Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

150 ഓളം യാത്രക്കാർക്ക് 15 മണിക്കൂറോളം നരകപീഡനം; വെള്ളവും ഭക്ഷണവും താമസസൗകര്യവും ഇല്ലാതെ യാത്രക്കാർ ഡിപ്പാർച്ചർ ലോഞ്ചിൽ രാത്രി മുഴുവൻ കുത്തിയിരുന്നു വിഷമിച്ചു; വിശദീകരണം ചോദിച്ചവരോട് കളിയാക്കൽ സമീപനവും; ഫ്ളൈറ്റ് ഇതുവരെയായിട്ടും പുറപ്പെട്ടില്ല; പക്ഷി ഇടിച്ചത് എന്ന് വിശദീകരണം; ഇത്തിഹാദ് എയർവേയ്സിന്റെ കൊച്ചി-അബുദാബി വിമാനത്തിലെ യാത്രക്കാർക്ക് കൊടിയ പീഡനം; യാത്ര ഇന്ന് വൈകീട്ട് ഷെഡ്യൂൾ ചെയ്തതായി ഇത്തിഹാദ് അധികൃതർ മറുനാടനോട്

150 ഓളം യാത്രക്കാർക്ക് 15 മണിക്കൂറോളം നരകപീഡനം; വെള്ളവും ഭക്ഷണവും താമസസൗകര്യവും ഇല്ലാതെ യാത്രക്കാർ ഡിപ്പാർച്ചർ ലോഞ്ചിൽ രാത്രി മുഴുവൻ കുത്തിയിരുന്നു വിഷമിച്ചു; വിശദീകരണം ചോദിച്ചവരോട് കളിയാക്കൽ സമീപനവും; ഫ്ളൈറ്റ് ഇതുവരെയായിട്ടും പുറപ്പെട്ടില്ല; പക്ഷി ഇടിച്ചത് എന്ന് വിശദീകരണം; ഇത്തിഹാദ് എയർവേയ്സിന്റെ കൊച്ചി-അബുദാബി വിമാനത്തിലെ യാത്രക്കാർക്ക് കൊടിയ പീഡനം; യാത്ര ഇന്ന് വൈകീട്ട് ഷെഡ്യൂൾ ചെയ്തതായി ഇത്തിഹാദ് അധികൃതർ മറുനാടനോട്

എം മനോജ് കുമാർ

കൊച്ചി: ഇത്തിഹാദ് എയർവേയ്സിന്റെ കൊച്ചി-അബുദാബി സെക്ടർ ഫ്ളൈറ്റിൽ യാത്രക്കാർക്ക് നരകപീഡനം. 15 മണിക്കൂറോളമാണ് യാത്രക്കാർക്ക് വെള്ളവും ഭക്ഷണവും ഇല്ലാതെ നരകപീഡനം നേരിടേണ്ടി വന്നത്. ഇന്നലെ രാത്രി 9 മണിക്ക് പുറപ്പെടേണ്ട ഫ്‌ളൈറ്റ് ഇതുവരെയായും പുറപ്പെട്ടില്ല. പക്ഷി ഇടിച്ചതാണ് വിമാനം വൈകാൻ കാരണമെന്നാണ് ഇത്തിഹാദ് പറഞ്ഞത്. പക്ഷെ രാത്രി വളരെ വൈകിയാണ് ഇത്തരമൊരു വെളിപ്പെടുത്തൽ വന്നത്. അതുകൊണ്ട് തന്നെ ഭക്ഷണവും വെള്ളവും താമസ സൗകര്യവുമില്ലാതെ നരകയാതനയുമായി ഇന്നലെ രാത്രി മുഴുവൻ യാത്രക്കാർക്ക് വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു.

ഇന്നലെ വൈകീട്ട് അഞ്ചു മണിമുതൽ ഡിപ്പാർച്ചർ ലോഞ്ചിൽ കാത്ത് കിടന്ന 150 ഓളം യാത്രക്കാരാണ് വെള്ളവും ഭക്ഷണവും താമസസൗകര്യവുമില്ലാതെ വിഷമിച്ചത്. വെള്ളവും ഭക്ഷണവും നൽകാതിരിക്കുക മാത്രമല്ല 9 മണിക്ക് പുറപ്പെടേണ്ട ഫ്ളൈറ്റ് എന്തുകൊണ്ട് പുറപ്പെടുന്നില്ല എന്ന കാര്യത്തിൽ ഒരു വിശദീകരണവും നൽകാൻ ഇത്തിഹാദ് അധികൃതർ തയ്യാറായതുമില്ല. കാരണം ചോദിച്ചവരോട് കളിയാക്കൽ രീതിയിൽ സംസാരവും വന്നു.

ഇത് യാത്രക്കാർക്ക് മാനസിക പീഡനം വർധിപ്പിക്കുകയും ചെയ്തു. രോഗികളായ യാത്രക്കാരും ആ അബുദാബിയിൽ അടിയന്തിരമായി ഡ്യൂട്ടിക്ക് എത്തേണ്ട യാത്രക്കാരും ഈ മണിക്കൂറുകളിൽ ശരിക്കും വലഞ്ഞു. ഇന്നലെ രാത്രി പുറപ്പെടേണ്ട ഫ്ളൈറ്റിൽ പക്ഷി ഇടിച്ചത് കാരണമാണ് യാത്ര വൈകിയത്. പക്ഷെ യാത്ര വൈകുന്ന കാര്യം അറിയിക്കുകയോ യാത്രക്കാർക്കുള്ള അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാതെയാണ് എത്തിഹാദ് യാത്രക്കാർക്ക് പണി കൊടുത്തത്. അഞ്ച് മണിക്ക് ലോഞ്ചിൽ എത്തിയ യാത്രക്കാർ 9 മണിയായിട്ടും ഫ്ളൈറ്റ് പുറപ്പെടാത്ത കാര്യം അന്വേഷിച്ചപ്പോൾ ഒരു മറുപടിയും ഇത്തിഹാദ് നൽകിയില്ല.

ഫ്ളൈറ്റ് ഇന്നലെ പുറപ്പെടുമോ അതോ റദ്ദ് ചെയ്‌തോ എന്ന കാര്യവും അധികൃതർ രഹസ്യമാക്കി വെച്ചു. മണിക്കൂറുകൾ ഇഴഞ്ഞു നീക്കിയപ്പോൾ ഒടുവിൽ യാത്രക്കാർ ബഹളം വെച്ചു. ഇതോടെയാണ് പക്ഷി ഇടിച്ച കാര്യം അധികൃതർ വെളിപ്പെടുത്തുന്നത്. പക്ഷെ ഭക്ഷണമോ വെള്ളമോ താമസസൗകര്യമോ നൽകിയില്ല. സാധാരണ പ്രദർശിപ്പിക്കുന്ന ഫ്ളൈറ്റ് ഡിലേഡ് എന്ന ബോർഡ് ഇന്നലെ ഇത്തിഹാദ് പ്രദർശിപ്പിച്ചില്ല. അതുകൊണ്ട് തന്നെ വൈകിയാലും ഫ്ളൈറ്റ് പുറപ്പെടും എന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു യാത്രക്കാർ. ഇതുകൊണ്ട് തന്നെ ആദ്യം താമസസൗകര്യം യാത്രക്കാർ ചോദിച്ചതുമില്ല.

പിന്നീട് പക്ഷെ താമസസൗകര്യവും ഭക്ഷണവും ചോദിച്ച് യാത്രക്കാർ ബഹളം വെച്ചു. എന്നിട്ടും ഈ കാര്യങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനുള്ള മനസ് അധികൃതർ കാണിച്ചില്ല. ബഹളമായപ്പോൾ യാത്രക്കാർ എയർപോർട്ട് മാനേജരെ കണ്ടു. അഞ്ചു തവണ വിളിച്ച ശേഷമാണ് ഇത്തിഹാദ് അധികൃതർ എയർപോർട്ട് മാനേജരുടെ മുന്നിൽ ഹാജരായത്. ഇത്തിഹാദ് അധികൃതരുടെ അനാസ്ഥ മൂലം ഇന്നു ലണ്ടനിൽ എത്തേണ്ട തനിക്ക് അത് കഴിഞ്ഞില്ലെന്നു ഫ്ളൈറ്റിലെ യാത്രക്കാരനായ മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു. ലണ്ടനിലെ മീറ്ററിംഗിൽ പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്ന് അധികൃതരുമായി സംസാരിച്ച് യാത്ര താൻ റദ്ദ് ചെയ്തതായും മാത്യു പറഞ്ഞു. ഒടുവിൽ 30 നു രണ്ടാമതും ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തതായും മാത്യു പറഞ്ഞു.

മാത്യുവിനൊപ്പം 10 ഓളം യാത്രികരും യാത്ര ഒടുവിൽ കാൻസൽ ചെയ്തു. അവർക്കും പിന്നെ ഓരോ തീയതികളിൽ യാത്രയ്ക്ക് സൗകര്യം ചെയ്തു കൊടുത്തു. പക്ഷെ യാത്രക്കാർക്ക് വെള്ളവും ഭക്ഷണവും താമസവും നൽകിയില്ല എന്ന കാര്യം ഇത്തിഹാദ് അധികൃതർ മറുനാടനോട് നിഷേധിച്ചു. പക്ഷി ഇടിച്ചത് കാരണമാണ് യാത്ര റദ്ദ് ചെയ്യപ്പെട്ടത്. കുറച്ച് അസൗകര്യങ്ങൾ വന്നു എന്ന് മാത്രമാണ് അധികൃതർ വിശദീകരിച്ചത്. ഇന്നലെത്തെ ഫ്ളൈറ്റ് തന്നെ ഇന്നു വൈകീട്ട് പുറപ്പെടുമെന്നും യാത്ര വേണ്ട മുഴുവൻ യാത്രക്കാർക്കും ഈ ഫ്ളൈറ്റിൽ തന്നെ സീറ്റ് അറേഞ്ച് ചെയ്ത് നൽകിയതായും ഇത്തിഹാദ് പറഞ്ഞു.

പക്ഷെ യാത്രക്കാർ മറ്റൊരു കാര്യം ചൂണ്ടിക്കാട്ടുന്നു. ഇന്നലെ രാത്രി എയർ ഇന്ത്യയുടെ ഒരു ഫ്ളൈറ്റും പക്ഷി ഇടി കാരണം റദ്ദ് ചെയ്തു. പക്ഷെ എയർ ഇന്ത്യ നല്ല രീതിയിൽ സാഹചര്യങ്ങൾ കൈകാര്യം ചെയ്തു. ഈ മനോഭാവം എന്തുകൊണ്ട് ഇത്തിഹാദ് പ്രകടിപ്പിച്ചില്ലാ എന്നാണു യാത്രക്കാർ ചോദിക്കുന്നത്. ഇന്നലത്തെ യാത്രക്കാർ ഇനി ഒരിക്കലും ഇത്തിഹാദിൽ യാത്ര തിരഞ്ഞെടുക്കില്ലെന്നും യാത്രക്കാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP