Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒച്ചിഴയുന്ന ബാറ്റിങ്; ചേതേശ്വർ പൂജാരയ്ക്കെതിരെ വിമർശനവുമായി പോണ്ടിങ്; മികച്ച പിച്ചിൽ അഞ്ഞൂറിന് മുകളിൽ സ്‌കോർ ചെയ്യാനുള്ള അവസവരവും പാഴാക്കി; ഓസീസിനെ രണ്ട് തവണ പുറത്താക്കണമെന്ന് ഇന്ത്യ മറന്നെന്നും പോണ്ടിങ്

ഒച്ചിഴയുന്ന ബാറ്റിങ്; ചേതേശ്വർ പൂജാരയ്ക്കെതിരെ വിമർശനവുമായി പോണ്ടിങ്; മികച്ച പിച്ചിൽ അഞ്ഞൂറിന് മുകളിൽ സ്‌കോർ ചെയ്യാനുള്ള അവസവരവും പാഴാക്കി; ഓസീസിനെ രണ്ട് തവണ പുറത്താക്കണമെന്ന് ഇന്ത്യ മറന്നെന്നും പോണ്ടിങ്

സ്പോർട്സ് ഡെസ്‌ക്‌

മെൽബണിൽ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ സെഞ്ച്വറിയുമായി കരുത്തു കാട്ടിയെങ്കിലും ഇന്ത്യൻ താരം ചേതേശ്വർ പൂജാരയ്ക്കെതിരെ വിമർശനവുമായി മുൻ ഓസീസ് താരം റിക്കി പോണ്ടിങ്. കുറഞ്ഞ സ്ട്രൈക്ക് റേറ്റാണ് പൂജാരയ്ക്കെതിരെ തിരിയാൻ പോണ്ടിങ്ങിനെ പ്രേരിപ്പിച്ചത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിലാണ് പൂജാരയുടെ ഒച്ചിഴയുന്ന ബാറ്റിങ് എന്ന് പോണ്ടിങ് പറഞ്ഞു.ഓസ്ട്രേലിയയ്ക്കെതിരെ 319 പന്തിൽ നിന്നാണ് പൂജാര 106 റൺസ് കണ്ടെത്തിയത്.

രണ്ടുദിവസങ്ങളിലായി 170 ഓവറുകൾ ബാറ്റ് ചെയ്ത ഇന്ത്യ 443 റൺസാണെടുത്തത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ 2.61 മാത്രമായിരുന്നു റൺ റേറ്റ് എന്നത് നിരാശാജനകമാണ്. ഇന്ത്യ വേഗത്തിൽ സ്‌കോർ ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിൽ ആദ്യ ഇന്നിങ്സിൽ 500 റൺസെങ്കിലും നേടാൻ കഴിയുമായിരുന്നെന്നാണ് വിലയിരുത്തൽ.

ഇന്ത്യയ്ക്ക് ഈ മത്സരം ജയിക്കാൻ കഴിഞ്ഞാൽ പൂജാരയുടെയേത് മികച്ച ഇന്നിങ്സായി മാറുമെന്ന് പോണ്ടിങ് പറഞ്ഞു. എന്നാൽ, ഓസ്ട്രേലിയയെ രണ്ടുവട്ടം പുറത്താക്കാൻ സമയം ലഭിച്ചില്ലെങ്കിൽ ബാറ്റിങ്ങിലെ വേഗതക്കുറവ് കാരണമാകുമെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി. പൂജാരയുടേത് നിലവാരമുള്ള ബാറ്റിങ് തന്നെയാണ്. എന്നാൽ, സ്‌കോർ ചെയ്യുന്നതിൽ വിമുഖത കാട്ടുന്നുതായി തോന്നിയെന്നും മുൻ താരം പറയുന്നുണ്ട്. പൂജാരയ്ക്ക് മാത്രമല്ല, വമ്ബൻ ഷോട്ടുകൾ ഉതിർക്കാൻ കഴിയുന്ന ഇന്ത്യൻ താരങ്ങളും ബാറ്റിങ്ങിൽ വേഗരത കാട്ടിയില്ല. രണ്ടു റൺസിനടുത്തായാണ് റൺനിരക്ക് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP