Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുത്തലാഖിനെതിരായ നിയമം മുസ്‌ലിം സമുദായത്തിലെ സ്ത്രീകളെ ശാക്തീകരിക്കും; കോൺഗ്രസിനെ വിമർശിച്ചും ഖുർ ആൻ വാചകങ്ങൾ ചൂണ്ടിക്കാട്ടി വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

മുത്തലാഖിനെതിരായ നിയമം മുസ്‌ലിം സമുദായത്തിലെ സ്ത്രീകളെ ശാക്തീകരിക്കും; കോൺഗ്രസിനെ വിമർശിച്ചും ഖുർ ആൻ വാചകങ്ങൾ ചൂണ്ടിക്കാട്ടി വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി: മുത്തലാഖ് ബിൽ ഇന്നാണ് പാർലമെന്റ് പാസാക്കിയത്. ചർച്ചയിൽ പങ്കെടുത്തു കൊണ്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവർ സംസാരിക്കുകയുണ്ടായി. സതി, സ്ത്രീധനം എന്നീ സമ്പ്രദായങ്ങൾ നിരോധിച്ചതാണെന്നും എന്തുകൊണ്ട് മുത്തലാഖ് നിരോധിക്കാൻ പാടില്ലെന്നും സ്മൃതി ഇറാനി ചോദിച്ചു.

മുത്തലാഖിനെതിരായ നിയമം മുസ് ലിം സമുദായത്തിലെ സ്ത്രീകളെ ശാക്തീകരിക്കും. കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ ഇത്തരം ബിൽ കൊണ്ടുവരാൻ കോൺഗ്രസ് പരാജയപ്പെട്ടെന്നും സ്മൃതി ഇറാനി ആരോപിച്ചു. മുത്തലാഖിനെ കുറിച്ച് ഇസ് ലാമിലെ ഒരു ഖലീഫ പറഞ്ഞിട്ടുണ്ടെന്ന് ഖുർആനിലെ വാചകങ്ങൾ ചൂണ്ടിക്കാട്ടി സ്മൃതി പറഞ്ഞു. എന്നാൽ, ഇക്കാര്യം വിശദീകരിക്കാൻ സിപിഎം എംപി മുഹമ്മദ് സലിം ആവശ്യപ്പെട്ടെങ്കിലും സ്മൃതി തയാറായില്ല.

ഇസ് ലാമിൽ വിവാഹം എന്നത് ഒരു കരാറാണ്. ഏകപക്ഷീയമായി ഭർത്താവിന് ഈ കരാർ റദ്ദാക്കാൻ സാധിക്കില്ല. റദ്ദാക്കിയാൽ വലിയ പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. അതേസമയം നേരത്തെ ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയിൽ വ്യത്യസ്ത അഭിപ്രായമാണ് സ്മൃതി ഇറാനി രേഖപ്പെടുത്തിയത്. ആരാധനക്കുള്ള അവകാശം എല്ലാവർക്കുമുണ്ട്, എന്നാൽ അശുദ്ധമാക്കാനുള്ള അവകാശമില്ല. ഇത് സാമാന്യബോധമുണ്ടാകേണ്ട വിഷയമാണെന്നും സ്മൃതി ഇറാനി പ്രതികരിച്ചിരുന്നുു.

''സുപ്രീം കോടതി വിധിയിൽ അഭിപ്രായം പറയാൻ ഞാൻ ആരുമല്ല. ആരാധനക്കുള്ള അവകാശം എല്ലാവർക്കുമുണ്ട്, എന്നാൽ അശുദ്ധമാക്കാൻ ആർക്കും അവകാശമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്'', സ്മൃതി പറഞ്ഞു. 'സാമാന്യബോധം ഉണ്ടാകേണ്ട വിഷയമാണിത്. ആർത്തവരക്തത്തിൽ മുക്കിയ സാനിട്ടറി നാപ്കിനുമായി നിങ്ങൾ സുഹൃത്തിന്റെ വീട്ടിൽ പോകുമോ? പിന്നെന്തിനാണ് അതുമായി ദേവാലയത്തിൽ പോകുന്നത്?'

'ഒരിക്കൽ അന്തേരിയിലെ അഗ്‌നിക്ഷേത്രത്തിൽ പോയി. എന്റെ മകൻ അകത്തുകയറി തൊഴുത് പ്രാർത്ഥിച്ചു. ഞാൻ പുറത്തുനിന്നാണ് പ്രാർത്ഥിച്ചത്'', സ്മൃതി അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP