Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണത്തിനും അസൽ വ്യാജൻ കണ്ടുപിടിച്ച് ചൈനീസ് ഗവേഷകർ; ചെമ്പിൽ നിന്നും സ്വർണത്തിന് സമാനമായ ലോഹം കണ്ടെത്തിയെന്ന വാർത്തയിൽ ഞെട്ടി ലോകം; എന്നാൽ യഥാർത്ഥ സ്വർണമല്ലെന്നും ചെമ്പിൽ നിന്നും രാസപ്രക്രിയയിലൂടെ രൂപമാറ്റം വരുത്തിയ ലോഹമാണെന്നും ഗവേഷകർ

സ്വർണത്തിനും അസൽ വ്യാജൻ കണ്ടുപിടിച്ച് ചൈനീസ് ഗവേഷകർ; ചെമ്പിൽ നിന്നും സ്വർണത്തിന് സമാനമായ ലോഹം കണ്ടെത്തിയെന്ന വാർത്തയിൽ ഞെട്ടി ലോകം; എന്നാൽ യഥാർത്ഥ സ്വർണമല്ലെന്നും ചെമ്പിൽ നിന്നും രാസപ്രക്രിയയിലൂടെ രൂപമാറ്റം വരുത്തിയ ലോഹമാണെന്നും ഗവേഷകർ

മറുനാടൻ ഡെസ്‌ക്‌

സ്വർണം എന്ന് കേൾക്കുമ്പോൾ തന്നെ വിലയെക്കുറിച്ചോർത്ത് കണ്ണിൽ നിന്നും നമുക്കേവർക്കും പൊന്നീച്ച പറക്കുന്ന കാലമാണിത്. മാത്രമല്ല മണലിനിടയ്ക്ക് ഒളിഞ്ഞിരിക്കുന്ന ചെറു സ്വർണതരികളെ കണ്ടെത്താൻ തന്നെ വളരെ പ്രയാസമുള്ള ഒരു പ്രക്രിയയാണെന്നും നാം ഓർക്കണം. ഇതിനിടയിലാണ് ചൈനീസ് ഗവേഷകർ ചെമ്പിൽ നിന്നും സ്വർണം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ സംഗതി യഥാർത്ഥ സ്വർണമല്ല. ഇതിന് സമാനമായ ഒരു ലോഹം. ലിയാവോനിങിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലുള്ള ഡാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ഫിസിക്സിലെ പ്രൊഫസർ സൺ ജ്യാനും സഹപ്രവർത്തകരുമാണ് പുത്തൻ കണ്ടുപിടുത്തം നടത്തിയത്. ഉയർന്ന താപനിലയിൽ വൈദ്യുതി ചാർജ് ചെയ്ത ആർഗൺ ഗ്യാസ് ചെമ്പിൽ പതിപ്പിച്ചു. അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്ന അയണീകരിക്കപ്പെട്ട കണങ്ങൾ ചെമ്പ് കണങ്ങളിൽ കൂട്ടിയിടിച്ച് സ്ഫോടനം നടന്നു.

ശേഷം കണികകൾ ശീതികരിക്കപ്പെടുകയും ശേഖരിക്കുന്നതിനായി തയ്യാറാക്കിയ ഉപകരണത്തിന്റെ പ്രതലത്തിൽ ഖനീഭവിച്ച് മണൽ രൂപത്തിലുള്ള ഒരു നേർത്തപാളിയായി മാറുകയും ചെയ്യുന്നു. നാനോ മീറ്ററുകൾ മാത്രമാണ് ഈ മണൽതരികളുടെ വലിപ്പം. ഇങ്ങനെ ശേഖരിക്കുന്ന വസ്തുവിനെ റിയാക്ഷൻ ചേമ്പറിലിട്ട് കാർബൺ ആൽക്കഹോൾ ആക്കിമാറ്റുന്ന രാസപ്രക്രിയയിൽ ഉത്പ്രേരകമായി ഉപയോഗിച്ചു. സ്വർണം പോലെ അമൂല്യ ലോഹ പദാർത്ഥങ്ങൾ ഉപയോഗിച്ചു മാത്രമാണ് ഏറെ ശ്രമകരമായ ഈ രാസ പ്രക്രിയ നടത്താറുള്ളത്. ചെമ്പിന്റെ ഈ സൂക്ഷ്മകണങ്ങൾ സ്വർണത്തിനും വെള്ളിക്കും സമാനമായ രീതിയിൽ ഒരു ഉത്പ്രേരകമെന്നോണം പ്രവർത്തിച്ചു.

പുതിയതായി കണ്ടെത്തിയ വസ്തും കാഴ്ചയിലും ഭാരത്തിലും സ്വർണത്തിന് സമാനമാണെങ്കിലും വ്യാജ സ്വർണാഭരണങ്ങളും നാണയങ്ങളും നിർമ്മിക്കാൻ ഇതുകൊണ്ട് സാധിക്കില്ലെന്ന് ഗവേഷകർ പറഞ്ഞു. കാരണം സാന്ദ്രതയുടെ കാര്യത്തിൽ ഇത് സാധാരണ ചെമ്പ് തന്നെയാണ്.
എന്നാൽ വ്യാവസായിക ആവശ്യങ്ങൾക്കായി ഫാക്ടറികളിൽ ആവശ്യമായിവരുന്ന വിലകൂടിയ ലോഹപദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഈ കണ്ടുപിടിത്തത്തിലൂടെ സാധിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ഇലക്ട്രോണിക് ഉപകരണങ്ങളിൽ വലിയ അളവിൽ സ്വർണം, വെള്ളി, പ്ലാറ്റിനം പോലുള്ള ലോഹങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ഇലക്ട്രോണുകളുടെ അപര്യാപ്തതമൂലം വ്യാവസായിക ആവശ്യങ്ങൾക്ക് സ്വർണത്തിനും മറ്റ് ലോഹങ്ങൾക്കും പകരമായി ചെമ്പ് ഉപയോഗിക്കാൻ സാധിക്കില്ല. താരതമ്യേന അസ്ഥിരമായ ചെമ്പിലെ ഇലക്ട്രോണുകൾ മറ്റ് രാസ വസ്തുകക്കളുമായി ചേരുമ്പോൾ പ്രതിപ്രവർത്തനം നടത്താൻ സാധ്യതയുണ്ട്. ചെമ്പ് കണികകളിലേക്ക് വലിയ അളവിൽ ഊർജം കടത്തിവിടുകയും ഇലക്ട്രോണുകളുടെ സാന്ദ്രത വർധിപ്പിച്ച് അവയ്ക്ക് സ്ഥിരത നൽകുകയുമാണ് ഗവേഷകർ ചെയ്തത്. പുതിയ വസ്തുവിന് ഉയർന്ന താപനിലചെറുക്കാനുള്ള ശേഷിയുണ്ട്. കൂടാതെ പൊടിഞ്ഞുപോവുകയോ ദ്രവീകരിക്കപ്പെടുകയോ ചെയ്യില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP