Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിന്റെ ഒരുമ തകർക്കാൻ ഗൂഡനീക്കങ്ങൾ നടക്കുന്നു; ഇപ്പോൾ കാണുന്നത് അത്തരക്കാരുടെ അസ്വസ്ഥത; ഛിദ്രശക്തികളുടെ അജണ്ടകളെ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് പിണറായി വിജയൻ

കേരളത്തിന്റെ ഒരുമ തകർക്കാൻ ഗൂഡനീക്കങ്ങൾ നടക്കുന്നു; ഇപ്പോൾ കാണുന്നത് അത്തരക്കാരുടെ അസ്വസ്ഥത; ഛിദ്രശക്തികളുടെ അജണ്ടകളെ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ ഒരുമ ചില നിക്ഷിപ്ത താൽപര്യക്കാരെ അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ഒരുമയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ അത്തരക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ കേരളത്തെ പുനർനിർമ്മിക്കുക എന്നത് അത്തരം ഛിദ്രശക്തികളുടെ അജണ്ടകളെ അതിജീവിക്കുക എന്നത് കൂടിയാണെന്നും മുഖ്യമന്ത്രി. ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തിൽ തകർന്ന വീടുകളുടെയും പാലങ്ങളുടെയും റോഡുകളുടെയും പുനർനിർമ്മാണം ഈ സാമ്പത്തിക വർഷം തീരും മുൻപ് പൂർത്തിയാക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പുനർനിർമ്മാണത്തിന് ജനങ്ങളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. സമയബന്ധിതമായി പുനർനിർമ്മാണം നടപ്പാക്കുന്നത് സുസ്ഥിരതയെ ബലികഴിപ്പിച്ച് കൊണ്ടാവരുത്. സുസ്ഥിരമായ ആവാസവ്യവസ്ഥ യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ കേരളത്തിന്റെ നിലനിൽപ്പ് ഭീഷണിയിലാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP