Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രവി പൂജാരിക്ക് ഒരു പേരുണ്ട്... 25 കോടി എന്ന് പറഞ്ഞാൽ 25 കോടി തന്നിരിക്കണം; ബ്യൂട്ടി പാർലർ വെടിവയ്‌പ്പിൽ നിർണായകമായി രവി പൂജാരി- ലീന മരിയ പോൾ സംഭാഷണം; ലക്ഷ്യം നടിയല്ലെന്നും മറ്റൊരാളെ വകവരുത്തലെന്നും ഓസ്ട്രേലിയയിൽ നിന്നും പൂജാരി; ലീനയോട് പണം ആവശ്യപ്പെട്ടത് അവൾ തട്ടിപ്പകാരി ആയത്കൊണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി അധോലോക നായകൻ; ഇന്റർനെറ്റ് ഫോൺകോളിന് പിന്നിലെ കാരണമാറിയാതെ ഇരുട്ടിൽതപ്പി പൊലീസും

രവി പൂജാരിക്ക് ഒരു പേരുണ്ട്... 25 കോടി എന്ന് പറഞ്ഞാൽ 25 കോടി തന്നിരിക്കണം; ബ്യൂട്ടി പാർലർ വെടിവയ്‌പ്പിൽ നിർണായകമായി രവി പൂജാരി- ലീന മരിയ പോൾ സംഭാഷണം; ലക്ഷ്യം നടിയല്ലെന്നും മറ്റൊരാളെ വകവരുത്തലെന്നും ഓസ്ട്രേലിയയിൽ നിന്നും പൂജാരി; ലീനയോട് പണം ആവശ്യപ്പെട്ടത് അവൾ തട്ടിപ്പകാരി ആയത്കൊണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി അധോലോക നായകൻ; ഇന്റർനെറ്റ് ഫോൺകോളിന് പിന്നിലെ കാരണമാറിയാതെ ഇരുട്ടിൽതപ്പി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്‌പ്പ് കേസിൽ നിർണ്ണായക വഴിത്തിരിവായി നടി ലീന മരിയ പോളും അധോലോക നേതാവ് രവി പൂജാരിയും തമ്മിലുള്ള ഫോൺ സംഭാഷണം. സംഭാഷണത്തിന്റെ ശബ്ദരേഖ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനലിലേക്ക് വിളിച്ചും രവി പൂജാരി എന്ന് പരിചയപ്പെടുത്തിയയാൾ സംസാരിച്ചിരുന്നു. തന്റെ ലക്ഷ്യം നടിയല്ലെന്നും അയാളെ വകവരുത്തുമെന്നും ഫോൺ സന്ദേശത്തിൽ പറയുന്നു. ഇന്റർനെറ്റ് ഫോൺ കോളുകളാണ് ഇവ എന്നത് പൊലീസിന്റെ അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. നേരത്തേ രവി പൂജാരി തന്നെ നിരന്തരം വിളിച്ചിരുന്നതായി ലീന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ബ്യൂട്ടി പാർലർ ഉടമയായ നടി ലീന മരിയ പോൾ ഉൾപ്പെട്ടസംഘം ചിലരുടെ കോടികൾ പറ്റിച്ചെടുത്തെന്നും അത് തിരിച്ചുപിടിക്കാനാണ് താൻ ഇടപെട്ടതെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച ഫോൺ സന്ദേശത്തിലുള്ളത്. കൊച്ചിയിൽ വെടിയുതിർത്തത് തന്റെ ആളുകളാണെന്നും തട്ടിപ്പിനു പിന്നിലെ പ്രധാനിയെ താൻ വകവരുത്തുമെന്നും രവി പൂജാരിയുടെ പേരിലെത്തിയ വിദേശ ഫോൺ കോൾ ആവർത്തിക്കുന്നു. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ കഴിഞ്ഞ ദിവസമാണ് വെടിവെപ്പുണ്ടായത്. ഇതു സംബന്ധിച്ച അന്വേഷണം പൊലീസ് മുംബൈയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

മൂന്നു ദിവസം മുമ്പ് ലീന മരിയ പോളുമായുള്ള ഫോൺ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിലാണ് രവി പൂജാരിയെന്ന അവകാശപ്പെട്ടുള്ള ആദ്യഫോൺ സന്ദേശം എത്തിയത് . പനമ്പള്ളി നഗറിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർത്തത് തന്റെ ആളുകൾ തന്നെയാണെന്ന് രവി പൂജാരി എന്ന് അവകാശപ്പെട്ട ആൾ പറയുന്നു. ദക്ഷിണ കൊറിയയിലെ ഐ പി വിലാസത്തിലുള്ള ഈ ഇന്റർനെറ്റ് കോളിന്റെ കാര്യം അന്നുതന്നെ ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി സിറ്റി പൊലീസിനെ അറിയിച്ചിരുന്നു. ഇന്നലെ വൈകുന്നേരമാണ് രവി പൂജാരിയെന്ന പേരിൽ വീണ്ടും ഫോൺ വിളിയെത്തിയത്.

ലീന മരിയയെ തനിക്കറിയില്ല. എന്നാൽ യഥാർഥ തട്ടിപ്പ് നടത്തിയ മറ്റൊരാളുണ്ട്. അയാളിലേക്ക് എത്താനാണ് ലീന മരിയയെ വിളിച്ചത്. ലീന മരിയ പറയുന്നത് പലതും പച്ചക്കള്ളമാണ്. 25 കോടിയാണ് താൻ അവകാശപ്പെട്ടത്. ആ തുകയിൽ മാറ്റമില്ല. രവി പൂജാരി തന്നെയാണ് വിളിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന് സംശയമുണ്ടെങ്കിൽ മുംബൈയിലെ പ്രമുഖർക്ക് താൻ വിളിച്ച ഫോൺ കോളുകൾ യൂ ട്യൂബിൽ പരിശോധിക്കാം എന്നും അയാൾ പറഞ്ഞു. തുടർന്ന് തന്റെ വിദേശ സ്വകാര്യ നമ്പരും ഇയാൾ ഏഷ്യാനെറ്റ് ന്യൂസിന് നൽകി.

കഴിഞ്ഞ ഒക്ടോബറിൽ മുംബൈയിലെ ഒരു ഡോക്ടറെ ഓസ്ട്രേലിയയിൽ നിന്ന് വിളിച്ച് രവി പൂജാരി ഭീഷണിപ്പെടുത്തിയത് ഇതേ നമ്പരിൽ നിന്ന് തന്നെയായിരുന്നു. ബ്യൂട്ടി പാർലർ ആക്രമണത്തിന് പിന്നിൽ രവി പൂജാരി തന്നെയാണോ എന്ന് പരിശോധിക്കുന്നതിനിടെയാണ് ഞങ്ങൾക്ക് ഈ വിദേശ നെറ്റ് കോളുകൾ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ലഭിച്ചത് . ഇതേശബ്ദത്തിലുള്ള സമാനമായ കോളുകൾ സംഭവത്തിനുശേഷം ലീന മരിയ പോളിനും ലഭിച്ചിട്ടുണ്ട്.ഏഷ്യാനെറ്റ് ന്യൂസിനടക്കം ലഭിച്ച ഫോൺകോളുകളുടെ ഉറവിടം കൊച്ചി സിറ്റി പൊലീസ് പരിശോധിക്കുന്നുണ്ട്.

ഏഷ്യാനെറ്റിലേക്ക് വനന ഫോൺ സംഭാഷണം ഇങ്ങനെ:

റിപ്പോർട്ടർ : ആരാണ് ഇത് , ,.,
ഇത് രവിയാണ് രവി പൂജാരി,,,ഓസ്ട്രേലിയയിൽ നിന്നാണ് വിളിക്കുന്നത്
രവി പൂജാരി: ഞാൻ അവകാശപ്പെടുന്നു അത് ചെയ്തത് ഞാൻ ആണ്. എന്റെ ആളുകളാണ് ചെയ്തത് , എന്താണ് കാരണമെന്ന് ഞാൻ പറയുന്നില്ല.
റിപ്പോർട്ടർ : ഇങ്ങനെ ചെയ്യാൻ എന്താണ് കാരണം ,
രവി പൂജാരി , കേരളത്തിലുള്ളവർക്ക് അറിയാം, ലീന ഒരുപാട് പേരെ ചതിച്ചിട്ടുണ്ട്, അവർക്കെതിരെ ഒരുപാട് പരാതികളുണ്ട്. കുറേ പണം തട്ടിയിട്ടുണ്ട്. അതു കൊണ്ടാണ് ഞാൻ അവരോട് പണം ആവശ്യപ്പെട്ടത്
രവി പൂജാരി : ഒരാൾ കൂടിയുണ്ട് ആ പേര് ഇപ്പോൾ പറയുന്നില്ല , അവനെ കൊന്നു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും ആരാണെന്ന്
രവി പൂജാരി : രവി പൂജാരിക്ക് ഒരു പേരുണ്ട്, ഞാൻ 25 കോടിയെന്ന് പറഞ്ഞാൽ 25 കോടി തന്നിരിക്കണം.
രവി പൂജാരി : മുംബൈ പൊലീസിന്റെ കയ്യിൽ എന്റെ ശബ്ദത്തിന്റെ റെക്കോർഡിങ്ങുണ്ട്. അത് പരിശോധിക്കാം, ഇന്ത്യക്ക് മുഴുവൻ എന്റെ നമ്പർ അറിയാം

രവി പൂജാരി ഇപ്പോൾ ഓസ്ട്രേലിയയിൽ ആണെന്നാണ് പറയുന്നത്. അടുത്തകാലത്ത് രവി പൂജാരിയുമായി ബന്ധപ്പെട്ട് മുംബൈയിൽ എന്തെങ്കിലും നീക്കങ്ങൾ ഉണ്ടായോ എന്നാണ് കേരളാ പൊലീസ് അന്വേഷിക്കുന്നത്. എന്നാൽ, വെടിവെപ്പ് പ്രൊഫഷണൽ സംഘങ്ങളുടെ രീതിയിലല്ല നടന്നതെന്ന് പൊലീസ് ആവർത്തിക്കുന്നുണ്ട്. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് ബ്യൂട്ടി പാർലറിനു സമീപമിട്ടത് അന്വേഷണം വഴിതെറ്റിക്കാനാണോയെന്നും സംശയിക്കുന്നുണ്ട്. രവി 25 കോടി ആവശ്യപ്പെട്ടെന്നാണ് ലീന പറയുന്നത്. കോളുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. നടിയുടെ മൊഴികൾ വിശദമായി പരിശോധിച്ചു വരികയാണ്. ഇതിനിടെയാണ് ഏഷ്യാനെറ്റിലേക്ക് ഫോൺ സംഭാഷണമെത്തിയത്.

തന്റെ ഭർത്താവ് സുകാഷ് ഡൽഹിയിലെ ഒരു കേസിൽപ്പെട്ട് തിഹാർ ജയിലിലാണെന്ന് ലീന സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. നവംബർ മൂന്നിന് തനിക്ക് നിരന്തരം ഭീഷണി സന്ദേശം വന്നുവെന്നാണ് പരാതിയിലുള്ളത്. ലീനയാണോ എന്ന് സ്ഥിരീകരിച്ച ശേഷം കോളുകൾ ആദ്യം കട്ട് ചെയ്തു. പിന്നീട് ഭീഷണി സന്ദേശങ്ങളും വിളികളുമുണ്ടായി. ബ്യൂട്ടി പാർലറിനു സമീപം വെടിയുതിർത്ത രണ്ടുപേർക്കായി തിരച്ചിൽ വ്യാപിപ്പിച്ചതായി ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. ഏതാനും സൂചനകൾ കിട്ടിയിട്ടുണ്ടെന്നും ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് പറഞ്ഞു. തോക്ക് വില്പന കേന്ദ്രങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. തൃക്കാക്കര അസി. കമ്മിഷണർ പി.പി. ഷംസിന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കാൻ 15 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP