Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രോഗികളായ കുരുന്നുകൾക്കിടയിലേക്ക് വാത്സല്യത്തിന്റെ സമ്മാന പൊതികളുമായി എത്തിയ മുഖം കണ്ട് അവർ അമ്പരന്നു ; ചിൽഡ്രൺസ് നാഷണൽ ഹോസ്പിറ്റലിലെ രോഗികളായ കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതിയുമായി മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ; സമ്മാനം നിറച്ച പൊതികളുമായി ക്രിസ്മസ് തൊപ്പിയണിഞ്ഞെത്തിയ ഒബാമയെ കുട്ടികൾ കെട്ടിപ്പുണരുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

രോഗികളായ കുരുന്നുകൾക്കിടയിലേക്ക് വാത്സല്യത്തിന്റെ സമ്മാന പൊതികളുമായി എത്തിയ മുഖം കണ്ട് അവർ അമ്പരന്നു ; ചിൽഡ്രൺസ് നാഷണൽ ഹോസ്പിറ്റലിലെ രോഗികളായ കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതിയുമായി മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ; സമ്മാനം നിറച്ച പൊതികളുമായി ക്രിസ്മസ് തൊപ്പിയണിഞ്ഞെത്തിയ ഒബാമയെ കുട്ടികൾ കെട്ടിപ്പുണരുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ക്രിസ്മസ് നാളുകൾ അടുത്ത് വരുമ്പോഴും രോഗക്കിടക്കയിൽ നിന്നും തങ്ങൾക്ക് വിടുതൽ കിട്ടുമോ എന്ന വേദനയിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കിടയിലേക്ക് സമ്മാനപൊതികളുമായി ഒരാൾ വന്നു. ആളെ കണ്ട് കുരുന്നുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. അമേരിക്കയുടെ മുൻ പ്രസിഡന്റ് സാക്ഷാൽ ബറാക്ക് ഒബാമ. ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ രോഗികളായ കുരുന്നുകൾക്കിടയിലേക്കാണ് ക്രിസ്മസ് സന്ദേശവുമായി ഒബാമ എത്തിയത്.

വർണ കടലാസിൽ പൊതിഞ്ഞ സമ്മാനങ്ങൾ നിറച്ച സഞ്ചി തോളിൽ തൂക്കി ക്രിസ്മസ് തൊപ്പിയും അണിഞ്ഞ് ആശുപത്രിയിലെത്തിയ ഒബാമ കുട്ടികളെ ആലിംഗനം ചെയ്ത് സ്നേഹമറിയിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. മിടുക്കരായ കുറേ കുട്ടികളേയും അവരുടെ മാതാപിതാക്കളേയും കാണാൻ സാധിച്ചതിൽ അതീവ സന്തുഷ്ടനാണെന്ന് ഒബാമ ട്വിറ്ററിലൂടെ അറിയിച്ചു.

മുൻ പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ വീഡിയോ ആശുപത്രി അധികൃതർ പങ്കു വെച്ചിരുന്നു. ആ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തതിനൊപ്പം ഒബാമ ആശുപത്രി ജീവനക്കാർക്കും അധികൃതർക്കും നന്ദി അറിയിക്കുകയും ചെയ്തു.

രണ്ടു പെൺകുട്ടികളുടെ പിതാവായ തനിക്ക് രോഗികളായ കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും അവസ്ഥ മനസിലാക്കാൻ കഴിയുന്നുവെന്നും ആ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ഭംഗിയായി നോക്കുന്ന ഡോക്ടർമാരും നഴ്സുമാരും അവിടെ കണ്ടുമുട്ടിയ എല്ലാവരും, അതാണ് ആശുപത്രിയിൽ കണ്ട ഏറ്റവും മഹത്തായ കാര്യമെന്ന് അദ്ദേഹം കുറിച്ചു.

ഒബാമ കഴിഞ്ഞ ക്രിസ്മസ് കാലത്തും ഇതുപോലെ വാഷിങ്ടണിലെ ബോയ്സ് ആൻഡ് ഗേൾസ് ക്ലബിലെ അംഗങ്ങളായ വിദ്യാർത്ഥികളെ സന്ദർശിക്കാൻ സമ്മാനങ്ങളുമായി എത്തിയിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP