Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്മസ് ആഘോഷത്തിനിടെ ആളിക്കത്തിയ തീയിൽ പൊലിഞ്ഞത് തെലുങ്കാനയിൽ നിന്നുള്ള പാസ്റ്ററുടെ മക്കൾ; മരിച്ച മൂന്ന് സഹോദരങ്ങളും മിസിസിപ്പയിലെ ഫ്രഞ്ച് ക്യാമ്പ് അക്കാദമിയിലെ വിദ്യാർത്ഥികൾ; ഇരുനില കെട്ടിടത്തെ അഗ്നി വിഴുങ്ങിയത് അറിയാതെ പോയത് 'സ്‌മോക് ഡിറ്റക്ഷൻ' സംവിധാനം ഇല്ലാത്തതു കൊണ്ടും; ദുരന്തം അറിഞ്ഞ് നെൽഗൊണ്ടയിൽ നിന്ന് പറന്നെത്തി ശ്രീനിവാസ് നായിക്; കോളിർവില്ലെയിലെ ദുരന്തം ഇങ്ങനെ

ക്രിസ്മസ് ആഘോഷത്തിനിടെ ആളിക്കത്തിയ തീയിൽ പൊലിഞ്ഞത് തെലുങ്കാനയിൽ നിന്നുള്ള പാസ്റ്ററുടെ മക്കൾ; മരിച്ച മൂന്ന് സഹോദരങ്ങളും മിസിസിപ്പയിലെ ഫ്രഞ്ച് ക്യാമ്പ് അക്കാദമിയിലെ വിദ്യാർത്ഥികൾ; ഇരുനില കെട്ടിടത്തെ അഗ്നി വിഴുങ്ങിയത് അറിയാതെ പോയത് 'സ്‌മോക് ഡിറ്റക്ഷൻ' സംവിധാനം ഇല്ലാത്തതു കൊണ്ടും; ദുരന്തം അറിഞ്ഞ് നെൽഗൊണ്ടയിൽ നിന്ന് പറന്നെത്തി ശ്രീനിവാസ് നായിക്; കോളിർവില്ലെയിലെ ദുരന്തം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അമേരിക്കയിലെ കോളിർവില്ലെയിൽ ഇരുനില കെട്ടിടത്തിലുണ്ടായിരുന്ന തീപിടിത്തത്തിൽ ഇന്ത്യാക്കാരായ മൂന്ന് വിദ്യാർത്ഥികൾ മരിച്ചത് ക്രിസ്മസ് ആഘോഷത്തിനിടെ. ഷാരോൺ (17), ജോയ് (15), ആരോൺ (14) എന്നിവരാണ് മരിച്ചത്. കോളിർവില്ലെയിൽ ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

സഹോദരങ്ങളായ ഇവർ ക്രിസ്മസ് ആഘോഷങ്ങൾക്കായാണ് അമേരിക്കയിലെത്തിയത്. ഇവർ താമസിച്ചിരുന്ന വീടിന്റെ ഉടമ കാരി കോഡ്രിറ്റും(46) തീപിടിത്തത്തിൽ മരിച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വീട്ടുടമ കാരിയുടെ ഭർത്താവ് ഡാനിയൽ കോഡ്രിറ്റും മകൻ കോളും അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. തീപിടിത്തമുണ്ടായ ഉടൻ ഡാനിയൽ രണ്ടാം നിലയിലെ ജനാലയിലൂടെ പുറത്തുചാടി സഹായത്തിനായി അഭ്യർത്ഥിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

തീപിടിത്തമുണ്ടായപ്പോൾ ഇരുവരും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. നിസാരമായി പൊള്ളലേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തെക്കുറിച്ച് അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്‌നിശമനാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നെങ്കിലും ആരേയും രക്ഷിക്കാനായില്ല. തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിലെ നെരേരുഗുമ്മ സ്വദേശികളായ ശ്രീനിവാസ് നായിക്കിന്റെയും ഭാര്യ സുജീതയുടെയും മക്കളാണ് മരിച്ച സഹോദരങ്ങൾ. ശ്രീനിവാസ് അമേരിക്കയിലെ ഒരു പള്ളിയിലെ പുരോഹിതനാണ്. മിസിസിപ്പയിലെ ഫ്രഞ്ച് ക്യാമ്പ് അക്കാദമിയിലാണ് മൂവരും പഠിച്ചിരുന്നത്.

യുഎസിൽ പാസ്റ്ററായി പ്രവർത്തിക്കുകയായിരുന്ന ശ്രീനിവാസ് കഴിഞ്ഞ വർഷമാണ് നൽഗൊണ്ട ജില്ലയിലേക്കു തിരികെയെത്തിയത്. ഫ്രഞ്ച് ക്യാംപ് അക്കാദമിയിലെ പഠനത്തിനായാണു കുട്ടികൾ യുഎസിലെത്തിയത്. 20-30 മിനിറ്റുകൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമായെങ്കിലും നാലു പേർ മരണത്തിനു കീഴടങ്ങുകയായിരുന്നു. അപകടമുണ്ടായ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 'സ്‌മോക് ഡിറ്റക്ഷൻ' സംവിധാനം ഇല്ലായിരുന്നെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP