Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടക്കത്തിലെ തകർച്ചയിൽ നിന്നും കരകയറി ഇന്ത്യ; കിങ് കോലിയെന്ന് വിളിക്കുന്നത് വെറുതെ അല്ലെന്ന് തെളിയിച്ച് ഇന്ത്യൻ നായകൻ; ക്ഷമയുടെ പര്യായമായി വീണ്ടും നേരിട്ട പന്തുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികച്ച് പുജാര; രാവിലെ തന്നെ ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇഷാന്ത് ശർമ്മ; മെല്ലെപ്പോക്കിലും ആവേശഭരിതമായി പെർത്ത് ക്രിക്കറ്റ് ടെസ്റ്റ്; കോലിക്കും റഹാനയ്ക്കും അർധ സെഞ്ച്വറി

തുടക്കത്തിലെ തകർച്ചയിൽ നിന്നും കരകയറി ഇന്ത്യ; കിങ് കോലിയെന്ന് വിളിക്കുന്നത് വെറുതെ അല്ലെന്ന് തെളിയിച്ച് ഇന്ത്യൻ നായകൻ; ക്ഷമയുടെ പര്യായമായി വീണ്ടും നേരിട്ട പന്തുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികച്ച് പുജാര; രാവിലെ തന്നെ ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇഷാന്ത് ശർമ്മ; മെല്ലെപ്പോക്കിലും ആവേശഭരിതമായി പെർത്ത് ക്രിക്കറ്റ് ടെസ്റ്റ്; കോലിക്കും റഹാനയ്ക്കും അർധ സെഞ്ച്വറി

സ്പോർട്സ് ഡെസ്‌ക്

പെർത്ത്: ഒരു ടീമിന് മേൽക്കൈ എന്ന് തോന്നുമ്പോൾ മറ്റേ ടീം തിരിച്ചടിക്കും. ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. 277ന് ആറ് എന്ന നിലയിൽ ഒന്നാം ദിനം കളി അവസാനിപ്പിച്ച ഓസീസ് ഇന്ന് വലിയ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും തകർപ്പൻ ബൗളിങിലൂടെ ഇഷാന്ത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ പേസർമാർ ആഞ്ഞടിച്ചപ്പോൾ 49 റൺസ് കൂടി കൂട്ടിച്ചേർത്ത് ഓസീസ് ഒന്നാം ഇന്നിങ്‌സ് 326 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്‌ത്തിയ ഇഷാന്ത് ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ബുംറയും ഉമേഷും ചേർന്നാണ് ഇന്ന് കാര്യങ്ങൾ എളുപ്പത്തിലാക്കിയത്. ഹനുമ വിഹാരിയും രണ്ട് വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എന്ന നിലയിലാണ്. 82 റൺസുമായി നായകൻ വിരാട് കോലിയും 51 റൺസുമായി ഉപനായകൻ അജിങ്ക്യ റഹാനെയുമാണ് ക്രീസിൽ. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജോഷ് ഹെയ്‌സിൽവുഡ് ഒരു വിക്കറ്റ് വീഴ്‌ത്തി. ഓസീസ് സ്‌കോറിന് മറുപടി പറയാനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. റണ്ണൊന്നുമെടുക്കാതെ മുരളി വിജയ് 2 റൺസ് എടുത്ത കെഎൽ രാഹുൽ എന്നവരെ സ്റ്റാർക്കും ഹെയ്‌സിൽവുഡും യഥാക്രമം ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു.

ഓപ്പണർമാർ മടങ്ങുമ്പോൾ 8 റൺസ് മാത്രമായിരുന്നു ഇന്ത്യൻ സ്‌കോർ. പിന്നീട് പുജാര കോലി സഖ്യം ഇന്ത്യയെ കരകയറ്റി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 74 റൺസ് കൂട്ടുകെട്ട് തീർത്ത് നിൽക്കെയാണ് പുജാര പുറത്തായത്. സ്റ്റാർക്കിന്റെ പന്തില് വിക്കറ്റിന് പിന്നിൽ നായകൻ ടിം പെയ്‌ന് ക്യാച്ച് നൽകിയാണ് പുജാര പുറത്തായത്. പിന്നീട് ക്രീസിലെത്തിയ ഉപനായകൻ റഹാനെയുമൊത്ത് രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 90 റൺസ് ചേർത്ത് നിൽക്കുന്ന കോലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP