Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

85 ശതമാനം ദളിത് ക്രൈസ്തവർ ഉണ്ടെങ്കിലും വിജയപുരം രൂപതയിൽ പുരോഹിത സ്ഥാനങ്ങളിൽ ഭൂരിപക്ഷവും ലത്തീനുകാർ; വൈദികവൃത്തിയിലുള്ള ദളിതർ വെറും 18 പേർ; രൂപതയ്ക്ക് കീഴിലെ സ്ഥാപനങ്ങളിൽ ജോലിയും നൽകാതെ അവഗണന; സ്‌കൂളുകളിലെ അദ്ധ്യാപക അനധ്യാപക തസ്തികകളിലും ലത്തീൻ മേധാവിത്തം; നിരന്തര അവഗണനകൾക്കെതിരെ സടകുടഞ്ഞെണീറ്റ് ദളിത് ക്രൈസ്തവർ; സമരങ്ങൾ കാണാതെ നടിച്ച് ബിഷപ്പും

85 ശതമാനം ദളിത് ക്രൈസ്തവർ ഉണ്ടെങ്കിലും വിജയപുരം രൂപതയിൽ പുരോഹിത സ്ഥാനങ്ങളിൽ ഭൂരിപക്ഷവും ലത്തീനുകാർ; വൈദികവൃത്തിയിലുള്ള ദളിതർ വെറും 18 പേർ; രൂപതയ്ക്ക് കീഴിലെ സ്ഥാപനങ്ങളിൽ ജോലിയും നൽകാതെ അവഗണന; സ്‌കൂളുകളിലെ അദ്ധ്യാപക അനധ്യാപക തസ്തികകളിലും ലത്തീൻ മേധാവിത്തം; നിരന്തര അവഗണനകൾക്കെതിരെ സടകുടഞ്ഞെണീറ്റ് ദളിത് ക്രൈസ്തവർ; സമരങ്ങൾ കാണാതെ നടിച്ച് ബിഷപ്പും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ദളിത് ക്രൈസ്തവ വിശ്വാസികളെ വിജയപുരം രൂപതയുടെ അധികാര അവകാശ മേഖലകളിൽനിന്നും ഒഴിവാക്കി നിർത്തുന്നതിൽ പ്രതിഷേധിച്ച് ദളിത് ക്രൈസ്തവർ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയിട്ട് കുറച്ചുകാലമായി. കാലങ്ങളായി സഭയ്ക്കുള്ളിൽ നിന്നും നേരിടുന്ന അവഗണനയിൽ പൊറുതിമുട്ടിയ ദളിത് ക്രൈസ്തവർ ഇപ്പോൾ വിപ്ലവപാതയിലാണ്. ഡിസിഎംഎസ് സമരസമിതിയുടെ നേതൃത്വത്തിൽ വിജയപുരം രൂപതാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തിയവർ ഇനിയും കീഴടങ്ങാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കയാണ്.

മറ്റു സമുദായങ്ങളിലെ അവഗണനയെ തുടർന്നാണ് ദളിതർ ക്രൈസ്തവ മതം സ്വീകരിച്ചത്. എന്നാൽ, ക്രിസ്ത്യാനി ആണെങ്കിലും അവർക്കും അവഗണനകൾ നേരിടേണ്ടി വരുന്നത് പതിവാകുകയാണ്. വിജയപുരം രൂപതയിൽ 85 ശതമാനത്തോളം അംഗങ്ങളും ദളിത് ക്രൈസ്തവർ ആണെന്നിരിക്കെ 15 ശതമാനം വരുന്ന ലത്തീൻ വിഭാഗക്കാരാണ് ഇവിടുത്തെ കാര്യക്കാരായി വിലസുന്നത്. ഈ അവഗണന ഇപ്പോഴും തുടരുന്ന ഘട്ടത്തിലാണ് പ്രക്ഷോഭപാതത്ിലേക്ക് നീങ്ങുന്നത്. തങ്ങൾക്ക് അർഹതപെട്ട സ്ഥാനങ്ങൾ സഭയിലും സഭാ സ്ഥാപനങ്ങളിലും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ദളിതന് രൂപതയിൽ നിന്നും തൊട്ടുകൂടായ്മ നേരിടേണ്ടി വരുന്നുണ്ടെന്നാണ് ഇവരുടെ ആക്ഷേപം. കറുത്തവനെന്ന് മുദ്രകുത്തി ബിഷപ്പ് തന്നെ വൈദിക വൃത്തിയിൽ നിന്നു ദളിതനെ മാറ്റി നിർത്തുമ്പോൾ അപമാനിക്കപ്പെടുന്നത് സഭയിലെ ഭൂരിപക്ഷം വരുന്ന ദളിത് വിശ്വാസികളാണ്. ലത്തീൻ സഭയുടെ വിജയപുരം രൂപതയിൽ ഇപ്പോഴും നിലനിൽക്കുന്ന കൊടിയ അനാചാരത്തിനെതിരെയാണ് ദളിത് മക്കൾ പ്രതിഷേധത്തിന് ഇറങ്ങിയത്.

വിജയപുരം രൂപതയിൽ 85 ശതമാനം വരുന്ന ദളിത് ക്രൈസ്തവർ 15 ശതമാനം മാത്രമുള്ള ലത്തീൻ സമുദായത്താൽ ഭരിക്കപ്പെടുന്ന അവസ്ഥ ഇനിയും വകവെച്ചു കൊടുക്കില്ലെന്നാണ് ഇവർ പറയുന്നത്. ന്യൂനപക്ഷമായി സഭയിൽ എത്തിയ ലത്തീൻ സമൂദായാംഗങ്ങളാണ് സഭയിലെ സമ്പത്തും, സ്വത്തും ആധികാരവും അനുഭവിച്ചു വരുന്നത് ദളിത് സമുദായത്തെ ശരിക്കും ക്ഷോഭിപ്പിക്കുന്നുണ്ട്. 2013 ലെ വിജയപുരം രൂപതയുടെ കണക്കുകൾ അനുസരിച്ച് രൂപതയുടെ കീഴിലുള്ള സ്‌കൂളുകളിലെ 604 അദ്ധ്യാപക തസ്തികയിലും, 74 അനധ്യാപക തസ്തികയിലും 85 ശതമാനവും സ്വന്തമാക്കിയിരിക്കുന്നത് സഭയിലെ ന്യൂനപക്ഷമായ ലത്തീൻ സമുദായാംഗങ്ങൾ തന്നെയാണ്. ഇതോടെ തൊഴിൽ നിഷേധിക്കപ്പെടുന്നത് ദളിത് സമുദായാംഗങ്ങൾക്കാണ്.

ദൈവദാസൻ ആകാനുള്ള കാര്യത്തിൽ പോലും അവഗനണ നേരിടേണ്ടി വരുന്നു. 88 വർഷത്തെ പാരമ്പര്യമുള്ള വിജയപുരം രൂപതയിൽ ഇതുവരെയുള്ള ദളിത് വൈദികരുടെ എണ്ണം 18 മാത്രമാണ്. ഇക്കാര്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ഡിസിഎംഎസ് സമരത്തിലേക്ക് നീങ്ങിയത്. വിജയപുരം രൂപത രൂപീകരിച്ച് 48 വർഷത്തിനു ശേഷമാണ് ആദ്യമായി ഒരു വൈദികനെ ലഭിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. ദളിതർ നടത്തിയ പ്രക്ഷോഭത്തെ തുടർന്നാണ് അന്ന് പോലും ദളിതർക്ക് സഭയുടെ സെമിനാരികളിൽ പ്രവേശനം ലഭിച്ചത്. ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ രൂപതയുടെ മെത്രാൻ ആയതിനു ശേഷം സഭയിൽ ഇതുവരെ അഞ്ചു പേർക്കു മാത്രമാണ് വൈദികപ്പട്ടം ലഭിച്ചതെന്നാണ് ഡിസിഎംഎസുകാരുടെ ആക്ഷേപം.

വൈദിക പഠനത്തിന് ദളിത് ക്രൈസ്തവരിൽ നിന്നും കൂടുതൽ ആളുകൾ രംഗത്തുവരാറുണ്ടെങ്കിലും വൈദിക പട്ടത്തിനോട് അടക്കുമ്പോൾ അവഗണനകളാണ് നേരിടേണ്ടി വരുന്നതെന്നാണ് ഇവരുടെ പരാതി. 2017 - 18 കാലഘട്ടത്തിൽ നിരവധി ദളിത് വൈദിക വിദ്യാർത്ഥികൾ വൈദിക പഠനത്തിനു സെമിനാരിയിൽ എത്തിയെങ്കിലും അവരെയെല്ലാം വിവിധ കാരണങ്ങൾ പറഞ്ഞ് ബിഷപ്പ് പുറത്താക്കുകയും ചെയ്യുന്നെന്നാണ് ആക്ഷേപം. ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിക്കെതിരെയും സഭാമക്കളുടെ പ്രതിഷേധമുണ്ട്. ബിഷപ്പ് നീതി നിഷേധിക്കുകയാണെന്നാണഅ ഇവരുടെ ആക്ഷേപം.

കഴിഞ്ഞ ദിവസം വിജയപുരം രൂപതാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. കോട്ടയം മുനിസിപ്പൽ പാർക്കിന് സമീത്തുനിന്നും ആരംഭിച്ച മാർച്ച് ലോഗോസ് ജങ്ഷനിൽ പൊലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അഞ്ഞൂറോളം വിശ്വാസികൾ മാർച്ചിൽ പങ്കെടുത്തു. അഞ്ച് ജില്ലകളിലായി 84 പള്ളികളുള്ള രൂപതയിൽ 85 ശതമാനത്തോളം വിശ്വാസികൾ ദളിതരാണ്. ഭൂരിപക്ഷമുള്ള തങ്ങൾക്ക് രൂപതയുടെ അധികാര കാര്യങ്ങളിലോ, നടത്തിപ്പ് കാര്യങ്ങളിലോ യാതൊരു അവകാശവും ഇന്നുവരെ നൽകിയിട്ടില്ലെന്നാണ് സമരസമിതിയുടെ ആക്ഷേപം. വൈദിക പഠനത്തിനും അംഗീകാരമില്ല. രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ദളിതർക്ക് ജോലിയും നൽകാറില്ല. തുടങ്ങിയ 14 ആവശ്യങ്ങളുന്നയിച്ചാണ് സമരസമിതിയുടെ അവകാശം ഉറപ്പിക്കൽ സമരം. രൂപതാനേതൃത്വം ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അടുത്തഘട്ട സമരത്തിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.

വിജയപുരം രൂപതയിലെ ജാതി വിവേചനത്തിന് എതിരെ ഒട്ടേറെ സമരങ്ങളാണ് ഇവർ നടത്തിയിട്ടുള്ളത്. ഇന്റർനാഷണൽ ദളിത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. വിമലൻ യോഗം ഉദ്ഘാടനം ചെയ്തു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, സിഡിഎംഎസ് ചെയർമാൻ യു.പി. മാത്യു, കൺവീനർ ഷാജു സെബാസ്റ്റ്യൻ ജനറൽ സെക്രട്ടറി തോമസ് കുറ്റിവേലിൽ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP