Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടും വെല്ലുവിളിച്ച് എൻ രാധാകൃഷ്ണൻ; ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ എകെജി സെന്റർ അടച്ചുപൂട്ടും; പിണറായിയേയും കോടിയേരിയേയുമടക്കം പുറത്താക്കി എകെജി സെന്റർ സീൽ ചെയ്യും; ശബരിമല വിഷയത്തിൽ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്റർ; ഇതിനെ തങ്ങൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണൻ

വീണ്ടും വെല്ലുവിളിച്ച് എൻ രാധാകൃഷ്ണൻ; ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ എകെജി സെന്റർ അടച്ചുപൂട്ടും; പിണറായിയേയും കോടിയേരിയേയുമടക്കം പുറത്താക്കി എകെജി സെന്റർ സീൽ ചെയ്യും; ശബരിമല വിഷയത്തിൽ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്റർ; ഇതിനെ തങ്ങൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വീണ്ടും വെല്ലുവിളിയുമായി എഎൻ രാധാകൃഷ്ണൻ. ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ എകെജി സെന്റർ അടച്ചുപൂട്ടുമെന്ന് ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ. ബിജെപി സർക്കാർ അധികാരത്തിൽ ഏറിയാൽ പിണറായിയേയും കോടിയേരിയേയുമടക്കം പുറത്താക്കി എകെജി സെന്റർ സീൽ ചെയ്യും. ശബരിമല വിഷയത്തിൽ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്റർ. ഇതിനെ തങ്ങൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.

എകെജി സെന്ററിൽ സിപിഎമ്മിന് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച രാധാകൃഷ്ണൻ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും പറഞ്ഞു. ശബരിമല പൂങ്കാവനം തകർക്കാൻ ഷൂസിട്ട പൊലീസുകാർ ശ്രമിച്ചാൽ അയ്യപ്പ ഭക്തർ എകെജി സെന്റർ അടിച്ചു തകർക്കുമെന്നാണ് താൻ നേരത്തേ പറഞ്ഞതെന്നും രാധാകൃഷ്ണൻ പറഞ്ഞു.വനിതാ മതിലിലൂടെ സംസ്ഥാന സർക്കാർ വിശ്വാസികളെ വെല്ലുവിളിക്കുന്നുവെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം എകെജി സെന്റർ തകർക്കുമെന്ന വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു.സിപിഐഎം പോത്തൻകോട് ലോക്കൽ കമ്മറ്റി സെക്രട്ടറി കവിരാജ് പോത്തൻകോട് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അനുവാദമില്ലതെ പൊതുസ്ഥലത്ത് പ്രസംഗിച്ചു, ഭീഷണിപ്പെടുത്തൽ, കലാപ ആഹ്വാനം നടത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ശബരിമലയിൽ സ്ത്രീകളെ കയറ്റിയാൽ എകെജി സെന്റർ അടിച്ചു തകർക്കുമെന്ന എ.എൻ രാധാകൃഷ്ണന്റെ വിവാദ പ്രസംഗം ആണ് കേസിന് ആധാരം മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സിഡി ഉൾപ്പെടെ വച്ചാണ് പരാതി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP