Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്താണ് 'കൺകറന്റ് ലിസ്റ്റ്'? എഎ റഹിമിന്റെ ചോദ്യത്തിൽ ക്ഷുഭിതയായി ശോഭ സുരേന്ദ്രൻ; അങ്ങനെയൊരു ലിസ്റ്റില്ലെന്നും അത് നിങ്ങൾക്ക് അറിയില്ലെന്നു ഉറപ്പുള്ളതുകൊണ്ടാണ് ചോദിച്ചതെന്നും റഹിം; പത്തനംതിട്ടയിലെ വിഡിയോ കോൺഫറൻസിൽ ശബരിമലയെക്കുറിച്ച് മോദിയോട് ചോദിക്കാത്തതെന്തേ എന്നാരാഞ്ഞപ്പോൾ അവതാരകന് ബിജെപിയെ താറടിക്കലാണ് പണിയെന്നും മറുപടി; ശോഭ സുരേന്ദ്രൻ കണ്ടം വഴി ഓടിയെന്ന് സോഷ്യൽ മീഡിയ

എന്താണ് 'കൺകറന്റ് ലിസ്റ്റ്'? എഎ റഹിമിന്റെ ചോദ്യത്തിൽ ക്ഷുഭിതയായി ശോഭ സുരേന്ദ്രൻ; അങ്ങനെയൊരു ലിസ്റ്റില്ലെന്നും അത് നിങ്ങൾക്ക് അറിയില്ലെന്നു ഉറപ്പുള്ളതുകൊണ്ടാണ് ചോദിച്ചതെന്നും റഹിം; പത്തനംതിട്ടയിലെ വിഡിയോ കോൺഫറൻസിൽ ശബരിമലയെക്കുറിച്ച് മോദിയോട് ചോദിക്കാത്തതെന്തേ എന്നാരാഞ്ഞപ്പോൾ അവതാരകന് ബിജെപിയെ താറടിക്കലാണ് പണിയെന്നും മറുപടി; ശോഭ സുരേന്ദ്രൻ കണ്ടം വഴി ഓടിയെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ ബിജെപി പാനലിൽ നിന്നുള്ള ഏറ്റവും പരിചിതമായ മുഖമാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റേത്. അവർ പങ്കെടുക്കുന്ന പല ചർച്ചകളും പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അമിതാവേശത്തെ എതിർപക്ഷക്കാരും അവതാരകരും പോലും കണക്കിന് പരിഹസിക്കുന്ന അവസ്ഥ നിരവധി തവണ ഉണ്ടാക്കിയ നേതാവാണ് ശോഭ. ആവേശത്തോടെ സംസാരിക്കുന്ന ബിജെപി നേതാവ് പലപ്പോവും പറയുന്നത് ശുദ്ധ മണ്ടത്തരങ്ങളുമാണ്. അത്തരത്തിൽ രസകരമായ ഒരു ചർച്ചയാണ് ഇന്നലെ റിപ്പോർട്ടർ ടിവിയിൽ അരങ്ങേറിയത്. സിപിഎം നേതാവ് റഹിം, അവതാരകൻ അഭിലാഷ മോഹൻ എന്നിവരുമായിട്ടാണ് ശോഭ ഏറ്റുമുട്ടിയത്.

'കൺകറന്റ് ലിസ്റ്റ്' ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു ബിജെപി നേതാക്കൾ വ്യാപകമായി ഉപയോഗിച്ച് കേട്ട ഒരു പ്രയോഗം ആണിത്. ഇതാണ് ഇന്ന് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 'എന്താണ് കൺകറന്റ് ലിസ്റ്റ്'? റിപ്പോട്ടർ ചാനൽ ചർച്ചയിൽ സിപിഐ.എം പ്രതിനിധി എ.എ റഹിമും ബിജെപി പ്രതിനിധി ശോഭാ സുരേന്ദ്രനും തമ്മിലുള്ള വാക്പോരിലാണ് കൺകറന്റ് വിഷയം ചർച്ചയായത്.

വനിതാമതിലുമായി ബന്ധപ്പെട്ട ചർച്ചയിൽ ടെലി ഇൻ ആയിട്ടാണ് ശോഭ സുരേന്ദ്രൻ പങ്കെടുത്തത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമസഭ പ്രമേയം പാസാക്കിയാലെങ്കിലും കേന്ദ്രം നോക്കാം എന്ന് പറയാത്തത് എന്നും പത്തനംതിട്ട ജില്ലയിലെ പ്രവർത്തകർ പോലും വിഷയം പ്രധാനമന്ത്രിയോട് ചോദിക്കാത്തത് എന്നും മനസിലാകുന്നില്ലെന്ന എന്ന അവതാരകൻ അഭിലാഷിന്റെ ചോദ്യത്തിനുള്ള മറുപടി പറയുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനും റഹീമും തമ്മിൽ വാക്പോര് ഉണ്ടായത്.

ചോദ്യത്തിന് ഉത്തരമായി അവതാരകന് അഭിലാഷിന് അത് മനസിലാവില്ലെന്നും അവതാരകൻ എന്നതിൽ ഉപരിയായി ബിജെപിയെ എങ്ങിനെയെങ്കിലും താറ് അടിച്ച് കാണിക്കുന്നതാണ് താല്പര്യമെന്നും പറഞ്ഞ ശോഭ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.തുടർന്ന് അവതാരകൻ തനിക്ക് എന്തെങ്കിലും മുൻവിധികൾ ഉണ്ടെന്ന് തന്നെ വെച്ചോളു എന്നാലും ചോദ്യം ലളിതമാണ് എന്തുകൊണ്ടാണ് പത്തനംതിട്ട ജില്ലയിലെ ഒരു ബിജെപി പ്രവർത്തകനും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താത് എന്നും ചോദ്യം ആവർത്തിച്ചു.

ബിജെപിയുടെ പ്രവർത്തകർ അത്യാവശ്യം തലയ്ക്കകത്ത് ആൾതാമസമുള്ളവരാണെന്നും അവർക്ക് അറിയാം കേരളത്തിന്റെ കൺകറന്റ് ലിസ്റ്റിലുള്ള സംഭവമാണെന്ന് എന്ന് പറയുകയായിരുന്നു. ഇതോടെ അവതാരകന് ചിരിയടക്കാനായില്ല കേരളത്തിന് കൺകറന്റ് ലിസ്റ്റ് എന്ന് പറയുന്ന ഒന്നില്ലെന്ന് ശോഭസുരേന്ദ്രനെ ഓർമ്മിപ്പിച്ചെങ്കിലും കേൾക്കാൻ തയ്യാറാകാതെ സംസാരിക്കുകയായിരുന്നു.

എന്താണ് കൺകറന്റ് ലിസ്റ്റ് എന്ന് എ.എ റഹിം ചോദിച്ചെങ്കിലും പിണറായിയോട് പോയി ചോദിക്കാനായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. എന്നാൽ ചോദ്യത്തിൽ ഉറച്ചുനിന്ന റഹിമിനോട് കൂടുതൽ സംസാരിക്കാതെ ശോഭാ സുരേന്ദ്രൻ ചർച്ചയിൽനിന്ന് ഒഴിവാകുകയും ചെയ്തു. ശോഭയുടെ മറുപടി അവതാരകനെയും പാനൽ അംഗങ്ങളെയും ചിരിയിലാഴ്‌ത്തിയിരുന്നു. ചോദ്യം കേൾക്കാൻ പോലും തയ്യാറാകാതെ സംസാരിച്ചുകൊണ്ടിരുന്ന ശോഭ മൻകി ബാത് നടത്തുന്നു എന്നാണ് റഹിം പരിഹസിച്ചത്.

പാർലമെന്റുകളും സംസ്ഥാന നിയമസഭകളും സമാന്തരമായി നിയമമാക്കുന്ന പട്ടികയാണ് യഥാർത്ഥത്തിൽ കൺകറന്റ് ലിസ്റ്റ്. ശബരിമല വിഷയം യഥാർത്ഥത്തിൽ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമല്ല. ഇനി കൺകറന്റ് ലിസ്റ്റിലുള്ള വിഷയമാണെങ്കിൽ സംസ്ഥാനം ആവശ്യപ്പെടാതെതന്നെ കേന്ദ്രത്തിന് ഓർഡിനൻസ് കൊണ്ടുവരാൻ നിയമതടസ്സമില്ല എന്നാണു നിയമ വിദഗ്ദൻ അഭിപ്രായപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP