Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലൈംഗികാതിക്രമം ഉൾപ്പടെയുള്ള അക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും തണലായി 'ആശ്വാസം പദ്ധതി'; ഇരകൾക്ക് ഒരു ലക്ഷം രൂപ വരെ സഹായ ധനമായി ലഭിക്കും; പദ്ധതിയുടെ നടത്തിപ്പിനായി മൂന്നു കോടി രൂപയുടെ ഭരണാനുമതി നൽകിയെന്ന് മന്ത്രി കെ.കെ ശൈലജ

ലൈംഗികാതിക്രമം ഉൾപ്പടെയുള്ള അക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും തണലായി 'ആശ്വാസം പദ്ധതി'; ഇരകൾക്ക് ഒരു ലക്ഷം രൂപ വരെ സഹായ ധനമായി ലഭിക്കും; പദ്ധതിയുടെ നടത്തിപ്പിനായി മൂന്നു കോടി രൂപയുടെ ഭരണാനുമതി നൽകിയെന്ന് മന്ത്രി കെ.കെ ശൈലജ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലൈംഗികാതിക്രമം ഉൾപ്പടെയുള്ള അക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സഹായ ഹസ്തം നൽകുന്ന സർക്കാരിന്റെ ആശ്വാസം പദ്ധതിക്ക് അനുമതി. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആസിഡ് ആക്രമണം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണിത്. ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം നൽകുന്നതാണ് പദ്ധതി.

'ആശ്വാസം പദ്ധതിയുടെ' നടത്തിപ്പിനായി മൂന്നു കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണിതെന്ന് അവർ പറഞ്ഞു.ഗാർഹിക പീഡനത്തിന് വിധേയരായവർ, ഹീനമായ ലിംഗ വിവേചനത്തിന് ഇരയായവർ എന്നിവർക്കും പദ്ധതിയുടെ ഗുണം ലഭിക്കും.

ഇത്തരത്തിലുള്ള കുറ്റകൃത്യം രജിസ്റ്റർ ചെയ്യപ്പെടുകയോ വെളിപ്പെടുത്തുകയോ ചെയ്താൽ കുട്ടികളുടെ പരാതിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസറും സ്ത്രീകളുടെ പരാതിയിൽ വിമൻ പ്രൊട്ടക്ഷൻ ഓഫീസറും നിർഭയ സെല്ലിലാണ് പരാതിനൽകേണ്ടത്. കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമം, ബലാത്സംഗം, കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, ഗർഭിണിയായിരിക്കുമ്പോൾ ബലാത്സംഗത്തിനിരയായവർ, ശരീരത്തിലെ ഏതെങ്കിലും അവയവങ്ങൾ നഷ്ടപ്പെടുന്നവർ, അപകടങ്ങളിലൂടെയോ വന്ധ്യതപ്രശ്‌നത്തിലൂടെയോ ഭ്രൂണനഷ്ടം സംഭവിച്ചവർ, പൊള്ളലേറ്റവർ എന്നിവർക്ക് 50,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ.

കടുത്ത ഗാർഹിക, മാനസിക, ശാരീരിക പീഡനമേൽക്കുന്നവർ, അനാശാസ്യകേന്ദ്രങ്ങളിൽനിന്നും രക്ഷപ്പെടുത്തിയ കുട്ടികൾ, സ്ത്രീകൾ എന്നിവർക്ക് 25,000 മുതൽ 50,000 രൂപ വരെ. ആസിഡ് ആക്രമണ ഇരകൾക്ക് ഒരുലക്ഷം രൂപ മുതൽ രണ്ടുലക്ഷം രൂപ വരെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP