Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈംഗിക ബന്ധത്തിനിടെ കാമുകി അറിയാതെ കോണ്ടം മാറ്റി; ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ പിടിപെടുമോ എന്ന ഭയത്താൽ പൊലീസിൽ പരാതിപ്പെട്ട് കാമുകി; ജർമനിയിൽ പൊലീസുകാരന് എട്ടു മാസം തടവും 3000 യൂറോ പിഴയും

ലൈംഗിക ബന്ധത്തിനിടെ കാമുകി അറിയാതെ കോണ്ടം മാറ്റി; ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ പിടിപെടുമോ എന്ന ഭയത്താൽ പൊലീസിൽ പരാതിപ്പെട്ട് കാമുകി; ജർമനിയിൽ പൊലീസുകാരന് എട്ടു മാസം തടവും 3000 യൂറോ പിഴയും

ബെർലിൻ: ലൈംഗിക ബന്ധത്തിനിടെ കാമുകി അറിയാതെ കോണ്ടം നീക്കം ചെയ്ത പൊലീസുകാരന് എട്ടു മാസം തടവും പിഴ ശിക്ഷയും. ബെർലിനിൽ കഴിഞ്ഞ വർഷം നടന്ന സംഭവം ജർമനിയിൽ തന്നെ ഇത്തരത്തിലൊരു കേസ് കോടതിയിലെത്തുന്നത് ആദ്യമാണെന്നു പറയുന്നു. പൊലീസുകാരനും കാമുകിയും ലൈംഗിക ബന്ധത്തിലേർപ്പെടവേ കാമുകി അറിയാതെ പൊലീസുകാരൻ കോണ്ടം നീക്കം ചെയ്യുകയായിരുന്നു. എന്നാൽ ലൈംഗിക വേഴ്ച അവസാനിച്ചപ്പോഴാണ് കാമുകി ഇക്കാര്യം അറിയുന്നത്. തനിക്ക് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ പിടിപെടുമോ എന്നു ഭയന്നു പോയ കാമുകി പൊലീസുകാരന്റെ ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. കാമുകൻ വിശ്വാസവഞ്ചന ചെയ്തുവെന്നും കോണ്ടം ധരിക്കണമെന്ന് താൻ ആദ്യമേ തന്നെ പറഞ്ഞിരുന്നുവെന്നും കാമുകി പൊലീസിനെ ധരിപ്പിച്ചു.

കോടതിയിൽ എത്തിയ കേസിൽ കാമുകനെതിരേ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഉഭയകക്ഷി പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നതിനാൽ ബലാത്സംഗത്തിന് കേസെടുത്തില്ല. എട്ടു മാസം തടവും 3,000 യൂറോ പിഴയും ശിക്ഷയായി വിധിച്ചു. കൂടാതെ കാമുകിക്ക് 96 യൂറോ നൽകാനും വിധിയായിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ പിടിപെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനാണ് 96 യൂറോ നൽകാൻ പറഞ്ഞിരിക്കുന്നത്.

ജർമനിയിൽ ഇത്തരമൊരു കേസ് ആദ്യമാണെങ്കിലും സ്വിറ്റ്‌സർലണ്ടിലും കാനഡയിലും ഇതുപോലുള്ള ഓരോ കേസുകൾ കോടതിയിലെത്തിയിരുന്നു. അവയിൽ ഒന്ന് ബലാത്സംഗമായി കരുതിയും മറ്റേത് ലൈംഗിക പീഡനമായും കരുതി ശിക്ഷ വിധിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിൽ വിശ്വാസ വഞ്ചന കാട്ടിയതുകൊണ്ടാണ് ഇത് ലൈംഗി പീഡനമായി കരുതിയതെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP