Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മധ്യപ്രദേശിലെ ജനസേവകരിൽ 81 ശതമാനവും കോടിപതികൾ; 230 അംഗ നിയമസഭയിൽ കോൺഗ്രസിനും ബിജെപിക്കും കോടിപതികളുടെ എണ്ണം ഒരുപോലെ; 41 ശതമാനം എംഎൽഎമാരും ക്രിമിനൽകേസിലെ പ്രതികളെന്നും റിപ്പോർട്ട്

മധ്യപ്രദേശിലെ ജനസേവകരിൽ 81 ശതമാനവും കോടിപതികൾ; 230 അംഗ നിയമസഭയിൽ കോൺഗ്രസിനും ബിജെപിക്കും കോടിപതികളുടെ എണ്ണം ഒരുപോലെ; 41 ശതമാനം എംഎൽഎമാരും ക്രിമിനൽകേസിലെ പ്രതികളെന്നും റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: രാഷ്ട്രീയക്കാരുടെ സ്വത്ത് വിവരങ്ങൾ എന്നും ഒരു ചർച്ചാ വിഷയമാണ്. അതിനെക്കുറിച്ച് വിശദമായി അറിയാൻ എന്നും പൊതുജനത്തിന് വലിയ താൽപര്യവുമാണ്. ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭയിലെ 230ൽ 187 അംഗങ്ങളും കോടിപതികളാണ് എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. മധ്യപ്രദേശ് ഇലക്ഷൻ വാച്ചും ഭരണ പരിഷ്‌കാര സമിതിയും പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആകെ അംഗങ്ങളിൽ 41 ശതമാനം പേർക്കെതിരെ ക്രിമിനൽ കേസുകളുള്ളതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബിജെപിയുടെ 109ൽ 91 എംഎൽമാരും കോടിപതികളാണ്. കോൺഗ്രസിന്റെ 114ൽ 90ഉം, ബിഎസ്‌പിയുടെ രണ്ടിൽ ഒന്നും, സമാജ്വാദി പാർട്ടിയുടെ ഒന്നും എംഎൽഎമാർ കോടിപതികളാണ്. ഇവർക്ക് പുറമേ നാല് സ്വതന്ത്ര എംഎൽഎമാരും പട്ടികയിലുണ്ട്.

മധ്യപ്രദേശിൽ വിജയികളായ എംഎൽമാരുടെ ശരാശരി സ്വത്ത് 10.7 കോടി രൂപയാണ്. 2013ൽ ഇത് 5.4 കോടി രൂപയായിരുന്നു. പാർട്ടി അടിസ്ഥാനത്തിൽ കോൺഗ്രസ് എംഎൽഎമാർക്ക് ശരാശരി 9.41 കോടി രൂപയുടേയും ബിജെപി എംഎൽഎമാർക്ക് 11.16 കോടി രൂപയുടേയും സ്വതന്ത്ര എംഎൽഎമാർക്ക് 9.24 കോടി രൂപയുടേയും സ്വത്തുക്കളാണുള്ളത്. സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയവരിൽ ഏറ്റവും സമ്പന്നൻ വിജയരാഘവഘട്ടിൽ നിന്നുള്ള ബിജെപി എംഎൽഎ സത്യേന്ദ്ര പഥക് ആണ്. 226 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. പന്ധാന മണ്ഡലത്തിൽ നിന്നുള്ള ബിജെപിയുടെ രാം ദങ്കോരാണ് ഏറ്റവും കുറവ് സ്വത്തുള്ള എംഎൽഎ. 50,749 രൂപയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.

230 നിയമസഭാംഗങ്ങളിൽ 94 പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2013ൽ ഇത് 73 ആയിരുന്നു. 94ൽ 47 പേർ കൊലപാതകക്കുറ്റവും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമവുമുൾപ്പെടെയുള്ള കേസുകളിൽ വിചാരണ നേരിടുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP