Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിസ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചത് 1000 രൂപ; പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന സൂപ്പർ ഡീലക്സിലെ ഒരു രംഗത്തിന് വേണ്ടി വന്നത് 100 ടേക്കുകൾ:സിനിമ ഇല്ലാത്ത നേരങ്ങളിൽ കുട്ടികൾക്കും ഭാര്യയ്ക്കുമൊപ്പം ഇരിക്കാനാണ് ഇഷ്ടം; വിശേഷങ്ങൾ പങ്ക് വച്ച് വിജയ് സേതുപതി

പിസ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചത് 1000 രൂപ; പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന സൂപ്പർ ഡീലക്സിലെ ഒരു രംഗത്തിന് വേണ്ടി വന്നത് 100 ടേക്കുകൾ:സിനിമ ഇല്ലാത്ത നേരങ്ങളിൽ കുട്ടികൾക്കും ഭാര്യയ്ക്കുമൊപ്പം ഇരിക്കാനാണ് ഇഷ്ടം; വിശേഷങ്ങൾ പങ്ക് വച്ച് വിജയ് സേതുപതി

തെന്നിന്ത്യൻ സിനിമയിലെ മക്കൾ സെൽവൻ എന്ന് അറിയപ്പെടുന്ന താരമാണ് വിജയ് സേതുപതി. ഓരോ സിനിമയിലും വ്യത്യസ്ത നിലനിർത്തികൊണ്ട് സിനിമാ ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് വിജയ് സേതുപതി. അതുകൊണ്ട് തന്നെ തമിഴ് സിനിമയുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമായി വളർന്നിരിക്കുകയാണ് നടനിപ്പോൾ. വിജയ് സേതുപതിയെ സിനിമലോകം ശ്രദ്ധിച്ചു തുടങ്ങുന്നത് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ എന്ന ചിത്രത്തിലൂടെയാണ്. ആ സിനിമ കണ്ടവർക്കൊക്കെ സേതുപതിയിലെ നടനെ തിരിച്ചറിയാൻ കഴിഞ്ഞു.ഇപ്പോളിതാ ആദ്യ ചിത്രത്തെക്കുറിച്ചും പുതിയതായി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ നടൻ വിശേഷങ്ങൾ പങ്ക് വച്ചു.

തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത സിനിമയാണ് പിസയെന്ന് നടൻ പറയുന്നത്. ആ ചിത്രത്തിന് ലഭിച്ച പ്രതിഫലം ആയിരം രൂപയായിരുന്നുവെന്നും നടൻ പറഞ്ഞു. ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്റെ സംവിധായകൻ കാണുകയും ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ കൂടി തരികയും ചെയ്തെന്നും അഭിമുഖത്തിൽ വിജയ് സേതുപതിയുടെ വെളിപ്പെടുത്തി.

ഒരു നല്ല നടനെന്നാൽ ഒറ്റ ടേക്കിൽ ശരിയാക്കുന്നയാളെന്ന ബുദ്ധിശൂന്യമായ ചിന്ത രണ്ട് വർഷം മുമ്പ് വരെ ഉണ്ടായിരുന്നു. എന്നാൽ ഓരോ സിനിമയും ഈ ചിന്ത മാറ്റിക്കൊണ്ടേയിരുന്നു. അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന സൂപ്പർ ഡീലക്സിലെ ഒരു രംഗം എടുക്കാൻ 100 ടേക്കാണ് എടുത്തത്. സംവിധായകൻ പൂർണ്ണതൃപ്തിയാകുന്നത് വരെ ചെയ്യുക എന്നുള്ളതാണ് എന്റെ രീതി സംവിധായകൻ നന്നായി എന്നുപറയുന്നത് വരെ ഞാൻ ചെയ്യും അദ്ദേഹം പറഞ്ഞു.

'എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി അച്ഛനാണ്. ഞാൻ വട്ടപൂജ്യമായിരുന്ന സമയത്തും അദ്ദേഹം പറയും നിനക്ക് നിന്റെ കഴിവുകളെക്കുറിച്ച് അറിയില്ല. നീ വലിയ ആളാകുമെന്ന്. കയ്യിൽ യാതൊന്നുമില്ലാത്ത സമയത്താണ് അദ്ദേഹമിത് പറയുന്നത്. വെറുതെ ഓരോന്ന് പറയാതെ അപ്പാ എന്നുപറഞ്ഞ് ഞാൻ വഴക്കിട്ടിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ഈ വിജയങ്ങൾ കാണാൻ അച്ഛൻ അടുത്തില്ല എന്നുള്ളതാണ്. സിനിമ ഇല്ലാത്ത നേരങ്ങളിൽ എന്റെ കുട്ടികൾക്കും ഭാര്യയ്ക്കുമൊപ്പം ഇരിക്കാനാണ് ഏറ്റവും ഇഷ്ടം. അവരുടെ വളർച്ച കാണുകയെന്നുള്ളത് ഏറ്റവും സന്തോഷം.' വിജയ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP