Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഘോഷനാളുകൾ പ്രണയാർദ്രവും സംഗീതസാന്ദ്രവുമാക്കാൻ 'നസാര'യെത്തി; മലയാളത്തിലും ഹിന്ദിയിലുമായി ഗ്രീൻട്യൂൺസിന്റെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ

ആഘോഷനാളുകൾ പ്രണയാർദ്രവും സംഗീതസാന്ദ്രവുമാക്കാൻ 'നസാര'യെത്തി; മലയാളത്തിലും ഹിന്ദിയിലുമായി ഗ്രീൻട്യൂൺസിന്റെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്രിസ്മസ്-നവവത്സരാഘോഷം സംഗീതസാന്ദ്രവും പ്രണയാർദ്രവുമാക്കാൻ 'നസാര'യെത്തി. ഗ്രീൻട്യൂൺസ് മ്യൂസിക്കൽസിന്റെ ബാനറിൽ പുതുമുഖ ഗായകൻ പ്രണാം ജോസഫ് ആലപിച്ച ഗാനം പ്രേക്ഷകർക്കരികിലെത്തി. മലയാളത്തിലും ഹിന്ദിയിലുമായി ഒരേ സമയം ചിത്രീകരിച്ച ഗാനത്തിന്റെ രണ്ടുപതിപ്പുകളും ഗ്രീൻട്യൂൺസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

ഐടി മേഖലയിൽ ജീവനക്കാരനാണു ഗായകനായ പ്രണാം ജോസഫ്. ഗാനത്തിന്റെ മലയാളം വരികൾ രചിച്ചത് സനോജ് പണിക്കറാണ്. ഹിന്ദിയിൽ ഡോ. നവീന ജെ നരിതൂക്കിലും വരികളൊരുക്കി. ഗസൽ മാതൃകയിൽ അണിയിച്ചൊരുക്കിയ ഗാനത്തിന് ഈണം പകർന്നത് നിധീഷ് സിംഫണിയാണ്. ഓർക്കസ്ട്രേഷൻ നിർവഹിച്ചത് മനോജ് മെഡലോഡൻ.

ഹ്രസ്വചിത്രങ്ങളിലൂടെയും സംഗീത ആൽബങ്ങളുടെ വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയിൽ പ്രശസ്തനായ വേണു ശശിധരൻ ലേഖയാണ് ഗാനത്തിനു ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രലക്ഷ്മി, ബബിൻ എന്നിവരാണു ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

കുറഞ്ഞകാലം കൊണ്ടുതന്നെ മ്യൂസിക് വീഡിയോ രംഗത്തു ശ്രദ്ധേയസാന്നിധ്യമായ ഗ്രീൻട്യൂൺസിന്റെ മൂന്നാമതു ഗാനമാണ് 'നസാര'. ഗ്രീൻട്യൂൺസിനായി ഉണ്ണിമേനോൻ ആലപിച്ച 'ഈണത്തിൽ', വിധു പ്രതാപ് ആലപിച്ച 'മഴയിലും ചേലായി' എന്നീ ഗാനങ്ങൾ യൂട്യൂബിൽ തരംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP