Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡാൻസും പാട്ടും അരങ്ങുകൊഴുപ്പിച്ചു; നിരവധി വിനോദ് പരിപാടികൾക്ക് സാക്ഷ്യം വഹിച്ച ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനു ഉജ്വല പര്യവസാനം

ഡാൻസും പാട്ടും അരങ്ങുകൊഴുപ്പിച്ചു; നിരവധി വിനോദ് പരിപാടികൾക്ക് സാക്ഷ്യം വഹിച്ച ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനു ഉജ്വല പര്യവസാനം

മനാമ: ഈ വർഷത്തെ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും ഈസ ടൗൺ കാമ്പസിൽ ഉജ്വല പര്യവസാനം. പതിനായിരക്കണക്കിന് സന്ദർശകരാണ് സമാപന ദിവസമായ വെള്ളിയാഴ്ച ഇസ ടൗൺ കാമ്പസിലേക്ക് ഒഴുകിയെത്തിയത്. നിരവധി വിനോദ പരിപാടികളോടെയാണ് ഇന്ത്യൻ സ്‌കൂൾ മൈതാനം മെഗാ ഫെയർ സമാപനത്തിനു സാക്ഷ്യം വഹിച്ചത്. ബോളിവുഡ് ഗായിക പ്രിയങ്ക നേഗിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടികളും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്ത പരിപാടികളൂം മെഗാ ഫെയറിന്റെ സമാപനം അനുഭവവേദ്യമാക്കി.

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ സുവനീർ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പ്രകാശനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, മെഗാ ഫെയർ ജനറൽ കൺവീനർ എസ് ഇനയദുള്ള, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, സംഘാടക സമിതി അംഗങ്ങൾ എന്നിവരും സമാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾ നടത്തിയ സിനിമാറ്റിക് ഡാൻസും അറബിക് ഡാൻസും റിഫ ക്യാമ്പസിൽ നിന്നുള്ള കുരുന്നുകൾ അവതരിപ്പിച്ച നൃത്തവും ആസ്വാദകരുടെ മനം കവർന്നു.

ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ജയഫർ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻഎസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വറുഗീസ് , മുഹമ്മദ് ഖുർഷിദ് ആലം, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, അദ്ധ്യാപക പ്രതിനിധി ജോൺസൺ കെ. ദേവസ്സി എന്നിവരും സമാപന ചടങ്ങിൽ സംബന്ധിച്ചു.

ഫോട്ടോഗ്രാഫി മത്സരത്തിൽ എസ് ജയരാജിന് ഒന്നാം സമ്മാനം

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ ഭാഗമായി നിക്കോൺ അഷ്‌റഫ്സുമായി സഹകരിച്ചു സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ എസ് ജയരാജിന് ഒന്നാം സമ്മാനം ലഭിച്ചു. ബഹറിനിലെ വർക്‌സ് മിനിസ്ട്രിയിൽ സീനിയർ ഇലക്ട്രിക്കൽ എൻജിനീയറാണ് എറണാകുളം സ്വദേശിയായ ജയരാജ്. ബഹറിനിലെ നിത്യ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം. മത്സരത്തിൽ നാനൂറോളം എൻട്രികൾ ലഭിച്ചതായി ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. അവയിൽ നിന്നും 34 എണ്ണം ഷോർട് ലിസ്റ്റ് ചെയ്താണ് മികച്ച ചിത്രം തെരഞ്ഞെടുത്തത്. മെഗാ ഫെയർ സമാപന വേദിയിൽ ജയരാജ് സമ്മാനമായ നിക്കോൺ ക്യാമറ ഏറ്റുവാങ്ങി.


ക്രിക്കറ്റ് മത്സരത്തിൽ ഷെർവിൻ വില്യംസ് ജേതാക്കൾ

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ ഭാഗമായ ക്രിക്കറ്റ് മത്സരത്തിൽ ഷെർവിൻ വില്യംസ് പെയിന്റ് ജേതാക്കളായി. ഫൈനലിൽ അവർ ന്യൂ ജനറേഷൻ സ്‌കൂളിനെ ഒമ്പതു വിക്കറ്റിനു തോൽപ്പിച്ചു. വോളിബോൾ മത്സരത്തിൽ ആൻഡലുസ് സ്പൈക്കേഴ്സ് ജേതാക്കളായി. ഫൈനലിൽ അവർ റിഫ കെ.എം.സി.സിയെയാണ് തോൽപ്പിത്. ജേതാക്കൾ സമാപന വേദിയിൽ സമ്മാനം ഏറ്റുവാങ്ങി. മെഗാ ഫെയറിന്റെ ഭാഗമായി ഫുടബോൾ മത്സരങ്ങൾ ജനവരി മൂന്നു മുതൽ ആരംഭിക്കും.


കലാമത്സരം: ഫോക് ഡാൻസിൽ ഡീവ സെൻസേഷൻസ്

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ ഭാഗമായ സംഘടിപ്പിച്ച കലാമത്സരങ്ങളിൽ ഫോക് ഡാൻസിലും സിനിമാറ്റിക് ഡാൻസിലും ഡീവ സെൻസേഷൻസ് ജേതാക്കളായി. ഫോക് ഡാൻസിൽ ദ ഡാസ്ളേഴ്‌സ് രണ്ടാം സമ്മാനവും മലറാണി മൂന്നാം സമ്മാനവും കരസ്ഥമാക്കി. സിനിമാറ്റിക് ഡാൻസിൽ ചില്ലീസ് രണ്ടാം സ്ഥാനവും ഷാർപ് ഷൂട്ടേഴ്‌സ് മൂന്നാം സ്ഥാനവും നേടി.

കുട്ടികൾക്കുള്ള വിനോദ പരിപാടികളും നിരവധി ഗെയിം സ്റ്റാളുകളും മെഗാ ഫെയറിനെ ആകർഷകമാക്കി. ഇന്ത്യൻ സ്‌കൂൾ സ്റ്റാഫ് ഒരുക്കിയ വിവിധ ഭക്ഷ്യ സ്റ്റാളുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത് . മെഗാ റഫിൾ നറുക്കെടുപ്പിലെ ബമ്പർ സമ്മാന ജേതാവിനു സയാനി മോട്ടോഴ്‌സ് മിത്സുബിഷി കാർ സമ്മാനം നൽകും.സ്‌കൂളിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ധ്യാപകരുടെ ക്ഷേമത്തിനും വേണ്ടിയാണ് ഫെയറിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുക. മെഗാ ഫെയർ ഉജ്വല വിജയമാക്കി മാറ്റിയ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയൂം സാമൂഹ്യ പ്രവർത്തകരെയും സംഘാടക സമിതിയെയും ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജനും സെക്രട്ടറി സജി ആന്റണിയും ജനറൽ കൺവീനർ എസ് ഇനയദുള്ളയും അനുമോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP