Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം നടത്തുന്നു; മറ്റാരിൽ നിന്നും ഇത്തരം ആക്രമണം നേരിടേണ്ടി വന്നിട്ടില്ല; ബിജെപിയിൽ നടക്കുന്നത് പണപ്പിരിവും ഗ്രൂപ്പിസവും; ഈ പോക്കാണെങ്കിൽ നൂറ് വർഷം കഴിഞ്ഞാലും ബിജെപി ഇവിടെ അധികാരത്തിലെത്തില്ല: ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് വെള്ളാപ്പള്ളി നടേശൻ

ബിജെപി തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം നടത്തുന്നു; മറ്റാരിൽ നിന്നും ഇത്തരം ആക്രമണം നേരിടേണ്ടി വന്നിട്ടില്ല; ബിജെപിയിൽ നടക്കുന്നത് പണപ്പിരിവും ഗ്രൂപ്പിസവും; ഈ പോക്കാണെങ്കിൽ നൂറ് വർഷം കഴിഞ്ഞാലും ബിജെപി ഇവിടെ അധികാരത്തിലെത്തില്ല: ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് വെള്ളാപ്പള്ളി നടേശൻ

കൊല്ലം: ബിജെപിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപി പ്രവർത്തകർ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വൻ ആക്രണമണം നടത്തുന്നുവെന്നാണ് വെള്ളാപ്പള്ളി പരാതിപ്പെട്ടത്. മറ്റ് പാർട്ടികളിൽ നിന്നൊന്നും ഇത്തരം ആക്രമണം നേരിടേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പണപ്പിരിവും ഗ്രൂപ്പിസവുമാണ് ബിജെപിയിൽ നടക്കുന്നത്. ഈ പോക്കാണെങ്കിൽ നൂറ് വർഷം കഴിഞ്ഞാലും ബിജെപി ഇവിടെ അധികാരത്തിലെത്തില്ല. തന്റെ ഭാര്യയും, തുഷാറിന്റെ ഭാര്യയുമടക്കം വനിതാ മതിലിൽ പങ്കെടുക്കും. ബിജെപി നിലപാടല്ല ബി.ഡി.ജി.എസിനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പിന്നാക്കക്കാരെ ഹിന്ദുക്കളിലെ ജന്തുക്കളായി കാണുന്നവരുണ്ടെന്ന് എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പട്ടിക ജാതിക്കാരനും പിന്നാക്കകാരനും ഇപ്പോഴും അമ്പലങ്ങളിൽ കയറാൻ പറ്റാത്ത അവസ്ഥയുണ്ട്. പിന്നാക്ക വിഭാഗക്കാരുടെ ശാന്തി നിയമനം നടന്നിട്ടും തൃശൂരിൽ അവരെ ശാന്തിയാക്കിയില്ല. അത്തരം ദുഃഖകഥകൾ ഒരുപാടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റിയ കേരളമാണിത്. ഇനിയും ഒരുപാട് മാറ്റങ്ങൾ വരേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ ശബരിമലയിൽ യുവതികൾ കയറേണ്ടതില്ല എന്നാണ് അഭിപ്രായമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഗുരുവായൂരിൽ ആനപ്പിണ്ടം എടുക്കാൻ പോലും പട്ടിക ജാതിക്കാരനെ നിയമിച്ചിട്ടില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുന്നൂറിലധികം ജീവനക്കാരുണ്ട്. ഒരാളു പോലും പട്ടിക ജാതി-പിന്നാക്ക വിഭാഗക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കണമെന്നോ വേണ്ടെന്നോ പറഞ്ഞിട്ടില്ല. ബിജെപിയുടെതല്ല, ഒരു സംഘടനയുടെ പരിപാടിയാണത്. നഗരങ്ങളിൽ അവർക്ക് ശക്തി തെളിയിക്കാൻ സാധിച്ചെങ്കിലും ചിലയിടങ്ങളിൽ അയ്യപ്പ ജ്യോതി മുറിഞ്ഞ് പോയിട്ടുണ്ട്. ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തടേരണമെന്നാണ് തന്റെ അഭിപ്രായം. അതിനെ കുറിച്ച് അവർ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതിൽ ചരിത്രത്തിൽ ഒരു പുതിയ നാഴികക്കല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ മതിലിനെ തുഷാർ വെള്ളാപ്പള്ളിയും പിന്തുണച്ചിട്ടുണ്ട്. വനിതാമതിലിനെ പിന്തുണക്കാനുള്ള എസ്.എൻ.ഡി.പി തീരുമാനത്തോടൊപ്പമാണ് താൻ എന്ന് തുഷാർ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതെന്നും അതുകൊണ്ട് നേതാക്കളുമായി കൂടിയാലോചനക്ക് സമയം കിട്ടിയില്ലെന്നുമാണ് തുഷാർ വെള്ളാപ്പള്ളി അയ്യപ്പജ്യോതിയിൽ പങ്കെടുക്കാത്തതിന് വിശദീകരണമായി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP