Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാന്തപുരം നടത്തുന്നത് അധോലോകം എത്രയോ പിന്നിൽ എന്ന് പറയിപ്പിക്കുന്ന ആത്മീയ ചൂഷണം; മുടി സൂക്ഷിക്കാനുള്ള പള്ളിക്കെന്ന പേരിൽ പിരിച്ചത് കോടികൾ; അവസാനം കോടതി ചോദിച്ചപ്പോൾ പറഞ്ഞത് അങ്ങനെ ഒരു പിരിവ് എടുത്തിട്ടില്ലെന്നും; പൊതുവേദിയിലെ പരിശോധനയ്ക്ക് എന്തുകൊണ്ട് കാന്തപുരം തയ്യാറാകുന്നില്ല? മുടിയിൽ ഉള്ള ചില വൈരുധ്യങ്ങളും കാന്തപുരത്തിന് മറുപടി പറയാൻ കഴിയാത്ത ഭാഗങ്ങളും; തിരുകേശ തട്ടിപ്പിന്റെ ഉള്ളറകൾ തേടിയുള്ള ജിഷാൻ മാഹിയുടെ പരമ്പര അവസാന ഭാഗം

കാന്തപുരം നടത്തുന്നത് അധോലോകം എത്രയോ പിന്നിൽ എന്ന് പറയിപ്പിക്കുന്ന ആത്മീയ ചൂഷണം; മുടി സൂക്ഷിക്കാനുള്ള പള്ളിക്കെന്ന പേരിൽ പിരിച്ചത് കോടികൾ; അവസാനം കോടതി ചോദിച്ചപ്പോൾ പറഞ്ഞത് അങ്ങനെ ഒരു പിരിവ് എടുത്തിട്ടില്ലെന്നും; പൊതുവേദിയിലെ പരിശോധനയ്ക്ക് എന്തുകൊണ്ട് കാന്തപുരം തയ്യാറാകുന്നില്ല? മുടിയിൽ ഉള്ള ചില വൈരുധ്യങ്ങളും കാന്തപുരത്തിന് മറുപടി പറയാൻ കഴിയാത്ത ഭാഗങ്ങളും; തിരുകേശ തട്ടിപ്പിന്റെ ഉള്ളറകൾ തേടിയുള്ള ജിഷാൻ മാഹിയുടെ പരമ്പര അവസാന ഭാഗം

ജിഷാൻ മാഹി

ചിലരെ കുറച്ചുകാലത്തേക്ക് പറ്റിക്കാം.എന്നാൽ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവിലല്ലോ. കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ കൈയിലുള്ള തിരുകേശത്തെചൊല്ലിയുള്ള വിവാദവും ഇങ്ങനെ തന്നെയാണ്. ആത്മീയ ചൂഷണങ്ങളെ എക്കാലവും എതിർക്കുന്ന മാധ്യമ ധർമ്മംവെച്ച് മറുനാടൻ മലയാളി ഈ വാർത്ത കൊടുത്തപ്പോഴൊക്കെ, കാന്തപുരത്തിന്റെ അനുയായികൾ കൂട്ടത്തോടെ ഓഫീസിലേക്ക് ഫോൺചെയ്ത് തെറിപറഞ്ഞും, ഫേസ്‌ബുക്കിലൂടെയും മറ്റും സൈബർ ലിഞ്ചിങ്ങ് നടത്തുകയും ഞങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് തിരുകേശത്തിന്റെ മുഴവൻ ഉള്ളുകള്ളികളും മനസ്സിലാക്കാനും ഈ തട്ടിപ്പിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാനുള്ള ഞങ്ങളുടെ ശ്രമം തുടങ്ങിയത്. ജിഷാൻ മാഹിയുടെ പരമ്പരയുടെ അവസാന ഭാഗം

മുടിയിൽ ഉള്ള ചില വൈരുധ്യങ്ങളും കാന്തപുരത്തിന് മറുപടി പറയാൻ കഴിയാത്ത ഭാഗങ്ങളും

1. ഖുതുബുദ്ധീൻ ഫിർദൗസി വഴിക്ക് ആണ് ആദ്യ മുടി വന്നതെന്ന് കാന്തപുരം ആദ്യഘട്ടത്തിൽ പ്രസംഗിച്ചു. പിന്നീട് കോട്ടക്കലിൽ നിന്ന് സനദ് വായിച്ചപ്പോൾ ആ പറയപ്പെട്ട വ്യക്തി സനദിൽ ( പരമ്പരയിൽ ) തന്നെ ഇല്ല .

2. വായിച്ച സനദിൽ ജാലിയവാല കഴിഞ്ഞാൽ പിന്നീട് പറയുന്ന പേർ അബ്ദുൽ ഖാദർ ജീലാനി എന്നാണ്. ജാലിയാവാലക്ക് അദ്ദേഹത്തെ അറിയില്ല എന്നതാണ് മറ്റൊരു രസാവഹമായ കാര്യം. ജാലിയവാലയുടെ വാദപ്രകാരം അയാളുടെ പിതാ മഹൻ വഴിയാണ് മുടികൾ ലഭിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് അല്ലങ്കിൽ പിതാവിന്റെ പിതാവിന്റെ പേരോ അബ്ദുൽഖാദിർ ജീലാനി എന്നതല്ല.

3. കാന്തപുരം വായിച്ച സനദ് അവസാനം പോയി മുട്ടുന്നത് ഖലീഫയായ അലി ബിൻ അബീത്വാലിബ് ( റ ) എന്ന മഹാനിലാണ്. ജാലിയവാല പറയുന്നത് അദ്ദേഹത്തിന്റെ കുടുംബപരമ്പര പോയി അവസാനിക്കുന്നത് ഒന്നാം ഖലീഫ യായ അബൂബക്കർ സിദ്ദീഖ് എന്ന മഹാനിലേക്കാണ്.അത്കൊണ്ട് തന്നെ ഇത് രണ്ടും വൈരുധ്യങ്ങൾ ആണ് .

4. നാൽപ്പതോളം വരുന്ന സനദിൽ പരമ്പരയിൽ കാന്തപുരം വായിച്ച പേരുകളിൽ ബഹുഭൂരിപക്ഷവും ചരിത്രത്തിൽ വളരെ പ്രസിദ്ധരായ ആളുകളാണ്. അവരുടെയൊക്കെ ചരിത്രം വളരെ വ്യക്തമായി ഇന്നും രേഖപ്പെട്ടുകിടക്കുന്നുണ്ട് ജാലിയവാലയുടെ കൈകളിൽ പതിനായിരക്കണക്കിന് മുടികൾ ഉണ്ട്. കാന്തപുരം വായിച്ച സനദിൽ ആകട്ടെ ഇമാം ജുനൈദുൽ ബാഗ്ദാദി ഇമാം മുഹിയുദീൻ ഷെയ്ഖ് തുടങ്ങിയ ഉന്നതരായ ആളുകളുണ്ട്. പക്ഷേ അവരുടെ ആരുടേയും ചരിത്രത്തിൽ പതിനായിരങ്ങൾ പോയിട്ട് 100 തിരുകേശങ്ങൾ പോലും സൂക്ഷിച്ചതായി ചരിത്രത്തിൽ കാണാൻ നമുക്ക് കഴിയുന്നില്ല.

5. കാശ്മീരിലെ ബാൽ മസ്ജിദ് തുടങ്ങി ഇന്ത്യയിലെ പല സ്ഥലങ്ങളും പതിനായിരക്കണക്കിന് തിരുകേശങ്ങൾ അല്ലെങ്കിൽ നൂറുകണക്കിന് തിരുകേശങ്ങൾ പോലും ഇല്ലാതെ തന്നെ കേവലം ഒന്ന് അല്ലെങ്കിൽ രണ്ട് തിരുകേശങ്ങൾ സൂക്ഷിച്ചതിന്റെ പേരിൽ തന്നെ നൂറ്റാണ്ടുകളായി പ്രസിദ്ധമായവയാണ്.അതേസമയത്ത് പതിനായിരക്കണക്കിന് കെട്ടു മുടികൾ സൂക്ഷിച്ച സാക്ഷാൽ ജാലിയവാലയുടെ പേര് 2005നു മുമ്പ് കേരളസമൂഹം കേട്ടിട്ടു പോലുമില്ല എന്നതാണ് വസ്തുത.

6. കാന്തപുരത്തിന് മുടികൾ കൊടുത്ത ജാലിയവാല അതുപോലെ അബുദാബി സ്വദേശി അഹമ്മദ് ഖസ്റജി ഇവരൊക്കെ പറയുന്നു തിരുകേശത്തിന് നിഴൽ ഉണ്ടാവില്ല, അത് കത്തുക ഇല്ല എന്നും. ഞാൻ പലവട്ടം സംശയം വന്നപ്പോൾ കത്തിച്ചു നോക്കിയെന്നും അത് കത്തിയില്ല എന്നും സാക്ഷാൽ ഖസ്രജി പറഞ്ഞ വാക്കുകൾ കാന്തപുരം ഗ്രൂപ്പിലെ പല പ്രമുഖരും കേരളക്കരയിൽ തന്നെ പരസ്യമായി പ്രസംഗിച്ചതാണ്. സാക്ഷാൽ കാന്തപുരം തന്നെ പറയുന്നു തിരുകേശം കത്തുകയില്ല അതിന് നിഴൽ ഉണ്ടാകുകയില്ലെന്നും. അതേസമയത്ത് അഹമ്മദ് ഖസ്റജി മുടികൾ പ്രദർശിപ്പിച്ച വീഡിയോയിൽ തന്നെ അതിന് നിഴൽ വളരെ വ്യക്തമായി കാണുന്നുണ്ട്.

7. കാന്തപുരത്തിന്റെ കൈകളിലെ മുടികൾ സംബന്ധിച്ച് കാന്തപുരം പറയുന്നു...അതിന് ഇതളുകൾ മൊട്ട് ഇട്ടു എന്ന്. അതുപോലെ നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ മുസ്ലിയാർ പറയുന്നു. ഞങ്ങൾ നിഴൽ പരിശോധന നടത്തി, അതിന് നിഴൽ ഇല്ല എന്ന്. പിന്നെ എന്തുകൊണ്ടാണ് ഇകെ വിഭാഗം അടക്കമുള്ള മറുഭാഗം ഇത് ഒന്ന് പൊതുജനസമക്ഷം ഇതിന്റെ സംശയ ദൂരീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ കാന്തപുരത്തിനും കൂട്ടർക്കും അതിനു കഴിയാത്തത്്?

8. മുടികൾക്ക് നിഴലില്ല എന്ന് പറയുന്നവർക്ക് അത് കത്തില്ല എന്ന് വാദിക്കുന്നവർക്ക് ഞങ്ങൾ പരിശോധന നടത്തിയിട്ടുണ്ട് എന്ന് പറയുന്നവർക്ക് എന്തുകൊണ്ട് ഒരു മൂന്നാം കക്ഷിയുടെ മുമ്പിൽ ഇത് വെളിപ്പെടുത്തി കൊടുക്കാൻ സാധിക്കുന്നില്ല?

9. ചരിത്രത്തിന്റെ പിന്തുണ ഈ വിഷയത്തിലും കാന്തപുരത്തിന് അനുകൂലമല്ല. മുമ്പ് പല ഘട്ടങ്ങളിലും ഇസ്ലാമിക ചരിത്രത്തിൽ ഇതുപോലുള്ള സംശയങ്ങൾ വന്ന സമയത്ത് ഇത്തരം പരിശോധനകൾ നടത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അങ്ങനെ പരിശോധിച്ച ഒന്നായിരുന്നു ഔറംഗസീബ് കാലത്തു ഉണ്ടായിരുന്ന തിരുകേശം പരിശോധന നടത്തിയതായി കാന്തപുരം വിഭാഗത്തിലുള്ള മറ്റൊരു പ്രമുഖൻ മമ്പീതി. അദ്ദേഹം പരസ്യമായി പ്രസംഗിച്ചത് കാണുക.

നടന്നത് കോടിയുടെ പിരിവ്‌

ഇനി അടുത്തതായി നമുക്ക് കാണാം ഡമസ്‌കസിൽ നൂറുകണക്കിന് വർഷങ്ങൾക്കുമുമ്പ് ഇത്തരത്തിലുള്ള സംശയങ്ങൾ വന്നപ്പോൾ അന്നുണ്ടായിരുന്ന രാജാവ് ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള പണ്ഡിതന്മാരെ ഒരുമിച്ചുകൂട്ടുകയും തിരുകേശങ്ങൾ ഉണ്ടെന്നു വാദങ്ങൾ ഉന്നയിക്കുന്ന കേശങ്ങൾ ആ കാലഘട്ടത്തിലുള്ള പണ്ഡിതന്മാർ തീരുമാനമെടുത്തു അതിന് നിഴൽ പരിശോധന നടത്തുകയും, നിഴലില്ല എന്നു ബോധ്യപ്പെട്ട കേശങ്ങൾ തിരുകേശങ്ങൾ ആയി അംഗീകരിച്ചുവെന്നും കാന്തപുരം വിഭാഗം തന്നെ അംഗീകരിക്കുന്ന 'ഇമാം കുർദി അദ്ദേഹത്തിന്റെ തബറുക് സഹാബ' എന്ന ഗ്രന്ഥത്തിൽ വ്യക്തമായി രേഖപ്പെടുത്തി വച്ചു.

ഇതുപോലെ ചില സംശയം വന്ന ഘട്ടങ്ങളിൽ തിരുകേശങ്ങൾ കത്തിച്ചു നോക്കി അത് സ്ഥിരപ്പെടുത്തിയത് ആയി പല ചരിത്ര ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. ആകയാൽ പരിശോധന നടത്താൻ പാടില്ല എന്ന കാന്തപുരത്തിന്റെ വാദം കേവലം രക്ഷപ്പെടൽ തന്ത്രം മാത്രമാണ്. ഒരു വസ്തുവിന്റെ നിഴൽ പരിശോധന നടത്തുന്നതിന് ഇസ്ലാമിക ശരീഅത്തിൽ യാതൊരു തടസ്സവുമില്ല. അങ്ങനെ നിഴൽ പരിശോധനകൾ നടന്ന സംഭവങ്ങളും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട. പിന്നെ കാന്തപുരം ഭയക്കുന്നത് ആരെ?

ഇതിൽ നാം ചൂണ്ടിക്കാണിച്ച ഒരു വസ്തുത പോലും കാന്തപുരത്തിനോ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മറ്റു പണ്ഡിതന്മാർക്കോ ഖണ്ഡിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് മറ്റൊരു വസ്തുത. പാവപ്പെട്ട സമൂഹത്തെ ഇല്ലാക്കഥകൾ പറഞ്ഞുകൊണ്ട് വ്യക്തമായി ചൂഷണം ചെയ്യുന്നതാണ് കാണുന്നത്. കോടിക്കണക്കിന് രൂപ ഇത് സൂക്ഷിക്കാനെന്ന പേരിൽ ഒരു പള്ളിനിർമ്മാണം വാഗ്ദാനം ചെയ്തുകൊണ്ട് കയ്യും കണക്കുമില്ലാത്ത രീതിയിൽ പിരിവ് എടുത്തുകൊണ്ട് ധനസമാഹരണം നടത്തുകയും അവസാനം കോടതി അതിന് വിശദീകരണം ചോദിച്ചപ്പോൾ കാന്തപുരം നൽകിയ സത്യവാങ്മൂലത്തിൽ എഴുതി കൊടുത്തിട്ടുള്ളത് അങ്ങനെ ഒരു പിരിവ് ഞങ്ങൾ എടുത്തിട്ടില്ല എന്നാണ്. വ്യക്തമായി പൊതുസമൂഹത്തിനു മുമ്പിൽ കണ്ട ഒരു വസ്തുത പോലും നിയമത്തിനുമുമ്പിൽ രക്ഷപ്പെടാൻ വേണ്ടി പച്ചക്കള്ളം പറഞ്ഞ അദ്ദേഹം എങ്ങനെ ഒരു ഇസ്ലാമിക പണ്ഡിതനായ ഞെളിഞ്ഞു നടക്കുന്നു എന്നതാണ് അത്ഭുതം.

വ്യക്തിഹത്യകൊണ്ടും തെറികൊണ്ടും തോൽപ്പിക്കാനാവില്ല

ഈ വിഷയങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തിയും അണികൾ ഭീഷണിപ്പെടുത്തിയുമാണ് കാര്യങ്ങൾ മുൻപോട്ട് പോയിക്കൊണ്ടിരുന്നത്. വ്യക്തിപരമായി ബന്ധപ്പെട്ട പലരും കാര്യങ്ങൾ ബോധ്യപ്പെട്ടു മനസ്സിലാക്കുന്നു എന്നുള്ളതുകൊണ്ടുതന്നെ ഇനി ഞാനുമായി ബന്ധപ്പെടാൻ പാടില്ല എന്ന് ഇവരുടെ നേതാക്കന്മാർ പ്രസംഗിച്ചു. യഥാർത്ഥത്തിൽ ഇവരുടെ നേതാക്കന്മാർക്ക് തന്നെ ഇതിൽ വിശ്വാസം ഇല്ല എന്നുള്ളതിന് ഡസൻകണക്കിന് ശബ്ദരേഖകൾ ഇന്നും എന്റെ കയ്യിൽ സൂക്ഷിച്ചു ഇരിപ്പുണ്ട്. ഇത് ചർച്ചക്ക് വന്നാൽ പൊതുസമൂഹത്തിനു മുമ്പിൽ ഇനിയും നാണംകെടും എന്നുള്ളതുകൊണ്ടുതന്നെ ഇത്തരമൊരു ചർച്ച നടത്തൽ ഒരു നല്ല കാര്യമല്ല എന്ന് പാവപ്പെട്ട അണികളെ പറഞ്ഞു പറ്റിക്കുകയാണ് ഈ നേതൃത്വം ഇപ്പോഴും ചെയ്യുന്നത്.

ഈ ലേഖനം പ്രസിദ്ധീകരിച്ച് വരുന്നതോടുകൂടി ഇനിയും എനിക്ക് വ്യക്തിപരമായി തെറി അഭിഷേകങ്ങളുടെ മാലപ്പടക്കങ്ങൾ വരും എന്നുള്ള ഉറച്ച ബോധ്യമുണ്ട്. പക്ഷേ ഇനി വരുന്ന ഒരു തലമുറയെങ്കിലും ഈ തട്ടിപ്പിനെതിരെ ബോധവാന്മാർ ആകേണ്ടതുണ്ട് എന്നുള്ള ഒന്നുകൊണ്ടുമാത്രമാണ് ഇതിനെതിരെ വീണ്ടും രംഗത്ത് ഇറങ്ങാൻ കാരണം. ഇവരുടെ നേതാക്കന്മാർക്ക് പോലും ഇതിൽ വിശ്വാസമില്ല എന്ന് 2013 മുതൽക്ക് ആവർത്തിച്ച് പറയുന്നതാണ്. ഈ വിഷയത്തിൽ ഒരു തുറന്ന ചർച്ചക്ക് എന്നും ഒരുക്കമാണെന്ന് അറിയിച്ചതാണ്. പക്ഷേ അതിനൊന്നും തയാറാകാതെ പ്രവാചക തിരുകേശങ്ങൾ തള്ളിപ്പറയുന്നവർ പിഴച്ചുപോയി എന്നു പറഞ്ഞു അണികളെ സമാധാനിപ്പിക്കുക ആണ് ഇവർ ചെയ്യുന്നത്. അത് ശരിയാണ് പ്രവാചക തിരുകേശങ്ങൾ ഒരിക്കലും തള്ളിപ്പറയാൻ ഒരു മുസ്ലിമിന് കഴിയില്ല. പക്ഷേ തിരുകേശങ്ങളുടെ പേരിൽ തട്ടിപ്പ് നടന്നാൽ അതിനെതിരെ പ്രതികരിക്കേണ്ടതും ഒരു വിശ്വാസിയുടെ ബാധ്യതയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.

അതുകൊണ്ടുതന്നെ അതിനുവേണ്ടിയുള്ള പ്രവർത്തനം വീണ്ടും തുടരുന്നു. സംഘടനാ പിൻബലവും, സമ്പത്തും, രാഷ്ട്രീയ മേൽക്കോയ്മയും ഉപയോഗപ്പെടുത്തി സത്യത്തെ തേച്ചരച്ചു കളയാനാണ് കാന്തപുരവും കൂട്ടരും ശ്രമിക്കുന്നത്. സത്യമെന്നും സത്യമായി നിലകൊള്ളുമെന്ന് ഉറച്ച വിശ്വാസമുണ്ട് അതിനു വേണ്ടിയുള്ള പോരാട്ടങ്ങൾ ഇനിയും തുടരും. ഈ വ്യാജങ്ങൾ കാന്തപുരവും കൂട്ടരും കയ്യൊഴിയുന്നത് വരെ. ഏറ്റവും ചുരുങ്ങിയ രൂപത്തിലാണ് ഇത് ഇവിടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. സുദീർഘമായി ആരംഭംമുതൽ എഴുതാൻ ഒരുങ്ങുകയാണെങ്കിൽ ഒരുപക്ഷേ ഒരുപാട് എപ്പിസോഡുകൾ തന്നെ വേണ്ടി വന്നേക്കാം. ഈ കള്ളക്കളികൾ അറിഞ്ഞ് എന്റെ ഒരു സുഹൃത്ത് ഇതിനെപ്പറ്റി മുമ്പു പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഞാനോർക്കുകയാണ്. 'അധോലോകം ഒക്കെ ഇവരുടെ എത്രയോ പിന്നിൽ' പണ്ഡിത വേഷധാരികളായ നടന്നുകൊണ്ട് ആത്മീയതയുടെ പേരിൽ പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച് വിരാജിക്കുന്ന ഒരു കൂട്ടം കേവലം വേഷധാരികൾ അത്തരത്തിലുള്ള കേവലം പണ്ഡിത വേഷധാരികൾ ആയിരിക്കും ആകാശത്തിനു കീഴിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വിഭാഗമെന്ന പ്രവാചകരുടെ ഒരു പ്രവചനം കൂടി ഓർത്തു പോവുകയാണ്. അതെ സമയം ഇത് വായിച്ചുകൊണ്ട് ഒരാൾക്കെങ്കിലും സത്യം ബോധ്യപ്പെട്ടാൽ ഇതിനുവേണ്ടി നടത്തിയ അധ്വാനം ശ്രമകരമാണെന്ന് വിശ്വസിക്കുന്നു .

(അവസാനിച്ചു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP