Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരുമാസം കൊണ്ടു തരാൻ ജോലി ആരും എടുത്തുവച്ചിട്ടില്ല; ഉറപ്പുനൽകിയെങ്കിൽ സമരം കിടക്കാതെ മുഖ്യമന്ത്രിയെ പോയി കാണണം; മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യിൽ ജോലിയൊന്നും എടുത്തുവെച്ചിട്ടില്ല; മന്ത്രി എം.എം.മണിയുടെ അവഹേളനം ഡിവൈഎസ്‌പി കൊലപ്പെടുത്തിയ സനൽകുമാറിന്റെ കുടുംബത്തോട്; മന്ത്രിയുടെ പ്രതികരണം സനലിന്റെ ഭാര്യ വിജി ഫോണിൽ വിളിച്ചപ്പോൾ; സർക്കാർ തുടർച്ചയായി വേദനിപ്പിക്കുന്നുവെന്ന് വിജി

ഒരുമാസം കൊണ്ടു തരാൻ ജോലി ആരും എടുത്തുവച്ചിട്ടില്ല; ഉറപ്പുനൽകിയെങ്കിൽ സമരം കിടക്കാതെ മുഖ്യമന്ത്രിയെ പോയി കാണണം; മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യിൽ ജോലിയൊന്നും എടുത്തുവെച്ചിട്ടില്ല; മന്ത്രി എം.എം.മണിയുടെ അവഹേളനം ഡിവൈഎസ്‌പി കൊലപ്പെടുത്തിയ സനൽകുമാറിന്റെ കുടുംബത്തോട്; മന്ത്രിയുടെ പ്രതികരണം സനലിന്റെ ഭാര്യ വിജി ഫോണിൽ വിളിച്ചപ്പോൾ; സർക്കാർ തുടർച്ചയായി വേദനിപ്പിക്കുന്നുവെന്ന് വിജി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡിവൈഎസ്‌പി കൊലപ്പെടുത്തിയ സനൽകുമാറിന്റെ ഭാര്യ വിജി, സർക്കാരിനെതിരേ രംഗത്ത്. മന്ത്രി എംഎം മണി തന്നെ അവഹേളിച്ചുവെന്ന് വിജി ആരോപിച്ചു. 'ഒരുമാസം കൊണ്ട് തരാൻ ജോലി ആരും എടുത്തുവെച്ചിട്ടില്ല. മുഖ്യമന്ത്രി ഉറപ്പ് നൽകിയെങ്കിൽ സമരം കിടക്കാതെ മുഖ്യമന്ത്രിയെ പോയി കാണണം. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യിൽ ജോലിയൊന്നും എടുത്തുവച്ചിട്ടില്ല'.ഇങ്ങനെയായിരുന്നു മന്ത്രിയെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞു. സർക്കാർ തുടർച്ചയായി വേദനിപ്പിക്കുന്നുവെന്നും വിജി പറഞ്ഞു.

സനലിന്റെ കുടുംബം നടത്തുന്ന സമരത്തെ തുടർച്ചയായി അവഗണിക്കുകയാണ് സർക്കാർ. ജോലിയും നഷ്ടപരിഹാരവും നൽകണമെന്ന അപേക്ഷ മന്ത്രിസഭയോഗം ഇതുവരെ പരിഗണിച്ചിട്ടില്ല.. സമരം തുടങ്ങി പത്ത് ദിവസമായിട്ടും ഒരു ഭരണകക്ഷി എംഎൽഎ പോലും സമരപന്തൽ സന്ദർശിക്കാനും തയാറായില്ല. സനലിന്റെ അമ്മയും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും സെക്രട്ടേറിയറ്റ് പടിക്കൽ സമരം കിടക്കാൻ തുടങ്ങിയിട്ട് പത്ത് ദിവസമായി. ജോലി നൽകാമെന്ന് മൂന്ന് മന്ത്രിമാർ വീട്ടിലെത്തി നൽകിയ വാഗ്ദാനം പാലിച്ചുമില്ല. അതിനാൽ ജീവിക്കാൻ ഒരു ജോലിയും സഹായവും തേടിയാണ് സമരം. പക്ഷെ കൺമുന്നിലെ സമരം കണ്ടില്ലെന്ന് നടിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. സമരം തുടങ്ങിയ ശേഷം കൂടിയ രണ്ടാം മന്ത്രിസഭായോഗത്തിലും ഈ കുടുംബത്തെ പരിഗണിച്ചില്ല.

എന്തുകൊണ്ടാണ് സഹായിക്കാത്തതെന്ന് അറിയാൻ പലമന്ത്രിമാരെയും സമരപന്തലിലിരുന്ന് വിജി ഫോണിൽ വിളിച്ചു. ആരും ഫോൺ പോലുമെടുത്തില്ല. രണ്ട് കുഞ്ഞുങ്ങളിരിക്കുന്ന സമര പന്തലിലേക്ക് ആശ്വാസവുമായി വിവിധ രാഷ്ട്രീയ നേതാക്കളും വഴിയാത്രക്കാരുമെല്ലാം എത്തുന്നുണ്ട്. പക്ഷെ സ്ഥലം എംഎ‍ൽഎയായ കെ.ആൻസലനടക്കം ഒരു ഇടത് എംഎ‍ൽഎ പോലും ഇന്ന് വരെ സമരപന്തലിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.

നെയ്യാറ്റിൻകരയിൽ ഡിവൈഎസ്‌പിയുമായുണ്ടായ തർക്കത്തിനിടെയാണ് സനൽ കുനാർ വാഹനമിടിച്ച് മരിച്ചത്. സനൽകുമാറിന്റെ വീട് ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാർ നോട്ടീസ് അയച്ചുതുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് സനലിന്റെ ഭാര്യ വിജി. സനൽ മരിച്ചതിന് പിന്നാലെ പലരും വീട്ടിലെത്തി. വാഗ്ദാനങ്ങൾ പലത് നൽകി. കുടുംബത്തെ സർക്കാർ ഏറ്റെടുക്കുമെന്നും ഭാര്യക്ക് ജോലി നൽകുമെന്നും പറഞ്ഞവരുണ്ട്. കഴിഞ്ഞ ആഴ്ചയും സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഒന്നും ഉണ്ടായില്ല.

വീട് പണിയാനായി സനലിന്റെ അച്ഛൻ ഗവ: പ്രസിൽ ജോലി ചെയ്യവേ എടുത്ത ഏഴ് ലക്ഷം രൂപ പലിശ കയറി വലിയ തുകയായി. പെൻഷനാവുന്ന ദിനം അച്ഛൻ ആത്മഹത്യ ചെയ്തു. അടവ് മുടങ്ങാതിരിക്കാൻ വെൺപകർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സനൽ 50000 രൂപ പിന്നെയും കടമെടുത്തു. സനൽ പോയതോടെ കുഞ്ഞുങ്ങളും സനലിന്റെ അമ്മയും മാത്രമാണ് വിജിക്കൊപ്പം വീട്ടിൽ. അടവ് മുടങ്ങിയതോടെ റവന്യൂ റിക്കവറി നോട്ടീസും വീട്ടിലേക്ക് എത്തി. സനലിന്റെ ഓർമ നിലനിൽക്കുന്ന വീട്ടിൽ നിന്ന് ഇറങ്ങാതിരിക്കാൻ സഹായം തേടുകയാണ് വിജി.

ഡിവൈഎസ്‌പി ഹരികുമാർ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ നെയ്യാറ്റിൻകര സ്വദേശി സനലിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകണമെന്ന് ശുപാർശ ചെയ്തത് പൊലീസാണ്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത്. സനൽ കുമാറിന്റെ ഭാര്യക്ക് ജോലി നൽകണമെന്ന കുടുംബത്തിന്റെ അപേക്ഷയിലാണ് ഡിജിപി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP