Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംപാനലുകാർക്കെതിരെ കോടതിയിൽ പോയ പാലക്കാട് സ്വദേശിയുടെ പിന്നിൽ സ്വകാര്യ ബസ് ലോബിയോ? ഡ്രൈവർമാരെയും മെക്കാനിക്കുകളും എംപാനലായി തുടരുമ്പോൾ കണ്ടക്ടർമാർക്ക് മാത്രം എന്തേ അയിത്തം? കെഎസ്ആർടിസിക്ക് സുപ്രീംകോടതിയിൽ അപ്പീലിന് പോകാൻ പോലും അനുവദിക്കാതെ ധൃതികാട്ടിയത് എന്തിന് വേണ്ടി? വിധി പ്രഖ്യാപിച്ച ബെഞ്ചിൽ എംപാനലുകാരെ എന്തുകൊണ്ട് സ്ഥിരപ്പെടുത്തിക്കൂടാ എന്നു മൂന്ന് വർഷം മുമ്പ് ചോദിച്ച ജഡ്ജിയും: കോടതിവിധി സഹായിക്കുക കുത്തുപാളയെടുത്ത കെഎസ്ആർടിസിയെ കുഴിച്ചുമൂടാൻ മാത്രം

എംപാനലുകാർക്കെതിരെ കോടതിയിൽ പോയ പാലക്കാട് സ്വദേശിയുടെ പിന്നിൽ സ്വകാര്യ ബസ് ലോബിയോ? ഡ്രൈവർമാരെയും മെക്കാനിക്കുകളും എംപാനലായി തുടരുമ്പോൾ കണ്ടക്ടർമാർക്ക് മാത്രം എന്തേ അയിത്തം? കെഎസ്ആർടിസിക്ക് സുപ്രീംകോടതിയിൽ അപ്പീലിന് പോകാൻ പോലും അനുവദിക്കാതെ ധൃതികാട്ടിയത് എന്തിന് വേണ്ടി? വിധി പ്രഖ്യാപിച്ച ബെഞ്ചിൽ എംപാനലുകാരെ എന്തുകൊണ്ട് സ്ഥിരപ്പെടുത്തിക്കൂടാ എന്നു മൂന്ന് വർഷം മുമ്പ് ചോദിച്ച ജഡ്ജിയും: കോടതിവിധി സഹായിക്കുക കുത്തുപാളയെടുത്ത കെഎസ്ആർടിസിയെ കുഴിച്ചുമൂടാൻ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെഎസ്ആർടിസിയെ മുന്നോട്ടു ചലിപ്പിക്കുന്നത് എംപാനൽ ജീവനക്കാരായ കണ്ടക്ടർമാരും ഡ്രൈവർമാരും അടങ്ങുന്നവരാണ്. സ്ഥിരം നിയമനം ലഭിച്ചവർ അവധിയും കാര്യങ്ങളുമായി പണിയെടുക്കാതെ തട്ടിക്കൂട്ടി മുന്നോട്ടു പോകുമ്പോൾ സർവീസുകൾ മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നവരാണ് ഈ വിഭാഗം ജീവനക്കാർ. സ്ഥിരം ജീവനക്കാരുടെ വേതനമോ ആനുകൂല്യങ്ങളോ ഇല്ലാതെ ഇത്രയും കാലം കോർപ്പറേഷനെ സേവിക്കുകയായിരുന്നു ഇക്കൂട്ടർ. എന്നാൽ, തികച്ചും അപ്രതീക്ഷിതമായാണ് അവർക്ക് കോടതിയിൽ നിന്നും പ്രഹരം ഏൽക്കേണ്ടി വന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം 3861 എം പാനൽ കണ്ടക്ടർമാരെ ഒറ്റയടിക്ക് പിരിച്ചു വിടേണ്ട സാഹചര്യം വന്നു. ഒറ്റയടിക്ക് ഇവരുടെ ജീവിത സാഹചര്യവും ഇല്ലാതാകുന്ന അവസ്ഥ വരും. എന്നാൽ, ജീവനക്കാരെ പോലെ തന്നെ കോടതി തീരുമാനം കോർപ്പറേഷനെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഒറ്റയടിക്ക് ഇത്രയും കണ്ടക്ടർമാരെ പിരിച്ചു വിടുന്നതോടെ സർവീസുകൾ മുടങ്ങുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്നലെ മുതൽ ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങിയതോടെ കോർപ്പറേഷനെ തുറിച്ചു നോക്കുന്നത് വൻ പ്രതിസന്ധി തന്നെയാണ്.

3861 എം പാനൽ കണ്ടക്ടർമാരെ പിരിച്ചു വിടാനാണ് കോടതി നിർദ്ദേശം. പകരം പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം നടത്താനും നിർദേശമുണട്. ഇങ്ങനെ വരുമ്പോൾ പുതുതായി നിയമിക്കുന്നവരെ ഒറ്റയടിക്ക് ഡ്യൂട്ടി ഏൽപ്പിക്കാൻ സാധിക്കില്ല. ഇവർക്ക് ആവശ്യമായ പരിശീലനവും മറ്റും നൽകേണ്ടി വരും. ഈ സാഹചര്യത്തിൽ ഉടനടി ഡ്യൂട്ടിക്ക് ഏൽപ്പിക്കാൻ ജീവനക്കാർ ഇല്ലാതാകും. ഈ സാഹചര്യത്തിൽ സർവീസുകൾ കൂട്ടത്തോടെ മുടങ്ങുന്ന അവസ്ഥയാണ് കെഎസ്ആർടിസിയിൽ ഉണ്ടാകാൻ പോകുന്നത്. ശബരിമല തീർത്ഥാടന കാലമായതിനാാൽ നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ് അടക്കം നിരവധി പൊതുഗതാഗത സർവീസുകൾ റദ്ദാക്കപ്പെടുന്ന അടിയന്തിര സ്ഥിതിയാണ് ഇവിടെയുള്ളത്.

അതേസമയം പിരിച്ചുവിടതൽ തീരുമാനത്തിനെതിരെ ജീവനക്കാരിൽ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്. എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള തിടുക്കത്തിലുള്ള ഹൈക്കോടതി നീക്കത്തിനു പിന്നിൽ മദ്ധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും സ്വകാര്യ ബസി ലോബിയാണെന്നാണ് ആക്ഷേപം ഉയരുന്നത്. പിഎസ് സി വഴി നിയമനം ലഭിക്കേണ്ട പാലക്കാട്ടുകാരൻ കണ്ടക്ടറുടെ പിന്നിൽ കളിക്കുന്നത് പാലക്കാട്ടെ സ്വകാര്യ ബസ് ലോബിയാണെന്നും കെഎസ്ആർടിസി യൂണിയനുകൾ ആരോപിക്കുന്നു. കെഎസ്ആർടിസിയിൽ നിലവിൽ 6812 എം പാനൽ ജീവനക്കാരുണ്ടായിരിക്കെ 3861 എം പാനൽ കണ്ടക്ടർമാരെ മാത്രം പകരം ജീവനക്കാരെ പിഎസ് സിയിൽ നിന്നും നിയമിക്കുന്നതിന് പോലും സാവകാശം നൽകാതെ പിരിച്ചുവിടാനുള്ള കോടതി ഉത്തരവ് നിയമങ്ങൾ പാലിക്കാതെ ആണെന്നും ആക്ഷേപമുണ്ട്. എന്നാൽ കോടതി ഉത്തരവ് അനുസരിക്കാതിരിക്കാൻ കോർപ്പറേഷനും സാധിക്കില്ല.

കോടതി ഉത്തരവ് പ്രകാരം പിരിച്ചുവിടേണ്ട 3861 എം പാനൽ കണ്ടക്ടർമാരിൽ 1700 പേരും എറണാകുളം സോണിനു കീഴിൽ ആലപ്പുഴ മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ 1000ലധികം കെഎസ്ആർടിസി ദീർഘദൂര സർവീസുകളിലാണ് പണിയെടുക്കുന്നത്. മലബാർ മേഖലയിൽ മാത്രം 1000 ലധികം എംപാനൽ കണ്ടക്ടർമാരാണ് പുറത്താക്കപ്പെടുന്ന്. ഇതോടെ കെഎസ്ആർടിസി മദ്ധ്യ വടക്കൻ സോണുകളിലെ 1500ൽ പരം ദീർഘദൂര സർവീസുകൾ ഇന്നു മുതൽ റദ്ദാക്കപ്പെട്ടു. ഇന്ന് ഉച്ചയോടെ പലയിടത്തും സർവീസുകൾ മുടങ്ങിത്തുടങ്ങിയിട്ടുണ്ട്.

ഇങ്ങെനെ സർവീസ് മുടങ്ങിയതാകട്ടെ സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടിലാണ്. ഇതിന്റെ ഭാഗമായി വരുമാനം കുത്തനെ കൂടുന്നത് ഈ മേഖലയിലെ സ്വകാര്യ ബസുടമകൾക്കാകും. പാലക്കാട്ട് കേന്ദ്രീകരിച്ചുള്ള ഒരു ലോബിയാണ് കേസിനു പിന്നിലുള്ളതെന്നും യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നു. ആന്റണി സിജോ എന്ന പാലക്കാട്ടുകാരനാണ് എം പാനലിനെതിരെ കേസ് ഫയൽ ചെയ്തത്. 15-10-2018 ൽ സിംഗിൾ ബെഞ്ച് ഈ കേസ് ഡിസമിസ് ചെയ്തു. അതിനെതിരെ വന്ന അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് കെഎസ്ആർടിസിക്ക് മറുപടി കൊടുക്കാനുള്ള സമയം പോലും അനുവദിക്കാതെ 861 എംപാനൽ കണ്ടക്ടർമാരെ പകരം തൊഴിലാളികളെ നിയമിക്കാതെ തന്നെ പിരിച്ചുവിടാനുള്ള ഉത്തരവിട്ടത്. ഇത് അസ്വാഭാവികമാണെന്നും അട്ടിമറിയുണ്ടെന്നും ജോലി നഷ്ടമായവർ വേദനയോടെ പറയുന്നു.

കെഎസ്ആർടിസിയിൽ എംപാനലായ മറ്റൊരു 2950 തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ഇവരിൽ ഡ്രൈവർമാരും മെക്കാനിക്കുമാരും അടക്കമള്ളവർ വരും. എന്നിട്ടും കണ്ടക്ടർമാരെ മാത്രമാണ് പിരിച്ചു വിടാൻ തീരുമാനിച്ചത്. ഇതിന് പിന്നിൽ, സ്വകാര്യ ലോബിയുടെ കരങ്ങൾ സംശയിക്കുന്നവരുമുണ്ട്. നിലവിൽ ലൈനിൽ പോകുന്ന കണ്ടക്ടർമാരെ മാത്രം പിരിച്ചുവിടുന്നതിന് പിന്നിൽ കെഎസ്ആർടിസി സർവീസുകൾ വ്യാപകമായി റദ്ദാക്കാൻ ഇടയാക്കുമെന്നാണ് ആക്ഷേപം. പകരം കണ്ടക്ടർമാരെ കിട്ടാതെ തന്നെ ആയിരക്കണക്കിന് കെഎസ്ആർടിസി ദീർഘ ദൂര സർവീസുകളും ശബരിമല സ്പെഷ്യൽ സർവീസുകളും നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകളടക്കം റദ്ദാക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

എം പാനൽ ജീവനക്കാർ സംസ്ഥാനത്തെ 97 യൂണിറ്റുകളിലായിട്ടാണ് ജോലി ചെയ്തിരുന്നത്. ചുരുക്കത്തിൽ കോർപ്പറേഷനെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്. ഈ സാഹചര്യത്തിലേയ്ക്ക് കെഎസ്ആർടിസിയെ വലിച്ചിഴച്ച് ഹൈക്കോടതി വിധി പ്രഖ്യാപിച്ച അതേ ജഡ്ജി തന്നെ 2015 ൽ എം പാനൽ ജീവനക്കാരെ എന്തുകൊണ്ട് സ്ഥിരപ്പെടുത്തിക്കൂടാ എന്ന് മറ്റൊരു ജഡ്ജിമെന്റിൽ ചോദിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുറപ്പെടുവിച്ച വിധിയിലാകട്ടെ സുപ്രീം കോടതിയിൽ അപ്പീൽ പോലും നൽകാനുള്ള സാവകാശം പോലും നൽകിയില്ല. മുമ്പാകട്ടെ കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ കെഎസ്ആർടിസി ഹൈക്കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെടുകയുണ്ടായി. 6-12-18ൽ കെഎസ്ആർടിസി ആവശ്യപ്പെട്ട സമയം ഹൈക്കോടതി അനുവദിച്ചില്ലെന്നു മാത്രമല്ല ഒരാഴ്ചക്കകം 3726 എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. സാവകാശമൊന്നും നൽകിയതുമില്ല.

3726 എംപാനൽ കണ്ടക്ടർമാരെ പോലെ തന്നെ 1900 ഡ്രൈവർമാരും, 400 ക്ലാർക്കുമാരും 500 മെക്കാനിക്കുമാരും 200 ൽ പരം വർക്ക്ഷോപ്പ് ജീവനക്കാരും 4 അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർമാരും എംപാനൽ ആയി കെഎസ്ആർടിസിയിൽ ഇപ്പോഴും പണിയെടുക്കുന്നുണ്ടെന്നും അവരുടെ കാര്യത്തിൽ ഹൈക്കോടതി ഇരട്ടത്താപ്പ് കാണിച്ചതായും അവർ ഉന്നത സ്ഥാനീയരുടെ ബന്ധുക്കളായതിനാൽ അവരെ പിരിച്ചുവിടാതെ സംരക്ഷിക്കുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 3861 എംപാനൽ കണ്ടക്ടർാരെ പിരിച്ചുവിടാൻ ഹൈക്കോടതി കാണിക്കുന്ന അത്യുൽഹാസം തന്നെ ഈ നിയമത്തിൽ മറിച്ചൊരു സുപ്രീം കോടതി വിധിയുണ്ടെന്നറിഞ്ഞിട്ടാണെന്നും പിരിച്ചുവിടപ്പെടുന്ന എംപാനൽ കണ്ടക്ടർമാരിൽ 95 പേർ കേസിൽ കക്ഷി ചേരാനായി നൽകിയ അപേക്ഷ നീക്കത്തിലൂടെ ഹൈക്കോടതി ജഡ്ജി പരിഗണിക്കാതിരുന്നത് ഇക്കാര്യത്തിൽ എന്തൊക്കെയോ ഗൂഢാലോചന ഈ കേസിനു പിന്നിലുണ്ടെന്ന് ആരോപിക്കുന്നു.

3861 എം പാനൽ കണ്ടക്ടർമാരെ മറ്റു ബദൽ സംവിധാനങ്ങളില്ലാതെ 24 മണിക്കൂറിനുള്ളിൽ പിരിച്ചു വിടാൻ കെഎസ്ആർടിസിയുടെ ശബരിമല സ്‌പെഷ്യൽ സർവ്വീസുകളെയും ക്രിസ്തുമസ് അവധി സർവ്വീസുകളെയും സാരമായി ബാധിക്കും. 1500 രൂപ ദീർഘദൂര സർവ്വീസുകളെങ്കിലും സംസ്ഥാന മേഖലയായി റദ്ദാക്കപ്പെട്ട തിരുവനന്തപുരം കൊല്ലം തൃശ്ശൂർ ജില്ലകളിലെ പരീക്ഷ ദിവസങ്ങളിൽ വിദ്യാലയങ്ങളിൽ എത്താനാവില്ല. കാരണം അവിടെയൊക്കെ സർവ്വീസ് നടത്തുന്നത് എം പാനൽ കണ്ടക്ടർമാരാണ്.

മധ്യകേരളത്തിലെ ഏഴ് ജില്ലകളിലെ കെഎസ്ആർടിസി ബസുകൾ റദ്ദാക്കുന്നതോടെ കെഎസ്ആർടിസി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് വരുമാനം കുത്തനെ കൂട്ടിയെന്നും കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥ ലോബിയാണ് 2016 ലെ സുപ്രീം കോടതി ഉത്തരവ് പൂഴ്‌ത്തി വച്ച് 30% കെഎസ്ആർടിസി സർവ്വീസുകൾ റദ്ദാക്കുന്ന സാഹചര്യമൊരുക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ 5500 സർവ്വീസ് നടത്താൻ 24887 ഓപ്പറേറ്റിങ് വിഭാഗം ഡ്രൈവർ കണ്ടക്ടർ മാത്രമാണ് കെഎസ്ആർടിസിയിലുള്ളത്. ഇതിന്റെ കൂടെയായിരുന്നു 3861 എം പാനൽ കണ്ടക്ടർമാരും 1885 എം പാനൽ ഡ്രൈവർമാരും. എം പാനൽ ജീവനക്കാരാണ് കെഎസ്ആർടിസിയുടെ 80% ദീർഘദൂര സർവ്വീസുകളും സൂപ്പർ ക്ലാസ്സ് സർവ്വീസുകളും ഓടിക്കുന്നത്.

ഇപ്പോഴത്തെ കോടതി വിധിയോടെ വലിയ തിരിച്ചടിയാണ് കോർപ്പറേഷന് ഉണ്ടായിരിക്കുന്നത്. പിഎസ് സി വഴിയുള്ള നിയമനം നടത്തിയാൽ അത് വലിയ സാമ്പത്തിക ബാധ്യത ക്ഷണിച്ചുവരുത്തുന്നതാകും. ഇത് കോർപ്പറേഷന്റെ നട്ടെല്ലൊടിക്കുമെന്ന് കരുതുന്നവർ ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP