലറി ചാലഞ്ചിൽ ജീവനക്കാരെ കുരുക്കിയിട്ട സർക്കാർ ഇപ്പോഴും ഈ കുരുക്കിൽ നിന്ന് ജീവനക്കാരെ മോചിതരാക്കാത്തത് മനഃപൂർവം എന്നാണ് ആക്ഷേപം ഉയരുന്നത്. . ഇത് സർക്കാരിന്റെ പ്രതികാര നടപടികളുടെ ഭാഗം എന്നാണ് ജീവനക്കാർക്കിടയിൽ സംസാരം. സാലറി ചാലഞ്ചിൽ പങ്കെടുത്തവരും വിസമ്മതപത്രം നൽകാത്തവരും രണ്ടു മാസത്തിന് ശേഷം സാലറി ചാലഞ്ചിൽ നിന്ന് പിൻവാങ്ങിയവരും ഒരേ പോലെ കുരുക്കിലാണ്. എന്നാൽ മനഃപൂർവം ഈ കുരുക്കഴിക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല. മുകളിൽ പറഞ്ഞ സർക്കാർ ജീവനക്കാർക്ക് ആശ്വാസം ലഭിക്കണമെങ്കിൽ ജീവനക്കാരുടെ ശമ്പള സോഫ്റ്റ്‌വെയർ ആയ സ്പാർക്കിൽ സർക്കാർ മാറ്റം വരുത്തേണ്ടതുണ്ട്.

ഇതിൽ മാറ്റത്തിനു സർക്കാർ തയ്യാറാകാത്തതാണ് ജീവനക്കാർ കുരുക്കിലാകാൻ കാരണമാകുന്നത്. ഇതിൽ സർക്കാരും സ്പാർക്കും തമ്മിലുള്ള ഒത്തുകളിയും മണക്കുന്നുണ്ട്. സ്പാർക്കിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാർ സ്പാർക്ക് കൈകാര്യം ചെയ്യുന്ന എൻഐസിക്ക് കത്ത് നല്കണം. പക്ഷെ ആ കത്ത് നൽകാൻ സർക്കാർ തയ്യാറല്ല. ഇപ്പോൾ സാലറി ചാലഞ്ചിൽ നിന്ന് പിന്മാറുന്നവരുടെ പിടിച്ച ശമ്പളം തിരികെ നൽകുമെന്ന് ഉത്തരവിറക്കിയെങ്കിലും ആ ഉത്തരവിനും ഫലമില്ലാതെ അവസ്ഥയാണ്. കാരണം ഇങ്ങിനെ ജീവനക്കാർക്ക് ശമ്പളം തിരികെ നൽകണമെങ്കിൽ സ്പാർക്കിൽ മാറ്റം വരുത്തണം.

സ്പാർക്കിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാർ കത്ത് നല്കണം. അല്ലാതെ ജീവനക്കാർ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യവുമായി സ്പാർക്കിനു മുന്നിൽ ഒരൊറ്റ ചോയ്സ് മാതമേയുള്ളൂ. ശമ്പളം തടഞ്ഞു വെയ്ക്കൽ. ഇങ്ങിനെ ആയിരക്കണക്കിന് പേരുടെ ശമ്പളം തടഞ്ഞു വെയ്ക്കപ്പെടുന്ന അവസ്ഥയിലാണ്. സാലറി ചാലഞ്ചിൽ പങ്കെടുത്ത് ഒരൊറ്റ തവണ ശമ്പളം നൽകിയവരും കുടുങ്ങി. സ്പാർക്ക് നോക്കുന്നത് സമ്മതപത്രമോ വിസമ്മത പത്രമോ എന്നാണ്. വിസമ്മത പത്രം നൽകിയ ആളുകളുടെ ശമ്പളം കട്ട് ചെയ്യുന്നില്ല. പക്ഷെ വിസമ്മത പത്രം നൽകിയില്ലെങ്കിൽ പിന്നെ അത് സമ്മത പത്രമാണ് സ്പാർക്കിന്റെ മുന്നിൽ.

ഒരൊറ്റ തവണ അടച്ചോ എന്ന് സ്പാർക്ക് നോക്കില്ല. അങ്ങിനെ ഒരു ഓപ്ഷൻ സ്പാർക്കിൽ ഏർപ്പെടുത്തിയിട്ടില്ല. ഇങ്ങിനെ ഒരൊറ്റ തവണ പണം അടച്ച ആളുകളിൽ നിന്നും സ്പാർക്ക് രണ്ടാമതും പണം പിടിക്കുന്നുണ്ട്. സാലറി ചാലഞ്ചിൽ പങ്കെടുത്ത് ഒരൊറ്റ തവണ പണം അടച്ചവരും ഇപ്പോൾ മേലോട്ട് നോക്കുകയാണ്. പല രീതിയിൽ ഒരൊറ്റ തവണ പണം അടയ്ക്കാൻ അവസരമുണ്ട്. ഒന്ന് പത്ത് മാസം കൊണ്ട് ശമ്പളം അടയ്ക്കാതെ തന്നെ സാലറി ചാലഞ്ചിൽ പങ്കെടുക്കാം. ഈ ഓപ്ഷൻ തിരഞ്ഞെടുത്തവരാണ് കുഴപ്പത്തിൽ ചാടിയിരിക്കുന്നത്. ഇവർക്ക് ലീവ് സറണ്ടർ നൽകാം. അത് ഒരു മാസത്തെ ശമ്പളം ആകും.

പിന്നെയുള്ളത് പേ റിവിഷൻ അരിയർ കൊടുക്കാം. ഇങ്ങിനെയും സാലറി ചാലഞ്ചിൽ ഭാഗഭാക്കാകാം. പത്ത് മാസത്തെ പിഎഫ് കോൺട്രിബ്യുഷൻ നൽകാം. ഇതെല്ലാം പത്തു തവണ അടവ് എന്ന സംഭവത്തിൽ നിന്ന് ജീവനക്കാർക്ക് വഴുതി മാറാനുള്ള അവസരമാണ്. ഇങ്ങിനെ ഒറ്റത്തവണയായി നൽകിയവരുടെ ശമ്പളത്തിൽ സാലറി ചാലഞ്ച് എന്ന് പറഞ്ഞു സ്പാർക്ക് വീണ്ടും കൈവയ്ക്കുകയാണ്. കാരണം സ്പാർക്കിന്റെ മുന്നിൽ ഇവർ സാലറി ചാലഞ്ചിന് സമ്മതം മൂളിയതാണ്. സാലറി ചാലഞ്ചിന് സമ്മതം മൂളിയാൽ സ്പാർക്ക് ചെയ്യുന്നത് പത്ത് തവണ സാലറിയിൽ നിന്ന് പണം ഈടാക്കുകയാണ്. സർക്കാരിന് ഈ കാര്യം അറിയാവുന്നതാണ്. പക്ഷെ ഒരൊറ്റ തവണ സാലറി ചാലഞ്ചിൽ പങ്കെടുത്തവർക്കായി സ്പാർക്കിൽ സർക്കാർ മാറ്റം വരുത്തിയില്ല.

ജീവനക്കാരിൽ നിന്ന് വരുന്നത് മുഴുവൻ വരട്ടെ എന്ന സർക്കാർ മനോഭാവവും നിലപാടും ഇതിനു പിന്നിലുണ്ട്. ഇതാണ് ജീവനക്കാർക്ക് കുരുക്കാകുന്നത്. സ്പാർക്ക് സോഫ്റ്റ് വെയറിൽ മാറ്റം വരുത്തണമെന്ന ആവശ്യം ജീവനക്കാരിൽ നിന്നും ഉയരുമ്പോൾ സ്പാർക്ക് മനഃപൂർവം നെറ്റ് വർക്ക് ഡൗൺ ചെയ്യുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. നെറ്റ്‌വർക്ക് ഡൗൺ ആക്കിയാൽ ഒരു ബില്ലും എന്റർ ചെയ്യാൻ കഴിയില്ല. ഈ രീതിയിൽ സർക്കാർ- എൻഐസി ഒത്തുകളിയും ഉയരുന്നുണ്ടെന്നു ജീവർക്കാർക്കിടയിൽ തന്നെ ആക്ഷപം ഉയരുന്നുണ്ട്. കൊല്ലത്തെ ഒരു ഡോക്ടർ മെറ്റെണിറ്റി ലീവിൽ ആണ്. അവർ സമ്മതമോ വിസമ്മതമോ നൽകിയിട്ടില്ല. പ്രസവാവധിയിൽ ഉള്ളവർ എങ്ങിനെ ഇത് എഴുതി നൽകും.. അവരുടെ ശമ്പളം പക്ഷെ സർക്കാർ കൃത്യമായി കട്ട് ചെയ്യുന്നുണ്ട്.

ഇവർ എഴുതി നൽകി. എന്റെ ഒരു മാസത്തെ ശമ്പളം പിടിച്ചിട്ടുണ്ട്. ഞാൻ സമ്മത പത്രം നൽകിയിട്ടില്ല. അത് പ്രസവാവധിയിൽ ആയ കാരണമാണ്. എന്റെ ശമ്പളം പിടിക്കരുത്. ഇവരുടെ ശമ്പളം പിടിച്ചു കൊണ്ടിരിക്കുകയാണ്. ഗർഭിണികളോട് വരെ സർക്കാർ ക്രൂരതയാണ്. അതുകൊണ്ട് തന്നെയാണ് ഗർഭിണികളെ പോലും സർക്കാർ വെറുതെ വിടുന്നില്ല എന്ന് ആക്ഷേപം ഉയരുന്നത്. ശമ്പളം കട്ട് ചെയ്യരുത് എന്ന് പറഞ്ഞാലും പിന്നീടും ശമ്പളം കട്ട് ചെയ്താൽ ആ ഉദ്യോഗസ്ഥന്റെ നേർക്ക് ജീവനക്കാർക്ക് കേസ് നൽകാവുന്നതാണ്. ആരെയും നിർബന്ധിച്ച് സാലറി ചാലഞ്ചിൽ പങ്കെടുപ്പിക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ കേസ് നൽകിയാൽ ശമ്പളം ഉദ്യോഗസ്ഥന് സ്വന്തം കയ്യിൽ നിന്ന് നൽകേണ്ടി വരും എന്ന അവസ്ഥയും ഉണ്ട്. ഇത് സാലറി ബിൽ തയാറാക്കുന്ന ഉദ്യോഗസ്ഥരെയും ഭയചകിതരാക്കുന്നുണ്ട്.

ഇങ്ങിനെ പലവിധ പ്രശ്‌നങ്ങളാണ് സാലറി ചാലഞ്ചിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വരുന്നത്. പക്ഷെ സാലറി ചാലഞ്ച് പരാജയമാണ്. അൻപത് ശതമാനം ജീവനക്കാർ പോലും സാലറി ചാലഞ്ചിൽ പങ്കെടുത്തിട്ടില്ല. ആകെയുള്ള 483733 ജീവനക്കാരിൽ 277338 പേർ മാത്രമാണ് സാലറി ചാലഞ്ചിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ ലക്ഷ്യമിട്ടതിന്റെ 25 ശതമാനം മാത്രമാണ് സർക്കാരിന് പിരിഞ്ഞു കിട്ടിയത്. രണ്ടായിരത്തി ഇരുന്നൂറ്റി പതിനൊന്ന് കോടി രൂപ പിരിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ പിരിഞ്ഞു കിട്ടിയതോ 488 കോടി രൂപ മാത്രം. ഇതാണ് സർക്കാരിന്റെ രോഷം ജീവനക്കാർക്ക് നേരെ തിരിയുന്നതിന്റെ കാരണം. ഇതിന്റെ പേരിൽ പ്രതികാര നടപടികൾ തുടരുക തന്നെയാണ് എന്നാണ് സ്പാർക്ക് ഉയർത്തിക്കാട്ടി ജീവനക്കാർ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP