Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാവോയിസ്റ്റുകളുമായി യാതൊരു ബന്ധമില്ലെന്നും ശബരിമലയിൽ യുവതികളെ എത്തിക്കാനുള്ള ശ്രമം തുടരുമെന്നും മനിതി കോ-ഓർഡിനേറ്റർ സെൽവി; ഇതിനായി മുഖ്യമന്ത്രിയെ നേരിൽ കാണും; മാവോയിസ്റ്റ് ബന്ധം ആർക്കുമെതിരെയും ഉന്നയിക്കാമെന്നും അത്തരം ആരോപണങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ആഞ്ഞടിച്ച് സെൽവി

മാവോയിസ്റ്റുകളുമായി യാതൊരു ബന്ധമില്ലെന്നും ശബരിമലയിൽ യുവതികളെ എത്തിക്കാനുള്ള ശ്രമം തുടരുമെന്നും മനിതി കോ-ഓർഡിനേറ്റർ സെൽവി; ഇതിനായി മുഖ്യമന്ത്രിയെ നേരിൽ കാണും; മാവോയിസ്റ്റ് ബന്ധം ആർക്കുമെതിരെയും ഉന്നയിക്കാമെന്നും അത്തരം ആരോപണങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ആഞ്ഞടിച്ച് സെൽവി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഇനിയും യുവതികളെ സന്നിധാനത്ത് എത്തിക്കാനായി ശ്രമം തുടരുമെന്നും ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണുമെന്നും മനിതി കോ-ഓർഡിനേറ്റർ സെൽവി. ശബരിമലയിൽ മകരവിളക്ക് കാലത്ത് തന്നെ പ്രവേശിക്കണമെന്ന് നിർബന്ധമില്ല. മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന ആർക്കെതിരെ വേണമെങ്കിലും ആരോപണങ്ങൾ ഉന്നയിക്കാമെന്നും അത്തരം ആരോപണങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും സെൽവി കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ മനിതി സംഘടനയുടെ നേതൃത്വത്തിൽ നേരത്തെ ശബരിമല ദർശനത്തിനെത്തിയ യുവതികൾക്ക് ഒൻപതുമണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ മലകയറാതെ മടങ്ങിങ്ങേണ്ടിവന്നിരുന്നു.

കോ-ഓർഡിനേറ്റർ സെൽവി (38) യുടെ നേതൃത്വത്തിലാണ് പതിനൊന്നംഗസംഘം എത്തിയത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി നാട്ടുകാരും മറുനാട്ടുകാരുമായ ആയിരക്കണക്കിന് അയ്യപ്പന്മാർ മലയിറങ്ങിവന്ന് സൃഷ്ടിച്ച പ്രതിഷേധത്തിരയിൽ സംഘത്തിന് പിന്തിരിഞ്ഞോടേണ്ടിവന്നു. ഇതേസംഘടനയിൽപ്പെട്ട മൂന്ന് യുവതികളെ പത്തനംതിട്ടയിൽനിന്ന് പൊലീസ് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

ചെന്നൈ സ്വദേശികളായ മുത്തുലക്ഷ്മി (28), കർപ്പകം (32), ശ്രീദേവി (40), കല (53), മധുര സ്വദേശി ഈശ്വരി (40) എന്നിവരാണ് ശബരിമല ദർശനത്തിന് ശ്രമിച്ചത്. മനീതി സംഘാംഗങ്ങളെ തടഞ്ഞതിന് പൊലീസ് പത്തുപേരെ അറസ്റ്റു ചെയ്തിരുന്നു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മനിതി എത്തിയപ്പോൾ.......

ശബരിമല ദർശനത്തിനു എത്തിയത് 20 വയസ്സുള്ള യുവതിയടക്കം 11 പേരാണ്. ഇതിൽ മല കയറുന്നതു 6 പേർ മാത്രമാണ് തയ്യാറായത്. എല്ലാവരും തമിഴ്‌നാട്ടിൽ നിന്നും എത്തിയത്കറുത്ത വസ്ത്രം അണിഞ്ഞായിരുന്നു. കുമിളി വഴി എത്തിയ ടെമ്പോ ട്രാവലറിനെ മൂന്നിടങ്ങളിൽ തടയാൻ ശ്രമം നടന്നു. പാതിരാത്രിയിൽ യാത്ര ചെയ്തതിനാൽ എതിർപ്പ് കുറഞ്ഞു. പമ്പവരെ കാര്യമായ പ്രശ്നമില്ലാതെ അവരെത്തി. ബലിതർപ്പണത്തിനു വിസമ്മതിച്ചു കർമ്മികളും കെട്ട് നിറക്കാൻ പറ്റില്ലെന്ന് ശാന്തിമാരും പറഞ്ഞത് പ്രതിസന്ധിയായി. മനീതി സംഘത്തിലെ യുവതികളും ശാന്തിമാരും തമ്മിൽ തർക്കവുമുണ്ടായി.

സ്വയം കെട്ട് നിറച്ച് അവർ മുന്നോട്ട് പോയി. അപ്പോഴാണ് വിശ്വാസികളുടെ പ്രതിഷേധം തുടങ്ങിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള യുവതീ സംഘം നിരവധി ഇടങ്ങളിലെ പ്രതിഷേധങ്ങൾ മാറി കടന്നാണ് അതിരാവിലെ മൂന്നു മണിയോടെ നിലയ്ക്കലിൽ എത്തിയത്. അവിടെ നിന്ന് പൊലീസ് സുരക്ഷയുടെ പമ്പയിൽ എത്തി ശബരിമല കയറി തുടങ്ങി. വഴിനീളെ പ്രതിഷേധങ്ങളും വാഹനം തടയലും ഉണ്ടായിരുന്നു. എല്ലാത്തിനെയും മാറി കടന്നാണ് ഇവർ പമ്പയിൽ എത്തിയത്.

തമിഴ്‌നാട്ടിൽനിന്നുള്ള മനിതി പ്രവർത്തകരെ പമ്പയിൽ തടഞ്ഞു. പമ്പയിൽ നാമജപവുമായി ഭക്തരും നിലയുറപ്പിച്ചിട്ടുണ്ട്. 11 പേരുള്ള മനിതി സംഘത്തിൽ ഇരുമുടിക്കെട്ടുള്ളത് ആറു പേർക്കാണ്. സംഘത്തിലെ അഞ്ച് പേർ പത്തിനും 50നും ഇടയിൽ പ്രായമുള്ളവർ. ഇന്നലെ രാത്രി കട്ടപ്പന പാറക്കടവിൽ വച്ച് മനിതി അംഗങ്ങളുടെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. വാഹനത്തിന്റെ മുന്നിൽ കിടന്നു പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയത്. 40 പേരുടെ സംഘത്തിൽ 15 പേർ 50 വയസ്സിനു താഴെയുള്ളവരാണെന്നാണു സൂചന.

ചെന്നൈ സെൻട്രൽ, എഗ്മൂർ സ്റ്റേഷനുകളിൽ യുവതികളെ തടയാൻ ശ്രമമുണ്ടായേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 27 വരെ നീട്ടിയിരുന്നു. കമ്പംമെട്ട് ചെക്ക്പോസ്റ്റ് വഴിയാണ് യുവതികൾ കേരളത്തിൽ പ്രവേശിച്ചത്. രണ്ട് സംഘങ്ങൾ കൂടി അധികം വൈകാതെ കേരളത്തിലെത്തുമെന്നും മനിതിയുടെ ഫേസ്‌ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP